Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമാഭാരതി കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിന്; സിന്ധ്യയ്‌ക്കൊപ്പമെത്തിയ 22 പേരിൽ 11 ഉറ്റ അനുയായികൾക്കും മന്ത്രിസ്ഥാനം; ആകെയുള്ള 34 മന്ത്രിമാരിൽ 14 പേരും മുൻ കോൺഗ്രസുകാരും; സ്ത്രീപീഡന കേസിലെ പ്രതിക്കും സർക്കാരിൽ സ്ഥാനം; മന്ത്രിസഭാ വികസനത്തിൽ ബിജെപിയിൽ കലാപം; ഉപതെരഞ്ഞെടുപ്പിന് മുമ്പ് ചൗഹാനെ വീഴ്‌ത്താൻ കമൽനാഥ്; മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ഇനിയും അട്ടിമറിക്ക് സാധ്യത

ഉമാഭാരതി കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിന്; സിന്ധ്യയ്‌ക്കൊപ്പമെത്തിയ 22 പേരിൽ 11 ഉറ്റ അനുയായികൾക്കും മന്ത്രിസ്ഥാനം; ആകെയുള്ള 34 മന്ത്രിമാരിൽ 14 പേരും മുൻ കോൺഗ്രസുകാരും; സ്ത്രീപീഡന കേസിലെ പ്രതിക്കും സർക്കാരിൽ സ്ഥാനം; മന്ത്രിസഭാ വികസനത്തിൽ ബിജെപിയിൽ കലാപം; ഉപതെരഞ്ഞെടുപ്പിന് മുമ്പ് ചൗഹാനെ വീഴ്‌ത്താൻ കമൽനാഥ്; മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ഇനിയും അട്ടിമറിക്ക് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മധ്യപ്രദേശ് ബിജിപിയിൽ കലാപം. മന്ത്രിസഭാ പുനഃസംഘടനയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വനിയാകുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ 11 ഉറ്റ അനുയായികളടക്കം 14 മുൻ കോൺഗ്രസുകാർക്ക് മന്ത്രിസ്ഥാനം ലഭിച്ചതാണ് പ്രശ്‌നത്തിന് കാരണം.

മന്ത്രിസഭയുണ്ടാക്കിയപ്പോൾ ജാതി സമവാക്യങ്ങളോ പ്രവർത്തന പാരമ്പര്യമോ പരിഗണിക്കപ്പെട്ടില്ലെന്ന പരാതിയുമായി മുന്മുഖ്യമന്ത്രി ഉമാഭാരതി സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും കത്തയച്ചു. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടവരുടെ അനുയായികൾ പലയിടങ്ങളിലും പ്രകടനങ്ങളും ധർണകളും നടത്തി. വിമതരുടെ നേതൃത്വം മുൻ മുഖ്യമന്ത്രി കൂടിയായ ഉമാഭാരതി ഏറ്റെടുക്കുകയാണ്. ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന ഉമാഭാരതി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്. ഇത് ശിവരാജ് സിങ് ചൗഹാൻ വിരുദ്ധർക്ക് കരുത്ത് പകരുകയും ചെയ്യുന്നു.

സത്യപ്രതിജ്ഞ ചെയ്ത് 3 മാസം കഴിഞ്ഞിട്ടും ശിവ്രാജ്‌സിങ് ചൗഹാന്റെ മന്ത്രിസഭാ വികസനം നീണ്ടതിനു കാരണവും പാർട്ടിയിലെ തർക്കമായിരുന്നു. ഇത് അവഗണിച്ചായിരുന്നു പുനഃസംഘടന. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയിൽ ചേർന്ന 22 പേരിൽ 14 പേർക്കും ഇപ്പോൾ മന്ത്രിസ്ഥാനം ലഭിച്ചു. ഇതിൽ 10 പേർ കാബിനറ്റ് പദവിയുള്ളവരാണ്. ഇവരാരും നിലവിൽ എംഎൽഎമാരല്ല. അടുത്ത ഉപതിരഞ്ഞെടുപ്പിൽ ഇവർ ജനവിധി തേടുന്നുമുണ്ട്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി കൂടിയാണ് ഇവരെ മന്ത്രിമാരാക്കുന്നത്.

മധ്യപ്രദേശിലെ 34 മന്ത്രിമാരിൽ 13 പേർ ക്രിമിനൽ കേസിൽ പെട്ടവരാണെന്നതും ചർച്ചയാണ്. ഇതിൽ 7 പേർക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾക്ക് കേസുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തെ രാജ്യവർധൻ സിങ്ങിനെതിരെ സ്ത്രീപീഡന കേസുണ്ട്. ഈ കേസ് മുമ്പ് ചർച്ചയാക്കിയത് ബിജെപിയാണ്. ഈ സാഹചര്യത്തിൽ ഇയാളെ മന്ത്രിയാക്കിയും വിവാദങ്ങൾക്ക് പുതുമാനം നൽകുന്നു. ബിജെപിയിൽ മന്ത്രിസ്ഥാനം മോഹിച്ചിരുന്ന പല നേതാക്കളുടെയും അനുയായികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരസ്യമായ പ്രതിഷേധത്തിന് തയ്യാറായി. തങ്ങളുടെ നേതാവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം.

ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എംഎൽമാർ മറുകണ്ടം ചാടിയതിലൂടെയാണ് മധ്യപ്രദേശിലെ 15 മാസം പിന്നിട്ട കമൽനാഥ് സർക്കാരിനെ ബിജെപി വീഴ്‌ത്തിയത്. കോൺഗ്രസിനെ അടിർത്തിമാറ്റുന്നതിൽ ബിജെപി കേന്ദ്ര നേതൃത്വം എങ്ങനെ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ശിവരാജ് സിങ് ചൗഹാന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. രാജിവെച്ച് എത്തിയവരിൽ 12 പേരെ കൂടി ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചത്. വന്നുകയറിയവരോട് ഇത്രയേറെ ഉദാരമായി പെരുമാറിയതിലാണ് ബിജെപിയിലെ മറ്റ് നേതാക്കളുടെ അതൃപ്തി. തന്റെ അനുയായികളെ പോലും കൈവിടേണ്ടിവന്നത് ഒട്ടും സന്തോഷമില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തന്നെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന അധ്യക്ഷന് പുറമെ സംഘടനാ സെക്രട്ടറി സുഹാസ് ഭഗത്, സംസ്ഥാന നേതൃത്വത്തിലെ മറ്റ് നേതാക്കൾ എന്നിവർക്കെല്ലാം ഉമാഭാരതി കത്തയച്ചു. മന്ത്രിമാരുടെ പട്ടിക ഭേദഗതി ചെയ്യണം എന്നായിരുന്നു ഉമാഭാരതിയുടെ ആവശ്യം. മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുമ്പോൾ പ്രാദേശികവും ജാതി അടിസ്ഥാനത്തിലുമുള്ള സന്തുലനം പാലിച്ചില്ലെന്നാണ് ഉമാഭാരതി ചൂണ്ടിക്കാട്ടിയത്. ബുന്ദേൽഖണ്ഡ് മേഖലയിൽനിന്നും താൻ പ്രതിനിധാനം ചെയ്യുന്ന ഒബിസി വിഭാഗമായ ലോധിയിൽനിന്നും എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ഉമാഭാരതി ആവശ്യപ്പെട്ടിരുന്നു. മൂന്ന് ബ്രാഹ്മണർ, എട്ട് താക്കൂർമാർ, ഒരു കയാസ്ത, ഒരു സിഖ്, പട്ടികവർഗത്തിൽനിന്നുള്ള നാലുപേർ, പട്ടിക ജാതിയിൽനിന്നുള്ള നാല് പേർ എന്നിങ്ങനെയാണ് ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

രണ്ട് ദിവസത്തോളം കേന്ദ്ര നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു മന്ത്രിസഭാ വികസനത്തിൽ ചൗഹാൻ അന്തിമ തീരുമാനം എടുത്ത്. തങ്ങൾക്ക് അവസരം നിഷേധിച്ച് പുതുതായി വന്നവർക്ക് കൂടുതൽ പ്രാധാന്യം നൽകിയതിൽ സംസ്ഥാനത്തെ പല ബിജെപി നേതാക്കൾക്കും വലിയ അതൃപ്തിയാണ് ഉള്ളത്. മുൻ മന്ത്രി അടക്കമുള്ള നേതാക്കൾ ഇതിനോടകം തന്നെ ഈ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിട്ടുണ്ട്.വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറിയിലേക്കായിരിക്കും ഇത് എത്തിക്കുകയെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.

മുതിർന്ന നേതാക്കളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് നല്ല ആശയമല്ലെന്നാണ് ബിജെപി നേതാവായ ഗോപാൽ ഭാർഗവ പരസ്യമായി അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ സന്ദർശിച്ച് ബിജെപി നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കും. ഈ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭ താഴെ വീഴുമെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയിലെ ഭിന്നത തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. ബിജെപിയിലെ അസംതൃപ്തരായ നേതാക്കളെ ലക്ഷ്യമിട്ട് കോൺഗ്രസും സജീവമായ നീക്കം നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്തുകൊണ്ട് കൂടിയാണ് സിന്ധ്യ അനുകൂലികൾക്ക് കൂടുതൽ മന്ത്രിസ്ഥാനം നൽകാൻ ബിജെപി തയ്യാറായത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 ൽ 22 രണ്ട് മണ്ഡലങ്ങളും കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയവരുടേതാണ്.

ഒട്ടനവധി നേതാക്കളെ ഇതിനോടകം തന്നെ ബിജെപിയിൽ നിന്ന് തങ്ങളുടെ പാളയത്തിലെത്തിക്കാനും കോൺഗ്രസിന് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിൽ നേതാക്കൾ പാർട്ടിയിൽ എത്തുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP