Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ടെയ്ന്മെന്റ് മേഖലയിലുള്ള ഉപയോക്താക്കൾ മീറ്റർ റീഡിങ് സ്വയം നടത്തണം; സ്വയം മീറ്റർ റീഡിങ് എടുക്കാത്തവർക്കു ബിൽ നൽകുക ശരാശരി ഉപയോഗം കണക്കാക്കി

കണ്ടെയ്ന്മെന്റ് മേഖലയിലുള്ള ഉപയോക്താക്കൾ മീറ്റർ റീഡിങ് സ്വയം നടത്തണം; സ്വയം മീറ്റർ റീഡിങ് എടുക്കാത്തവർക്കു ബിൽ നൽകുക ശരാശരി ഉപയോഗം കണക്കാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കണ്ടെയ്ന്മെന്റ് മേഖലയിലുള്ള ഉപയോക്താക്കൾ മീറ്റർ റീഡിങ് സ്വയം നടത്താൻ നിർദ്ദേശം. മീറ്റർ റീഡർമാർ ഫോണിൽ നൽകുന്ന നിർദ്ദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത ശേഷം മീറ്ററിന്റെ പടം എടുത്തു വാട്‌സാപ്പിൽ അയച്ചു കൊടുക്കണമെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്‌പിള്ള പറഞ്ഞു.

സ്വയം മീറ്റർ റീഡിങ് എടുക്കാൻ താൽപര്യമില്ലാത്തവർക്കു ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകുകയും പിന്നീടു റീഡിങ് എടുക്കുമ്പോൾ അതിനനുസരിച്ചു തുക ക്രമീകരിച്ചു കൊടുക്കുകയും ചെയ്യും.മീറ്റർ റീഡിങ്ങിനു സമയമാകുമ്പോൾ ബോർഡ് അറിയിക്കും.

ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ തയാറാക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി ബോർഡ്. അതു വിജയിച്ചാൽ റീഡിങ് എടുക്കാൻ സമയമാകുമ്പോൾ ഉപയോക്താവിന് എസ്എംഎസ് ലഭിക്കും.താൽപര്യമുള്ളവർ മീറ്ററിന്റെ പടം എടുത്ത് നിശ്ചിത ലിങ്കിൽ അപ്ലോഡ് ചെയ്താൽ മതിയാകും. ഈ സംവിധാനം നിലവിൽ വരുന്നതു വരെയാണു മീറ്റർ റീഡർ ഫോണിൽ വിളിച്ചു പടം എടുത്തു വാട്‌സാപ്പിൽ ഇടാൻ ആവശ്യപ്പെടുക. പല ഉപയോക്താക്കളും ഫോൺ നമ്പർ ബോർഡിൽ റജ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP