Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2012ൽ കരാർ നൽകുന്ന സമയത്ത് ശരാശരി 9000 വാഹനങ്ങളായിരുന്നു കടന്നു പോയിരുന്നത്; ഇന്ന് അത് 40000 വാഹനങ്ങളായി ഉയർന്നു; പാത നിർമ്മിക്കാൻ ചെലവ് 721 കോടി; ഇതുവരെ പാവങ്ങളിൽ നിന്ന് പിരിച്ചെടുത്തത് 800 കോടി; ഇനി എട്ട് വർഷം കൂടി പിരിച്ചാൽ കമ്പനിക്ക് കിട്ടുക 1200 കോടിയോളം അധിക രൂപ; നിർമ്മാണ ചെലവിന് ആനുപാതികമായ തുക പിരിഞ്ഞു കിട്ടിയാൽ പിരിവിൽ കുറവ് വരുത്തണമെന്നാണ് നിയമത്തിന് പുല്ലുവില; പാലിയേക്കരയിൽ നടക്കുന്നത് വാഹന കൊള്ള

2012ൽ കരാർ നൽകുന്ന സമയത്ത് ശരാശരി 9000 വാഹനങ്ങളായിരുന്നു കടന്നു പോയിരുന്നത്; ഇന്ന് അത് 40000 വാഹനങ്ങളായി ഉയർന്നു; പാത നിർമ്മിക്കാൻ ചെലവ് 721 കോടി; ഇതുവരെ പാവങ്ങളിൽ നിന്ന് പിരിച്ചെടുത്തത് 800 കോടി; ഇനി എട്ട് വർഷം കൂടി പിരിച്ചാൽ കമ്പനിക്ക് കിട്ടുക 1200 കോടിയോളം അധിക രൂപ; നിർമ്മാണ ചെലവിന് ആനുപാതികമായ തുക പിരിഞ്ഞു കിട്ടിയാൽ പിരിവിൽ കുറവ് വരുത്തണമെന്നാണ് നിയമത്തിന് പുല്ലുവില; പാലിയേക്കരയിൽ നടക്കുന്നത് വാഹന കൊള്ള

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പാലിയേക്കര ടോൾപ്ലാസയിൽ വീണ്ടും വിവാദം പുകയുന്നു. ദേശീയ പാതയുടെ നിർമ്മാണ ചെലവിനേക്കാൾ 80 കോടിയോളം രൂപ അധികമായി ഇതിനോടകം പിരിച്ചെടുത്തതായി രേഖകൾ പുറത്തു വന്നതോടെയാണ് ഇത്. ദേശീയ പാതകളുടെ മറവിലെ കൊള്ളയാണ് പാലിയേക്കര ചർച്ചയാക്കുന്നത്. എങ്കിലും ഇടപെടാൻ സർക്കാരിന് മടി.

ടോൾ പിരിവിന്റെ കാലാവധി എട്ടു വർഷം കൂടി ബാക്കി നിൽക്കെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. 721.21 കോടി രൂപയാണ് പാതയുടെ നിർമ്മാണത്തിനായി ചെലവായത്. എന്നാൽ 2020 മെയ് മാസം വരെ ടോളായി പിരിച്ചെടുത്തത് 800.31 കോടി രൂപയാണ്. എന്നിട്ടും ട്രോൾ പരിവ് നിർത്തുന്നില്ല. നിർമ്മാണ ചെലവ് കണ്ടെത്താനാണ് ടോൾ പിരിക്കുന്നത്. അതു തിരിച്ചു കിട്ടിയാൽ പിന്നെയും ടോൾ പരിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് സജീവമാകുന്നത്. കൊറോണക്കാലത്ത് ജനം പ്രതിഷേധത്തിലാണ്.

2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. ടോൾ പിരിവ് ആരംഭിച്ച് എട്ട് വർഷം പിന്നിടുമ്പോൾ ഓരോ വർഷവും ശരാശരി എകദേശം 100 കോടിയോളം തുക ടോളായി പിരിച്ചെടുത്തു കഴിഞ്ഞു. ദേശീയ പാതയുടെ നിർമ്മാണ ചെലവിന് ആനുപാതികമായ തുക പിരിച്ചുകിട്ടിക്കഴിഞ്ഞാൽ പിന്നീട് ടോൾ പിരിവിൽ കുറവ് വരുത്തണമെന്നാണ് നിയമം. അത് പാലിയേക്കരയിൽ നടക്കുന്നില്ല. ഇത് ജനവിരുദ്ധതയുമാണ്. ഇതിനെതിരെയാണ് പ്രതിഷേധം.

എട്ട് വർഷത്തിനിടെ ഇതുവഴി 12 കോടി വാഹനങ്ങളാണ് ടോൾ കൊടുത്ത് കടന്നുപോയി. 2028 വരെയാണ് ഇവിടെ ടോൾ പിരിക്കാൻ അനുമതിയുള്ളത്. നിലവിലെ രീതിയിൽ തന്നെ തുടർന്നാൽ വരും വർഷങ്ങളിൽ 1200 കോടിയോളം രൂപ കമ്പനി പിരിച്ചെടുക്കും. അതായത് പാലം നിർമ്മാണത്തിലൂടെ കൊള്ളലാഭം കമ്പനിക്ക് കിട്ടും. അങ്ങനെ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ച് വലയ്ക്കുകയാണ് കമ്പനികളും സർക്കാരും.

721.21 കോടി മുടക്കി നിർമ്മിച്ച റോഡിന് വേണ്ടി നിർദ്ദേശിച്ച കാലാവധി വരെ ടോൾ പിരിക്കുമ്പോൾ കമ്പനി ജനങ്ങളിൽ നിന്ന് ഈടാക്കുക ഏകദേശം 2000 കോടിയോളം രൂപയാണ്. പതിനായിര കണക്കിനു യാത്രക്കാർ കടന്നുപോകുന്ന തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ കോവിഡ് കണക്കിലെടുത്ത് ടോൾപിരിവ് അവസാനിപ്പിക്കണമെന്ന് നാട്ടുകാർ. പകുതിയിലേറെ യാത്രക്കാരും ടോൾപ്ലാസയിൽ പണം കൊടുത്താണ് ഇപ്പോഴും കടന്നുപോകുന്നത്.

പാലിയേക്കര ടോൾപ്ലാസയിലെ ജീവനക്കാർ കോവിഡ് മുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നാൽപതിനായിരത്തിലേറെ വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന സ്ഥലം. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരും ഇതുവഴി കടന്നുപോകുന്നുണ്ട്. ജീവനക്കാർ മാസ്‌ക്ക് ധരിച്ചാണ് ടോൾപ്ലാസയിൽ ഡ്യൂട്ടിയെടുക്കുന്നത്. നിലവിൽ, ഫാസ്റ്റാഗ് ട്രാക്കുകളുടെ എണ്ണം കൂട്ടിയതോടെ കാഷ് ട്രാക്കിൽ യാത്രക്കാരുടെ എണ്ണവും കൂടി. ടോൾ പിരിവ് നിർത്തുന്ന കാര്യം ഇതുവരെ പരിഗണനയിൽ വന്നിട്ടില്ല. ഇതിനിടെയാണ് കണക്കുകളും ചർച്ചയാക്കുന്നത്.

2012ൽ കരാർ നൽകുന്ന സമയത്ത് ശരാശരി 9000 വാഹനങ്ങളായിരുന്നു ടോൾപ്ലാസ വഴി കടന്നപോയിരുന്നത്. ഇന്ന് അത് 40000 വാഹനങ്ങളായി ഉയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ. 2012 ഫെബ്രുവരി 9-നാണ് ഇവിടെ ടോൾ പിരിവ് തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP