Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്നലെ മാത്രം 53,000 പുതിയ രോഗികളും 671 മരണങ്ങളും; ലോക്ക്ഡൗണിനെ പുഛിച്ച് കൊറോണക്ക് നേരെ മുഖം തിരിച്ചുനിന്ന ട്രംപിന്റെ അമേരിക്ക മാസങ്ങൾക്ക് ശേഷവും ശവപ്പറമ്പായി തുടരുന്നു; എട്ട് സംസ്ഥാനങ്ങളിൽ രോഗം ഇപ്പോഴും കത്തിപ്പടരുന്നു; കൊറോണ വൈറസ് രൂപം മാറി അമേരിക്കയെ വിടാതെ പിന്തുടരുന്നു

ഇന്നലെ മാത്രം 53,000 പുതിയ രോഗികളും 671 മരണങ്ങളും; ലോക്ക്ഡൗണിനെ പുഛിച്ച് കൊറോണക്ക് നേരെ മുഖം തിരിച്ചുനിന്ന ട്രംപിന്റെ അമേരിക്ക മാസങ്ങൾക്ക് ശേഷവും ശവപ്പറമ്പായി തുടരുന്നു; എട്ട് സംസ്ഥാനങ്ങളിൽ രോഗം ഇപ്പോഴും കത്തിപ്പടരുന്നു; കൊറോണ വൈറസ് രൂപം മാറി അമേരിക്കയെ വിടാതെ പിന്തുടരുന്നു

സ്വന്തം ലേഖകൻ

പ്രകീർണ്ണാന്തരം അഥവാ മ്യുട്ടേഷൻ സംഭവിച്ച പുതിയ കൊറോണ വൈറസ് രാജ്യമാകെൻ അതിവേഗം പടരുവാൻ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ പ്രമുഖ പകർച്ച വ്യാധി വിദഗ്ദനായ ഡോ. ആന്റണി ഫൗസി മുന്നറിയിപ്പ് നൽകുന്നു. എട്ട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. 55,000 ത്തിൽ അധികം പേർക്കാണ് വ്യാഴാഴ്‌ച്ച പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചത്. 671 മരണങ്ങളും അന്ന് രേഖപെടുത്തിയിരുന്നു. ഇതോടെ അമേരിക്കയിൽരോഗബാധിതരുടെ എണ്ണം 2.74 ആയും മരണ സംഖ്യ 1,28,742 ആയി ഉയരുകയും ചെയ്തു.

ദിവസം 53,000 ത്തിൽ അധികം പുതിയ കൊറോണ രോഗികൾ എന്ന റെക്കോർഡ് അമേരിക്ക ഭേദിച്ചിരിക്കുകയാണെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി വൃത്തങ്ങൾ പറഞ്ഞു. വൈറസിന്റെ ജനിതക ഘടനയിൽ വന്ന ചെറിയ ഒരു മാറ്റമാണ് അതിന് വ്യാപനം കൂടുതൽ എളുപ്പവും ദൃതഗതിയിലും ആക്കുന്നതിന് സഹായകരമായതെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. എന്നാൽ, ഈ മാറ്റം വൈറസിന്റെ പ്രഹരശേഷി വർദ്ധിപ്പിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.

അമേരിക്കയിൽ രണ്ട് തരം വൈറസുകളാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. യഥാർത്ഥ കൊറോണ വൈറസായ ഡി 614 ഉം അതിന്റെ മറ്റൊരു രൂപമായ ജി 614ഉം. ജി 614 ന് അതിവേഗം വ്യാപനം നടത്തുവാൻ സാധിക്കും ഇറ്റലിയെ നാശത്തിലെത്തിച്ചത് ഈ ഇനം വൈറസായിരുന്നു. അമേരിക്കയുടെ കിഴക്കൻ തീരങ്ങൾ വഴിയാണ് ഇത് എത്തിച്ചേർന്നതെന്നാണ് അനുമാനം.

അലാസ്‌ക, ആർക്കൻസാസ്, കാലിഫോർണിയ, ഫ്ളോറിഡ, ജോർജിയ, മൊണ്ടാന, സൗത്ത് കരോളിന, ടെന്നീസി എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നത്. രോഗവ്യാപനത്തിന് ശക്തി വർദ്ധിച്ചിട്ടും ബീച്ചുകളിലും പാർക്കുകളിലും വാരാന്ത്യത്തിലെ ഒഴിവ് ആഘോഷിക്കുവാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. കൊറോണ ഭീതിയുടെ നിഴലിലും വെയിൽ കായുവാൻ ആയിരങ്ങളാണ് മിയാമിയിൽ തടിച്ചുകൂടിയത്.

സ്വാതന്ത്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് ട്രമ്പ് എത്തിച്ചേരാനിരിക്കെ സൗത്ത് ഡക്കോട്ടയിൽ മൗണ്ട് റഷ്മോർ നാഷണൽ മോണുമെന്റിന് മുന്നിലായി നിരവധി ട്രമ്പ് അനുകൂലികൾ തടിച്ചുകൂടി ട്രംപിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. വെള്ളിയാഴ്‌ച്ചത്തെ ആഘോഷങ്ങളിൽ ഇവിടെ കരികരുന്ന് പ്രയോഗം ഉൾപ്പടെയുള്ളവ ഉണ്ട്. ഇതിനിടയിൽ 20 കൊറോണ രോഗികളിൽ അധികമുള്ള കൗണ്ടികളിലെ ജനങ്ങൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം എന്ന് ടെക്സാസ് ഗവർണർ ഉത്തരവിറക്കിയിട്ടുണ്ട്.

മനുഷ്യ ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ ശേഷിയെ അതിജീവിക്കാനാണ് വൈറസുകൾ മ്യുട്ടേഷന് വിധേയമാകുന്നത്. എന്നാൽ, ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് വൈറസുകളെ അപേക്ഷിച്ച് കൊറോണ വൈറസിൽ മ്യുട്ടേഷൻ വളരെ സാവധാനമാണ് നടക്കുന്നത്. മാത്രമല്ല, യഥാർത്ഥ കൊറോണ വൈറസായ ഡിവൈറസിനെ പോലെ തന്നെ ജി വൈറസിനെ നേരിടാനും മനുഷ്യ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ ജി വൈറസിന് വേഗത കൂടുതലാണ്.

എന്നിരുന്നാൽ കൂടി ജി വൈറസിനെ നേരിടാൻ ഡി വൈറസിനെതിരെയുള്ള ആന്റിബോഡികൾ തന്നെ മതിയാകും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഇരുതരം വൈറസുകളേയും നേരിടാൻ ഒരേ പ്രതിരോധ മരുന്നിനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP