Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോൺസൈറ്റിലിട്ടു; കോളജ് പ്രൊഫസർ അറസ്റ്റിൽ

യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോൺസൈറ്റിലിട്ടു; കോളജ് പ്രൊഫസർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഗുവാഹതി: യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോൺസൈറ്റിൽ ഇട്ട കോളജ് പ്രൊഫസർ അറസ്റ്റിലായി. അസമിലെ ദിബ്രുഗഡ് സർവകലാശാലയിലെ ഗണിതവിഭാഗം അസി. പ്രൊഫ. ധ്രുവ്‌ജ്യോതി ചൗധരിയാണ് അറസ്റ്റിലായത്. സർവകലാശാല രജിസ്റ്റാർ ഡോ. ഹരിചന്ദ്ര മഹന്തയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നിരവധി പെൺകുട്ടികളുമായി അശ്ലീല വീഡിയോ ചെയ്തിട്ടുണ്ടെന്ന് പ്രൊഫസർ പൊലീസിനോട് സമ്മതിച്ചു. വീഡിയോ പകർത്താനായി ഉപയോഗിച്ച ക്യാമറയും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സർവകലാശാലയിലെ വിദ്യാർത്ഥികളല്ല വീഡിയോയിലുള്ളതെന്നും അത്തരത്തിൽ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും എസ് പി പറഞ്ഞു.

സർവകലാശാലയിലെ ചില വിദ്യാർത്ഥിനികളുമായി ചേർന്നാണ് പ്രൊഫസർ വീഡിയോ നിർമ്മിച്ചെന്ന രീതിയിൽ അഭ്യൂഹങ്ങളും സോഷ്യൽമീഡിയ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP