Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുംകുറ്റവാളിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; ഡിവൈ.എസ്‌പി. അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്

കൊടുംകുറ്റവാളിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; ഡിവൈ.എസ്‌പി. അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കാൻപുർ: കൊടുംകുറ്റവാളിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഡിവൈ.എസ്‌പി. അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ കാൻപുരിലാണ് ഗുണ്ടാ ആക്രമണം നടന്നത്. അറുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് ദുബെയെ അറസ്റ്റുചെയ്യാനെത്തിയ പൊലീസ് സംഘത്തിനുനേരെയാണ് തോക്ക് ഉപയോഗിച്ച് ആക്രമണം ഉണ്ടായത്.

വെള്ളിയാഴ്ച പുലർച്ചെ ചൗബേപുർ പൊലീസ്സ്റ്റേഷൻ പരിധിയിലെ ദിക്രു ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഡിവൈ.എസ്‌പി. ദേവേന്ദ്ര മിശ്ര, എസ്‌ഐ.മാരായ മഹേഷ് ചന്ദ്ര യാദവ്, അനൂപ് കുമാർ സിങ്, നെബു ലാൽ, കോൺസ്റ്റബിൾമാരായ ജിതേന്ദ്ര പാൽ, സുൽത്താൻ സിങ്, ബബ്ലു കുമാർ, രാഹുൽ കുമാർ എന്നിവരാണ് മരിച്ചത്. രണ്ട് എസ്‌ഐ.മാർ, മൂന്ന് കോൺസ്റ്റബിൾമാർ, ഒരു ഹോംഗാർഡ് എന്നിവർക്കും ഏതാനും നാട്ടുകാർക്കുമാണ് പരിക്കേറ്റത്.

പൊലീസുകാർ വളരെ രഹസ്യമായാണ് റെയ്ഡ് നടത്താൻ തീരുമാനിച്ചത്. എന്നാൽ ദുബൈയും സംഘവും റെയ്ഡിനെക്കുറിച്ച് നേരത്തേ അറിഞ്ഞിരിക്കാമെന്ന് ഡി.ജി.പി. എച്ച്.സി. അവസ്തി പറഞ്ഞു. റോഡിൽ ജെ.സി.ബി.യും മറ്റുമിട്ട് പൊലീസിന് മാർഗതടസ്സം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് കെട്ടിടത്തിന്റെ മുകളിൽനിന്ന് പൊലീസിനുനേരെ വെടിയുതിർത്തത്. ആക്രമണത്തിനുശേഷം പൊലീസിന്റെ എ.കെ. 47-ഉം ഇൻസാസ് തോക്കടക്കമുള്ള ആയുധങ്ങളും ഇവർ കൈവശപ്പെടുത്തി.

ഈ സംഘത്തിലെ രണ്ടുപേരെ പിന്നീട്, പൊലീസ് വെടിവെച്ചുകൊന്നു. പൊലീസുകാരുടെ മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. സംസ്ഥാനത്ത് പൊലീസുകാർപോലും സുരക്ഷിതരല്ലെന്നാണ് വ്യക്തമാകുന്നതെന്ന് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എസ്‌പി. നേതാവ് അഖിലേഷ് യാദവ്, ബി.എസ്‌പി. നേതാവ് മായാവതി തുടങ്ങിയവർ ആരോപിച്ചു.

2001-ൽ അന്നത്തെ രാജ്‌നാഥ് സിങ് മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന ബിജെപി. നേതാവ് സന്തോഷ് ശുക്ലയെ പൊലീസ് സ്റ്റേഷനുള്ളിൽവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ദുബെ. കൊലക്കേസുകളടക്കം 60 കേസുകളിൽ ഇയാൾ പ്രതിയാണ്. കാൻപുരിലും പരിസരപ്രദേശങ്ങളിലും മാഫിയ-ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ സ്വത്ത് സമാഹരിച്ചു.

തലയ്ക്ക് 25,000 രൂപ ഇനാം പ്രഖ്യാപിച്ച ദുബെയെ 2017-ൽ ലഖ്‌നൗവിൽ അറസ്റ്റുചെയ്തിരുന്നു. അന്ന് ഓട്ടോമാറ്റിക് 30 സ്പ്രിങ് കൈത്തോക്ക് ഇയാളിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഇത്തവണ ആക്രമണത്തിന് ഉപയോഗിച്ചതും ഈ തോക്കാണെന്ന് പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP