Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുധീറിന്റെ കുടുംബത്തിന് സംരക്ഷണം ഒരുക്കാൻ ബഹ്‌റൈൻ പ്രതിഭ

സുധീറിന്റെ കുടുംബത്തിന് സംരക്ഷണം ഒരുക്കാൻ ബഹ്‌റൈൻ പ്രതിഭ

സ്വന്തം ലേഖകൻ

മനാമ: ബഹറിനിൽ കമ്പനി താമസസ്ഥലത്തു ഹൃദയസ്തംഭനം മൂലം നിര്യാതൻ ആയ മലപ്പുറം മൊറയൂർ സ്വദേശിയും ബഹ്‌റൈൻ ബാസ് കമ്പനി ജീവനക്കാരും ആയ സുധീര്കുമാറിന്റെ കുടുംബത്തിന് ഭാവി സംരക്ഷണത്തിന് സഹായം ചെയ്യുവാൻ ബഹ്‌റൈൻ പ്രതിഭ മുന്നോട്ടു വന്നു . ഇതിനായി ബഹ്‌റൈൻ പ്രതിഭ ഉമ്മൽഹസം യൂണിറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ എ. വി. അശോകൻ ചെയർമാനും ഡി. സലിം ജനറൽ കൺവീനറും വര്ഗീസ് ജോർജ് ട്രഷററും ആയി വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . സുധീറിന്റെ ഭൗതിക ശരീരം കഴിഞ്ഞ ബുധനാഴ്ച നാട്ടിൽ എത്തിച്ചു സംസ്കാരം നടത്തിയിരുന്നു.
കഴിഞ്ഞ പതിനഞ്ചു വർഷമായി ബഹ്‌റൈൻ പ്രവാസി ആയി ജോലി ചെയ്യുന്ന സുധീർ മാതൃകാപരമായി സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു .

കോവിഡ് പ്രതിസന്ധി കാലത്ത് അശരണരെ സഹായിക്കാനായി ബഹ്റൈൻ പ്രതിഭ ഉമ്മുൽ ഹസം യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രവർത്തനത്തിന് രക്ഷാധികാരി സമിതി അംഗം എന്ന നിലയിൽ മികച്ച പിന്തുണ നൽകി കൊണ്ട് പ്രവർത്തിക്കുമ്പോൾ ആണ് ആകസ്മികമായി മരണപ്പെടുന്നത്, വിദ്യാഭ്യാസം നടത്തുന്ന മൂന്ന് പെൺകുട്ടികളുടെ പിതാവാണ് സുധീർ. ഭാര്യ രജീഷ, അനീന (ആയുർവേദ ബിരുദ വിദ്യാർത്ഥി) അർച്ചന ( പത്താം ക്ലാസ്സ് വിദ്യാർത്ഥി)അരുന്ധതി ( നാലാം ക്ലാസ് വിദ്യാർത്ഥി ) എന്നിവർ മക്കളാണ്. അച്ഛൻ കുമാരൻ, അമ്മ ശകുന്തള.
സുധീറിന്റെ മരണത്തോടെ നിരാലംബം ആയ കുടുംബത്തെ സംരക്ഷിക്കുന്നതിനും മക്കളുടെ തുടർ പഠനം തടസ്സമില്ലാതെ തുടരുന്നതിനും ഉള്ള എല്ലാ സഹായവും ബഹ്‌റൈൻ പ്രതിഭ നൽകും എന്ന് ബഹ്‌റൈൻ പ്രതിഭ ഉമ്മൽഹസ്സം യൂണിറ്റ് പ്രസിഡന്റ് എ സുരേഷ് സെക്രെട്ടറി സജീവൻ. എം എന്നിവർ അറിയിച്ചു

ഇതിലേക്ക് ബഹ്‌റൈൻ പ്രതിഭ ഉമ്മൽഹസ്സം യൂണിറ്റിലെ എല്ലാ അംഗങ്ങളും കുറഞ്ഞത് ഒരു ദിവസ വേതനം നൽകും . അതിനു മുകളിൽ സംഭാവന ചെയ്യാൻ കഴിയുന്നവർ അത് നൽകുകയും സുഹൃത്തുക്കളിൽ നിന്നും ഉദാരമതികളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 39291940 , 36932513 39125889 , 33155041 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP