Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക്കിസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച വാൻ ട്രെയിനിലിടിച്ച് 22 മരണം; ആളില്ലാ ലെവൽ ക്രോസ് മുറിച്ചു കടക്കവേ ഉണ്ടായ അപകടത്തിൽ മരിച്ച 19 പേരും ഒരു കുടുംബത്തിൽ പെട്ടവർ

പാക്കിസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച വാൻ ട്രെയിനിലിടിച്ച് 22 മരണം; ആളില്ലാ ലെവൽ ക്രോസ് മുറിച്ചു കടക്കവേ ഉണ്ടായ അപകടത്തിൽ മരിച്ച 19 പേരും ഒരു കുടുംബത്തിൽ പെട്ടവർ

സ്വന്തം ലേഖകൻ

ലാഹോർ: പാക്കിസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച വാൻ ട്രെയിനിലിടിച്ച് 22 പേർ മരിച്ചു. മരിച്ചവരിൽ 19 പേരും ഒരു കുടുംബത്തിൽ പെട്ടവരാണ്. ആളില്ലാ ലെവൽ ക്രോസ് മുറിച്ച് കടക്കവെയാണ് അപകടം ഉണ്ടായത്. തീർത്ഥാടകർ സഞ്ചരിച്ച വാൻ ട്രെയിനിൽ ഇടിക്കുക ആയിരുന്നു. ഷേഖ്പുരയിലെ നങ്കനാ സാഹിബ് ഗുരുദ്വാരയിൽ പോയ ശേഷം ജന്മനാടായ പെഷവാറിലേക്ക് പോകുമ്പോഴാണ് ഇവർ സഞ്ചരിച്ച വാൻ അപകടത്തിൽ പെട്ടത്.

ഫറൂഖാബാദിലാണ് അപകടം ഉണ്ടായത്. ബസ് ക്രോസ് ചെയ്യുന്നതിനിടയിൽ ട്രെയിൻ വരുന്നത് ഡ്രൈവർ കണ്ടെങ്കിലും വണ്ടി സ്‌കിഡ് ചെയതപ്പോൾ പാളത്തിൽ കുരുങ്ങുക ആയിരുന്നു.
ട്രെയിനിലുള്ള ആർക്കും പരിക്ക് പറ്റയിട്ടില്ല. ബസിലുണ്ടായിരുന്ന എട്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് സ്ത്രീകൾ അടക്കം ഒരു കുടുംബത്തിലെ 19 പേരും മറ്റ് മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. ട്രെയിനിന്റെ ഇടിയിൽ ബസ് പൂർണമായും തകർന്നു. പാക്കിസ്ഥാനിൽ ആളില്ലാ റെയിൽ ക്രോസുകളിൽ അപകടം ഉണ്ടാവുന്നത് സർവ്വ സാധാരണമായി മാറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP