Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡിന് മരുന്നില്ലെന്ന് സമ്മതിച്ചാൽപ്പോരെ? പാരസെറ്റാമോൾ കൊടുക്കണോ? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ സർവേ അവലോകന യോഗത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യം ഇങ്ങനെ; താങ്കൾ ആരോഗ്യ വകുപ്പ് ഭരിച്ച മന്ത്രിയായിരുന്ന ആളാണ് എന്നു ഓർമ്മിപ്പിച്ചു വിനു വി ജോൺ; കെ.കെ ശൈലജയെ മുല്ലപ്പള്ളി കോവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും വിളിച്ചത് സാഹിത്യഭാഷയായി കാണണമെന്നും തിരുവഞ്ചൂർ; സോഷ്യൽ മീഡിയയിൽ ട്രോളായി വീണ്ടും തിരുവഞ്ചൂരിന്റെ നാവുപിഴ

കൊവിഡിന് മരുന്നില്ലെന്ന് സമ്മതിച്ചാൽപ്പോരെ? പാരസെറ്റാമോൾ കൊടുക്കണോ? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ സർവേ അവലോകന യോഗത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യം ഇങ്ങനെ; താങ്കൾ ആരോഗ്യ വകുപ്പ് ഭരിച്ച മന്ത്രിയായിരുന്ന ആളാണ് എന്നു ഓർമ്മിപ്പിച്ചു വിനു വി ജോൺ; കെ.കെ ശൈലജയെ മുല്ലപ്പള്ളി കോവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും വിളിച്ചത് സാഹിത്യഭാഷയായി കാണണമെന്നും തിരുവഞ്ചൂർ; സോഷ്യൽ മീഡിയയിൽ  ട്രോളായി വീണ്ടും തിരുവഞ്ചൂരിന്റെ നാവുപിഴ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒരുകാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നാവുപിഴ സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾ തീർത്ത സംഭവമായിരുന്നു. ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചർച്ചക്കിടെ നടത്തിയ പരാമർശവും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കോവിഡ് 19ന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിൽ ഇല്ലെന്ന് പറഞ്ഞാൽ മതിയാകും എന്തിനാണ് പാരസെറ്റാമോൾ കൊടുക്കുന്നതെന്ന കോൺഗ്രസ് നേതാവും എംഎ‍ൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കേരളത്തിൽ കോവിഡ് മാറി കൊണ്ടിരിക്കുന്നവർക്ക് ഇപ്പോൾ പാരസെറ്റാമോൾ ആണ് കൊടുക്കുന്നതെന്നാണ് തനിക്ക് ലഭിച്ച വിവരം എന്ന് തിരുവഞ്ചൂർ പറഞ്ഞതാണ് ഇപ്പോൾ ചിരി പടർത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ സർവേ അവലോകനയോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെ ആണ് തിരുവഞ്ചൂർ നിലപാട് വ്യക്തമാക്കിയത്.

കോവിഡ് രോഗികൾക്ക് പരിചരണമല്ലാതെ മറ്റെന്തെങ്കിലും ആശുപത്രി കൊടുത്തിട്ടുണ്ടോ പാരസെറ്റാമോൾ ആണാ അതിന് മറുമരുന്ന്? മരുന്നില്ലെങ്കിൽ മരുന്നില്ലെന്ന് സമ്മതിച്ചാൽപ്പോരെ, പാരാസെറ്റാമോൾ ആണോ കൊടുക്കേണ്ടത് എന്ന് ചർച്ചയിൽ തിരുവഞ്ചൂർ ചോദിക്കുന്നു. എന്നാൽ ചൂടുകൂടിയാൽ മറ്റെന്ത് മരുന്നാണ് കൊടുക്കുക എന്ന് അവതാരകൻ ചോദിക്കുന്നുണ്ട് എന്നാൽ തിരുവഞ്ചൂർ നിലപാട് മാറ്റാൻ തയ്യാറായില്ല. തന്റെ വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. താങ്കൾ ആരോഗ്യ വകുപ്പ് ഭരിച്ച മന്ത്രിയാണെന്ന് കൂടി ഓർക്കണം എന്ന് അവതാരകൻ വിനു വി ജോൺ സൂചിപ്പിക്കുകയും ചെയ്യുന്നു.

നിപാ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വിളിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. തിരുവഞ്ചൂരിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ആണ് ഉയർന്നുവന്നിരുന്നത്. ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തില്ലെങ്കിലും മണ്ടത്തരങ്ങൾ വിളിച്ച് പറഞ്ഞ് ജനങ്ങളെ ചിരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. തിരുവഞ്ചൂരിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡയിൽ വിമർശനം ഉയർന്നുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP