Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചികിത്സതേടി എത്തിയ ആൾക്ക് കോവിഡ്; എറണാകുളം ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ജീവനക്കാർ ക്വാറന്റീനിൽ; സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റുള്ളവരും ക്വാറന്റീനിൽ

ചികിത്സതേടി എത്തിയ ആൾക്ക് കോവിഡ്; എറണാകുളം ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ജീവനക്കാർ ക്വാറന്റീനിൽ; സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റുള്ളവരും ക്വാറന്റീനിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ 15 ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിച്ചു. കോവിഡ് രോഗി ചികിത്സ തേടി എത്തിയതോടെയാണ് ആശുപത്രി ജീവനക്കാർ ക്വാറന്റീനിൽ കഴിയേണ്ടി വന്നത്. രണ്ട് ദിവസം മുൻപാണ് കോവിഡ് ബാധിച്ചയാൾ ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. കോവിഡ് സ്ഥിരീകരിച്ച രോഗിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കടവന്ത്രയിലെ ഫ്ലാറ്റിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇയാളുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരെയെല്ലാം ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ച് എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലാ ആശുപത്രിയിലെ 72 ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ആദ്യം ചികിത്സ തേടിയ ചെല്ലാനത്തെ ക്വാർട്ടിന ആശുപത്രി അടച്ചിടുകയും ചെയ്തിരുന്നു.

അതേസമയം, ജില്ലയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ച ജീവനക്കാരുടെ ആന്റിജൻ പരിശോധന നടത്തുകയാണ്. ഇതിൽ 25 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ബാക്കിയുള്ളവരുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം മന്ത്രി വി എസ്. സുനിൽകുമാർ വ്യക്തമാക്കിയിരുന്നു.

ജില്ലയിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും ആന്റിജൻ പരിശോധനകൾ നടത്തും. ഇതിനായി വിമാനത്താവളത്തിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിൽ പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP