Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അദ്ദേഹം അടിസ്ഥാനമിട്ട ആശുപത്രികളുടെ അസ്തിവാരത്തിന്റെ ഉറപ്പിലാണ്..ആ ശാസ്ത്രീയ ബോധമാണ് ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പകർച്ചവ്യാധിക്കെതിരെയും പൊരുതാൻ നമ്മെ പ്രാപ്തമാക്കുന്നത്; ദി വൺ ആൻഡ് ദി ഒൺലി നെഹ്‌റു: നെൽസൺ ജോസഫ് എഴുതുന്നു

അദ്ദേഹം അടിസ്ഥാനമിട്ട ആശുപത്രികളുടെ അസ്തിവാരത്തിന്റെ ഉറപ്പിലാണ്..ആ ശാസ്ത്രീയ ബോധമാണ് ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പകർച്ചവ്യാധിക്കെതിരെയും പൊരുതാൻ നമ്മെ പ്രാപ്തമാക്കുന്നത്; ദി വൺ ആൻഡ് ദി ഒൺലി നെഹ്‌റു: നെൽസൺ ജോസഫ് എഴുതുന്നു

നെൽസൺ ജോസഫ്

 എവിടെയോ ആരോ ഒരാൾ എഴുതിത്ത്ത്ത്ത്തുടങ്ങുകയാണ്.. ' എഴുപത് വർഷത്തെ ചരിത്രത്തിലാദ്യമായി.....' അപ്പോൾ ദാ..

നെഹൃ : ' പ്ലീസ് വെയ്റ്റ്....'

യുദ്ധമുന്നണി തന്നെയാണ്. പൊരിവെയിലാണ്. സൈനികർക്കൊപ്പമാണ്.

ഇനി അത് മാത്രം പോര ക്വാളിഫിക്കേഷനെങ്കിൽ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു..

പഠിച്ച കോളജിന്റെ പേര് നാലു പേർക്കറിയാവുന്ന ട്രിനിറ്റി കോളജ് - കേംബ്രിഡ്ജായിരുന്നു. അഡ്വക്കറ്റായി എന്റോൾ ചെയ്തിരുന്നു.

ഒരു ബ്രിട്ടീഷ് കോളനിയിൽ നിന്ന് ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിലേക്ക് ഇന്ത്യയെ വളർത്താൻ സഹായിച്ച വിഷനറികളിലൊരാൾ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും ഐ.ഐ.ടിയും...

അത് പോരാഞ്ഞിട്ട് എല്ലാ കുഞ്ഞുങ്ങൾക്കും നിർബന്ധിത സൗജന്യ വിദ്യാഭ്യാസം നൽകണമെന്നു ചിന്തിച്ചിരുന്ന പ്രധാനമന്ത്രി. . .അതും അന്ന്

ചോദ്യം ചെയ്യുന്നത് ഒരു മോശം കാര്യമായി കണക്കാക്കപ്പെടുന്ന കാലത്തിരുന്ന് ' എന്നെ വെറുതെ വിടരുത് ' (don't spare me shankar) എന്ന് കാർട്ടൂണിസ്റ്റ് ശങ്കറോട് പറഞ്ഞ ഒരു പ്രധാനമന്ത്രി

യുദ്ധത്തിൽ വിശ്വസിച്ചിരുന്നില്ലെങ്കിലും ആണവശക്തിയിലേക്കുള്ള കാൽ വയ്പുകൾക്ക് തുടക്കമിട്ടതും നെഹൃവായിരുന്നു.

ഹോമി ജെ ഭാഭയോട് പറഞ്ഞ ' താങ്കൾ ഫിസിക്‌സിനെക്കുറിച്ച് ചിന്തിക്കൂ, അന്തർദ്ദേശീയ ബന്ധങ്ങൾ എനിക്ക് വിടൂ ' ('Professor Bhabha take care of Physics, leave international relation to me') എന്ന വാചകം

അദ്ദേഹം അടിസ്ഥാനമിട്ട ആശുപത്രികളുടെ അസ്തിവാരത്തിന്റെ ഉറപ്പിലാണ്, ആ ശാസ്ത്രീയ ബോധമാണ് ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പകർച്ചവ്യാധിക്കെതിരെയും പൊരുതാൻ കഴിയുന്നത്..

ദി വൺ ആൻഡ് ദി ഒൺലി..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP