Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആശ്രമത്തിൽ നിന്നും കാണാതായ രണ്ടു സഹോദരിമാർ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തിൽ; നിത്യാനന്ദയുടെ കരീബിയൻ ദ്വീപായ കൈലാസത്തിന്റെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കും ഈ സഹോദരിമാർക്ക്: ഇരുവരും ചട്ണി മ്യൂസിക്കിലും പ്രാവിണ്യം നേടിയതായി ഗുജറാത്ത് പൊലീസ്

ആശ്രമത്തിൽ നിന്നും കാണാതായ രണ്ടു സഹോദരിമാർ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തിൽ; നിത്യാനന്ദയുടെ കരീബിയൻ ദ്വീപായ കൈലാസത്തിന്റെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കും ഈ സഹോദരിമാർക്ക്: ഇരുവരും ചട്ണി മ്യൂസിക്കിലും പ്രാവിണ്യം നേടിയതായി ഗുജറാത്ത് പൊലീസ്

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: വിവാദ ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികൾ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തിലുണ്ടെന്ന് പൊലീസ്. സഹോദരിമാരായ പെൺകുട്ടികളെ ആശ്രമത്തിൽ നിന്നും കാണാനില്ലെന്ന് പിതാവ് പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് പൊലീസിന് ഇക്കാര്യം വ്യക്തമായത്. നിത്യാനന്ദയുടെ കരീബിയൻ ദ്വീപാണ് കൈലാസം.

നിത്യാനന്ദയ്‌ക്കൊപ്പമുള്ള സഹോദരിമാർ ചട്ണി മ്യൂസിക്കിൽ (ഇന്ത്യൻ-കരീബിയൻ സമൂഹത്തിൽ പ്രചാരത്തിലുള്ള ഒരു സംഗീതരൂപം) അടക്കം പ്രാവീണ്യം നേടിയതായും ഗുജറാത്ത് പൊലീസ് വെളിപ്പെടുത്തി. ഇവരിൽ മൂത്തയാൾക്ക് കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കുള്ളതായും റിപ്പോർട്ടുകളുണ്ട്. താൻ ഒരു കരീബിയൻ ദ്വീപ് വാങ്ങിയെന്നും അതിനു കൈലാസം എന്ന് പേരിട്ടെന്നും നിത്യാനന്ദ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

എന്നാൽ പെൺകുട്ടികൾ പറയുന്നതും അവരുടെ പിതാവ് നൽകിയ പരാതിയും തമ്മിൽ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെൺകുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്നു വ്യക്തതയില്ലെന്നും പൊലീസ് പറയുന്നു. 2015 മുതൽ നിത്യാനന്ദയുടെ ആശ്രമത്തിലാണ് ഈ പെൺകുട്ടികൾ താമസിച്ചിരുന്നത്.

2015 മുതൽ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെൺമക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് ഇവരുടെ പിതാവ് പരാതി നൽകിയത്. 2019 നവംബറിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്തിരുന്നു. എന്നാൽ സ്വന്തം അച്ഛനെതിരെ സംസാരിച്ചുകൊണ്ട് പെൺകുട്ടികളുടെ വിഡിയോ പുറത്തുവന്നിരുന്നു. നിത്യാനന്ദയ്‌ക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP