Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ പുതിയ വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായി നിശാപാർട്ടിയും ബെല്ലി ഡാൻസും; ആറു മണിക്കൂർ നീണ്ട പരിപാടിയിൽ മുഖ്യ ആകർഷകമായ ഡാൻസറെ കൊണ്ടു വ്ന്നത് സംസ്ഥാനത്തിന് പുറത്ത് നിന്ന്; അടിച്ചു പൊളിച്ച എല്ലാവർക്കുമെതിരെ കേസു വരും; തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യൻ പ്രതിയായ കോവിഡ് കേസിൽ കൂടുതൽ പേർ കുടുങ്ങും

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി രാജാപ്പാറയിൽ കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കും. വ്യവസായിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യനെതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തത്. മുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ഇവർക്കെല്ലാം എതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം.

ഒരു റിസോർട്ടിലായിരുന്നു നിശാപാർട്ടിയും ബെല്ലി ഡാൻസും. തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ പുതിയ വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജൂൺ 28ന് പാർട്ടി സംഘടിപ്പിച്ചത്. രാത്രി 8 മണിക്ക് ആരംഭിച്ച പരിപാടി 6 മണിക്കൂർ നീണ്ടുനിന്നു. നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുകയായിരുന്നു.

നിലവിൽ വ്യവസായിക്കെതിരെയാണ് കേസെടുത്തത്. പാർട്ടിയിൽ പങ്കെടുത്തവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ നേരത്തെ ഇക്കാര്യം അറിയിച്ചപ്പോൾ പൊലീസ് വേണ്ടവിധത്തിൽ അന്വേഷിച്ചില്ലെന്ന് പരാതിയുണ്ട്. പിന്നീട് സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചപ്പോഴാണ് പൊലീസ് കേസെടുത്തതെന്നും വിമർശനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP