Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഭാരവാഹികൾക്ക് പണി കൊടുക്കാൻ ഗ്രേഡിങ്; ഗ്രൂപ്പ് മാനേജർമാരായാലും ഇനി എല്ലാ മാസവും മുല്ലപ്പള്ളിയുടെ ഉപദേശം കേട്ടേ മതിയാകൂ; കെപിസിസിയിൽ നിന്ന് എയേയും ഐയേയും പുകച്ച് പുറത്ത് ചാടിക്കാൻ മാർക്കിടൽ വിദ്യ; ഇനി ഇന്ദിരാ ഭവനിൽ പ്രസിഡന്റും ഭാരവാഹികളും തമ്മിലുള്ളത് ടീച്ചറും കുട്ടിയും കളി; മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന മുല്ലപ്പള്ളിയുടെ പരിഷ്‌കാരം തകർക്കാനുറച്ച് ഗ്രൂപ്പുകളും

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഭാരവാഹികൾക്ക് പണി കൊടുക്കാൻ ഗ്രേഡിങ്; ഗ്രൂപ്പ് മാനേജർമാരായാലും ഇനി എല്ലാ മാസവും മുല്ലപ്പള്ളിയുടെ ഉപദേശം കേട്ടേ മതിയാകൂ; കെപിസിസിയിൽ നിന്ന് എയേയും ഐയേയും പുകച്ച് പുറത്ത് ചാടിക്കാൻ മാർക്കിടൽ വിദ്യ; ഇനി ഇന്ദിരാ ഭവനിൽ പ്രസിഡന്റും ഭാരവാഹികളും തമ്മിലുള്ളത് ടീച്ചറും കുട്ടിയും കളി; മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന മുല്ലപ്പള്ളിയുടെ പരിഷ്‌കാരം തകർക്കാനുറച്ച് ഗ്രൂപ്പുകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് ഭാരവാഹികളുടെ പ്രവർത്തനത്തിന് ഇനി മാർക്കിടും. മാർക്കിന്റെ അടിസ്ഥാനത്തിൽ പച്ച, മഞ്ഞ, ചുവപ്പ് ഗ്രേഡിങ് നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ മാസംതോറും പ്രവർത്തനമികവ് വിലയിരുത്തും. എ.ഐ.സി.സി.ക്ക് മൂന്നുമാസത്തിലൊരിക്കൽ റിപ്പോർട്ട് നൽകും. ഗ്രൂപ്പിസത്തെ തകർത്ത് കെപിസിസിയിൽ പിടിമുറക്കാനുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാർക്കിടലിനോട് ഗ്രൂപ്പുകൾക്ക് താൽപ്പര്യമില്ല. പ്രസിഡന്റിനും സംഘടനാ ജനറൽ സെക്രട്ടറിക്കും താൽപ്പര്യമുള്ളവരെ മാത്രം ഉയർത്തികൊണ്ടു വരാനും ഹൈക്കമാണ്ടിനെ തെറ്റിധരിപ്പിക്കാനുമാണ് ശ്രമെന്നാണ് ഉയരുന്ന ആരോപണം.

ഗ്രേഡിങ് അടിസ്ഥാനമാക്കിയാകും ഭാരവാഹികൾക്ക് പരിഗണന നൽകുകയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ഇടപെടൽ, സ്വഭാവശുദ്ധി എന്നിവയൊക്കെ ഗ്രേഡിങ്ങിൽ ഉൾപ്പെടും. കൃത്യമായ മാനദണ്ഡങ്ങുടെ അടിസ്ഥാനത്തിലാകും ഗ്രേഡിങ്. ഇതുവഴി ഭാരവാഹികളുടെ പ്രവർത്തനത്തിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. പാർട്ടിപരിപാടികളിലെ സാന്നിധ്യം, സാമൂഹിക പ്രശ്‌നങ്ങൾ കൈകാര്യംചെയ്യൽ, സാമൂഹികമാധ്യമങ്ങളിലെ ഇടപെടൽ, കീഴ്ക്കമ്മിറ്റികളിലെ പങ്കാളിത്തം തുടങ്ങിയവയെല്ലാം കണക്കാക്കും. ഇതെല്ലാം ഗ്രൂപ്പ് മാനേജർമാരെ തകർക്കാനാണെന്ന വിലയിരുത്തലും സജീവമാണ്.

ഗ്രൂപ്പിന്റെ പിന്തുണയിൽ സ്ഥാനമാനങ്ങൾ നേടുന്ന സംവിധാനത്തെ തകർക്കാനാണ് മുല്ലപ്പള്ളി ഗ്രേഡിങ് അനുവദിക്കുന്നത്. പ്രസിഡന്റ് പറയുന്നത് അനുസരിക്കാത്തവർക്കെല്ലാം ഗ്രേഡ് കുറയാനും സാധ്യതയുണ്ട്. അതായത് ഒരു തരം ടീച്ചറും കുട്ടിയും കളി. ടീച്ചർക്ക് വൈരാഗ്യമുള്ള കുട്ടികൾക്ക് ഇന്റേണൽ മാർക്ക് കുറച്ച് തോൽപ്പിക്കുന്നതിന് സമാനമായ സഹാചര്യം. ഇതൊന്നും കോൺഗ്രസിൽ നടപ്പാകില്ല. എല്ലാ നേതാക്കളും താഴെ തട്ടിൽ പ്രവർത്തിക്കുന്നവരാണ്. അവരെ താറടിച്ചു കാണിക്കാനാണ് ശ്രമമെന്ന ആരോപണവും ശക്തമാണ്.

മികച്ച പ്രവർത്തനമെങ്കിൽ പച്ചയാകും ഗ്രേഡ്. ശരാശരിക്ക് മഞ്ഞ, മോശംപ്രകടനത്തിന് ചുവപ്പ് ഗ്രേഡ്. രണ്ടുമാസം കൂടുമ്പോൾ കെപിസിസി. പ്രസിഡന്റ് ഓരോ ഭാരവാഹികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. ആവശ്യമെങ്കിൽ തിരുത്തൽ നടപടി നിർദ്ദേശിക്കും. നിലവിലുള്ള കെപിസിസി. ഭാരവാഹികളുടെ ആദ്യവിലയിരുത്തൽ ജൂലായ് പത്തിനകം നടക്കും. തുടർന്ന് എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിലാണ് റിപ്പോർട്ടിങ്. കെപിസിസിയിലെ ഗ്രൂപ്പ് അടിസ്ഥാനത്തിലെ പ്രവർത്തനത്തെ തകർക്കുകയാണ് ലക്ഷ്യം. കെപിസിസി ഭാരവാഹികളിൽ ഇപ്പോഴും എ ഐ ഗ്രൂപ്പുകൾക്കാണ് മുൻതൂക്കം. ഇത് മൂലം മുല്ലപ്പള്ളിക്ക് ഏറെ ബുദ്ധിമുട്ടുണ്ട്. ഇതിന് മാറ്റമുണ്ടാക്കുകയാണ് ഗ്രേഡിങിന്റെ ലക്ഷ്യം.

ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ, നിയോജകമണ്ഡലം, ബ്ലോക്ക്, മണ്ഡലം ചുമതലക്കാർ എന്നിവരുടെ റിപ്പോർട്ടിങ് ഓഗസ്റ്റിൽ തുടങ്ങും. തുടർന്ന് ബൂത്ത്, വാർഡ് തലങ്ങളിലേക്കും വിലയിരുത്തൽ ഏർപ്പെടുത്തും. കെപിസിസി. ജനറൽ സെക്രട്ടറി സജീവ് ജോസഫിനാണ് ചുമതല. എല്ലാ ഭാരവാഹികളും പ്രസിഡന്റിന് വിധേയരാകണമെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം. ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാക്ക് കേട്ട് പ്രവർത്തിക്കുന്ന ഭാരവാഹികൾക്ക് ഇനി പണി കിട്ടും.

കെപിസിസി സെക്രട്ടറിമാരുടെ പട്ടിക പോലും ഇനിയും തയ്യാറായിട്ടില്ല. ഇതിനിടെയാണ് മുല്ലപ്പള്ളിയുടെ ഗ്രേഡിങ് പരിഷ്‌കാരം. മുഖ്യമന്ത്രി കസേരയാണ് മുല്ലപ്പള്ളി ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന വാദവും കോൺഗ്രസിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP