Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടൻ കൊറോണയെ ഏതാണ്ട് കീഴടക്കിയിരിക്കുന്നു; പുതിയ രോഗികളും മരണവും അനുനിമിഷം കീഴോട്ട്; ഇന്ന് രജ്യം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ എല്ലാം കുളമാവുമോ? നിയന്ത്രണങ്ങളോടെ ബ്രിട്ടനിൽ ഇന്ന് മുതൽ അൺലോക്ക്ഡ്

ബ്രിട്ടൻ കൊറോണയെ ഏതാണ്ട് കീഴടക്കിയിരിക്കുന്നു; പുതിയ രോഗികളും മരണവും അനുനിമിഷം കീഴോട്ട്; ഇന്ന് രജ്യം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ എല്ലാം കുളമാവുമോ? നിയന്ത്രണങ്ങളോടെ ബ്രിട്ടനിൽ ഇന്ന് മുതൽ അൺലോക്ക്ഡ്

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ കൊറോണ മരണനിരക്ക് താഴോട്ട് പോകുവാൻ തുടങ്ങിയതിന്റെ വ്യക്തമായ സൂചനകൾ പുറത്തുവരുന്നു. അതുപോലെ രോഗവ്യാപനത്തിന്റെ തോതും വർദ്ധിക്കാതെ നിൽക്കുന്നു. ഈ ആശ്വാസവുമായാണ് ബ്രിട്ടൻ ഇന്ന് സൂപാർ സാറ്റർഡേ ആഘോഷിക്കുവാൻ പോകുന്നത്. ഏപ്രിൽ മദ്ധ്യത്തിൽ രോഗവ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയത്ത് പ്രതിദിനം ആയിരത്തോളം ബ്രിട്ടീഷുകാരാണ് മരണമടഞ്ഞിരുന്നത്. എന്നാൽ മെയ്‌ മാസം ആരംഭത്തോടെ മരണനിരക്ക് പ്രതിവാരം 20 മുതൽ 30 ശതമാനം വരെ കുറഞ്ഞു വരുന്നു. എന്നാൽ ആരോഗ്യ വകുപ്പ് പറയുന്നത് പ്രതിവാര ശരാശരി മരണങ്ങൾ പത്ത് ശതമാനമോ അതിൽ താഴെയോ മാത്രമേ കുറയുന്നുള്ളു എന്നാണ്. കഴിഞ്ഞ ബുധനാഴ്‌ച്ച ഇതിൽ ചെറിയൊരു വർദ്ധനവും ദൃശ്യമായിരുന്നു.

സർക്കാർ കണക്കുകൾ പറയുന്നത് ഈ ആഴ്‌ച്ച ഓരോ ദിവസവും ശരാശരി 110 പേർ വീതം കോവിഡ് ബാധയാൽ മരണമടഞ്ഞു എന്നാണ്. താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഇത് വെറും 8 ശതമാനം മാത്രം അധികമായിരുന്നുള്ളു. മറ്റ് റിപ്പോർട്ടുകൾക്കൊപ്പം ഇതും ബ്രിട്ടനിൽ രോഗവ്യാപന തോത് വർദ്ധിക്കാതെ നിൽക്കുന്നു എന്നാണ് ഇതും സൂചിപ്പിക്കുന്നത്. എന്നാൽ ഇന്നലെ ഉദ്യോഗസ്ഥരുടെ പുറത്തുവിട്ട കണക്ക് പ്രകാരം ബ്രിട്ടനിൽ പ്രതിദിനം 3,500 പേർക്ക് ഇപ്പോഴും കൊറോണ ബാധ ഉണ്ടാകുന്നുണ്ട്. ജൂൺ മദ്ധ്യത്തിൽ ഇത് 3,800 ആയിരുന്നു. അതായത് രോഗവ്യാപനത്തിന്റെ വേഗതയ്ക്ക് കടിഞ്ഞാൺ വീണുവെന്നർത്ഥം.

പബ്ബുകൾ വീണ്ടും തുറക്കുമ്പോൾ ജനങ്ങൾ കുറച്ചുകൂടി വിവേകത്തോടെ പെരുമാറണം എന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പബ്ബുകൾ തുറക്കുന്നതോടെ കൊറോണാ വ്യാപനം ശക്തിപ്പെട്ടേക്കാം എന്ന ഭയം നിലനിൽക്കുന്നുമുണ്ട്. ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഇന്നലെ 2,52,084 പരിശോധനകളാണ് നടത്തിയത്. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉള്ള ആന്റിബോഡി പരിശോധന ഉൾപ്പടെയാണിത്. ഇതിൽ പുതിയ 576 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനും ഒരാഴ്‌ച്ച മുൻപ് തൊട്ട് ഇന്നുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.

വൈറസ് വ്യാപനത്തിന്റെ തോതിനെ സൂചിപ്പിക്കുന്ന ആർ നിരക്ക് ഇപ്പോഴും 0.7 നും 0.9 നും ഇടയിൽ തന്നെ നിൽക്കുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇത് 1 ന് മുകളിൽ ആകുമ്പോഴാണ് രോഗവ്യാപനത്തിന് ശക്തികൂടുന്നത്. ബ്രിട്ടനിൽ രോഗവ്യാപനം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ ഉണ്ടായിരുന്ന സമയത്ത് ആർ നിരക്ക് 4 വരെ എത്തിയിരുന്നു. അതായത് രോഗവ്യാപനം തടയുന്നതിൽ ബ്രിട്ടൻ ഏതാണ്ടൊക്കെ വിജയിച്ചു കഴിഞ്ഞിരിക്കുന്നു എന്നർത്ഥം. എന്നാൽ സൂപ്പർ സാറ്റർഡേ ഈ വിജയത്തിന് വിഘാതമാകുമോ എന്ന് സംശയിക്കുന്നവരും ഏറെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP