Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹേശ്വന്റെ ആത്മഹത്യ കേസിൽ വെള്ളാപ്പള്ളിക്ക് പിണറായി നൽകുക ക്ലീൻ ചിറ്റ്; നടേശന് സമുദായ പിന്തുണ ഇല്ലെന്ന് സർക്കാരിനെയും അധികാരകേന്ദ്രങ്ങളെയും അറിയിക്കുന്നതിന് മറു വിഭാഗവും; അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് മഹേശന്റെ കുടുംബം; വെള്ളാപ്പള്ളിക്കെതിരേ സമരം നയിക്കാൻ യൂണിയൻ നേതാക്കളുടെ മേൽ സമ്മർദം ഏറുന്നു

മഹേശ്വന്റെ ആത്മഹത്യ കേസിൽ വെള്ളാപ്പള്ളിക്ക് പിണറായി നൽകുക ക്ലീൻ ചിറ്റ്; നടേശന് സമുദായ പിന്തുണ ഇല്ലെന്ന് സർക്കാരിനെയും അധികാരകേന്ദ്രങ്ങളെയും അറിയിക്കുന്നതിന് മറു വിഭാഗവും; അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് മഹേശന്റെ കുടുംബം; വെള്ളാപ്പള്ളിക്കെതിരേ സമരം നയിക്കാൻ യൂണിയൻ നേതാക്കളുടെ മേൽ സമ്മർദം ഏറുന്നു

ശ്രീലാൽ വാസുദേവൻ

ആലപ്പുഴ: കേന്ദ്ര-കേരള സർക്കാരുകൾ വലയം തീർത്ത് വെള്ളാപ്പള്ളിയെ രക്ഷിക്കട്ടെ. ഈഴവ സമുദായം ഒറ്റക്കെട്ടായി സമര രംഗത്തേക്ക് ഇറങ്ങാൻ പോവുകയാണ്. തിങ്കളാഴ്ച മുതൽ നാടിന്റെ നാനാഭാഗങ്ങളിൽ വെള്ളാപ്പള്ളിയുടെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ആരംഭിക്കും. കെ.കെ. മഹേശന്റെ ആത്മഹത്യാ കേസിൽ വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നൽകാനുള്ള പിണറായി സർക്കാരിന്റെ നീക്കം മനസിലാക്കിയാണ് സാദാ സമുദായ പ്രവർത്തകർ രംഗത്തേക്ക് വരുന്നത്.

ഇനി സമുദായത്തെ ഹൈജാക്ക് ചെയ്ത് വെള്ളാപ്പള്ളി കുടുംബത്തെ മുന്നോട്ടു പോകാൻ അനുവദിക്കരുത് എന്ന ആവശ്യവുമായി ശാഖയുടെ നേതാക്കളെയും യൂണിയൻ ഭാരവാഹികളെയും പ്രവർത്തകർ കണ്ടു കഴിഞ്ഞു. സമരത്തിന് നേതൃത്വം നൽകാൻ നേതാക്കൾ തയാറല്ലെങ്കിൽ സ്വന്തം നിലയിൽ പ്രക്ഷോഭം നടത്താനാണ് നീക്കം. കോവിഡ് പ്രോട്ടോക്കോൾ നില നിൽക്കുന്നതിനാൽ കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമരത്തിന് സാങ്കേതിക തടസമുണ്ട്. എന്നിരുന്നാലും ശക്തമായ സമരം തന്നെ നടത്താനാണ് പ്ലാൻ. സമുദായം മുഴുവൻ ഒറ്റക്കെട്ടായി തനിക്കൊപ്പമുണ്ടെന്ന് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ചാണ് വെള്ളാപ്പള്ളി പിടിച്ചു നിൽക്കുന്നത്. ഇദ്ദേഹത്തെ ഭയന്ന് റാൻ മൂളി നിൽക്കുന്ന യൂണിയൻ-ശാഖാ ഭാരവാഹികൾ മാത്രമാണ് ഒപ്പമുള്ളത്.

ഇവർ പുറമേ ഒപ്പമാണെന്ന് നടിക്കുകയും അകമേ അനിഷ്ടം സൂക്ഷിക്കുകയും ചെയ്യുന്നവരാണ്. ഇക്കാര്യം വെള്ളാപ്പള്ളിക്ക് കൃത്യമായി അറിയാം. ഇവന്മാരെ നമ്പാൻ കൊള്ളില്ലെന്ന് പൊതുവേദികളിൽ പരസ്യമായി പറയുന്ന ആളാണ് വെള്ളാപ്പള്ളി. വേദിയിലേക്ക് ജനറൽ സെക്രട്ടറി വരുമ്പോൾ കാലിൽ തൊട്ടു തൊഴുന്ന ഒരു പാട് വിരുതന്മാരുണ്ട്. അവരേപ്പറ്റി പിന്നീട് പ്രസംഗത്തിൽ വെള്ളാപ്പള്ളി വിശേഷിപ്പിക്കുന്നത് കള്ളന്മാർ എന്നാണ്. കാലുവാരി താഴെയിടാനുള്ള പഴുതു നോക്കുകയാണ് പാദവന്ദനത്തിലൂടെ എന്നാണ് വെള്ളാപ്പള്ളി പറയുക. തനിക്കൊരു തട്ടുകേട് വന്നാൽ കാലുവാരി ഇവന്മാർ താഴെയിടും എന്ന് കണ്ടു തന്നെയാണ് അവരുടെ പലരുടെയും തല ഈ ബുദ്ധിരാക്ഷസൻ സ്വന്തം കക്ഷത്തിൽ വച്ചിരിക്കുന്നത്. മൈക്രോഫിനാൻസ് പോലെ നിരവധി കേസുകളിലേക്ക് ഇവരെ നയിക്കാനുള്ള അടവുകൾ വെള്ളാപ്പള്ളി കുടുംബത്തിനുണ്ട്.

പൊതുവികാരം അറിയാമായിരുന്നിട്ടു കൂടി യൂണിയൻ നേതാക്കൾ വെള്ളാപ്പള്ളിക്ക് ഒപ്പം നിൽക്കുന്നത് ഭയന്നിട്ടു തന്നെയാണ്. എതിർശബ്ദമുണ്ടായാൽ പുറത്താക്കും. ഇല്ലാത്ത കേസുകൾ എല്ലാം തലയിൽ കെട്ടിവയ്ക്കും. കൊല്ലപ്പെടുക വരെ ചെയ്തേക്കാം. എന്നാൽ സമുദായാംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്തു വന്നാൽ ഇവർക്കും ധൈര്യം വരും. നടേശന് സമുദായ പിന്തുണ ഇല്ലെന്ന് സർക്കാരിനെയും അധികാരകേന്ദ്രങ്ങളെയും അറിയിക്കുന്നതിനാണ് പുതിയ ശ്രമം. ഈഴവ സമുദായ നേതൃത്വത്തിൽ ഇപ്പോൾ കാണുന്നവരിലേറെയും നടേശനും മകനും ലക്ഷങ്ങൾ കോഴ കൊടുത്ത് ആ സ്ഥാനം വാങ്ങി എടുത്തവരാണ്. പുതുപ്പണക്കാരാണ് യോഗം കൗൺസിലർമാരായി എത്തിയിരിക്കുന്നവരിൽ ഏറെയും.

ലക്ഷപ്രഭുക്കളെ മാത്രമേ ആ പദവിയിലേക്ക് നടേശൻ തെരഞ്ഞെടുക്കുകയുള്ളൂ. അതിനും കാശ് വാങ്ങി എടുക്കും. അടൂർ, ചങ്ങനാശേരി യൂണിയനുകളിൽ നിന്ന് ഇങ്ങനെ ചിലർ കൗൺസിലർമാരായി കടന്നു കൂടിയിട്ടുണ്ട്. ഇവർ പിന്നീട് തുഷാറിന് വേണ്ടതെല്ലാം എത്തിച്ച് അയാളുടെ അടുപ്പക്കാരായി മാറും. ഇവർക്കെല്ലാം എതിരേയുള്ള വമ്പൻ പ്രക്ഷോഭമാകും തുടർന്ന് വരാൻ പോകുന്നത്. എവിടെയെങ്കിലും ഒരിടത്ത് ഒരു കലാപക്കൊടി ഉയരാൻ കാത്തിരിക്കുകയാണ് മറ്റുള്ളവർ. പിന്നീട് അത് വമ്പൻ പ്രക്ഷോഭമാകും.

മഹേശന്റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴിയെടുക്കൽ പൂർത്തിയായിരുന്നു. മഹേശനുമായി പ്രശ്നങ്ങളില്ലെന്നും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പൊലീസിനോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങൾ മുൻനിർത്തിയായിരുന്നു മാരാരിക്കുളം പൊലീസിന്റെ മൊഴിയെടുക്കൽ.

കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തിയ അന്വേഷണസംഘം നാലുമണിക്കൂർ സമയമെടുത്താണ് മൊഴിയെടുക്കൽ പൂർത്തിയാക്കിയത്. കത്തുകളിലും ഡയറിക്കുറിപ്പുകളിലും മഹേശൻ പറയുന്ന സാമ്പത്തിക തിരിമറി മാനസിക പീഡനം എന്നിവയെ സംബന്ധിച്ച് പൊലീസ് വെള്ളാപ്പള്ളിയോട് ചോദിച്ചു. മഹേശന്റെ ആരോപണങ്ങളും വെള്ളാപ്പള്ളിയുടെ സഹായി കെ.എൽ അശോകന്റെ മൊഴിയും ചേർത്തുവെച്ച് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ആരോപണങ്ങളെല്ലാം വെള്ളാപ്പള്ളി നിഷേധിച്ചു. മഹേശനുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് വെള്ളാപ്പള്ളി നടേശന്റെ മൊഴി. ഇതോടെ കേസിലെ മൊഴിയെടുക്കൽ പൂർത്തിയായി.

രണ്ടു ദിവസത്തിനുള്ളിൽ കേസന്വേഷണം പൂർത്തിയാകും. അതേസമയം ലോക്കൽ പൊലീസിനെ ഒഴിവാക്കി അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മഹേശന്റെ കുടുംബം. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ജനകീയ സമിതി ഭീമഹരജി നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP