Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ കഴിഞ്ഞത് ഉത്തര കൊറിയയുടെ തിളക്കമാർന്ന വിജയം; കോവിഡിനെ പ്രതിരോധിക്കുന്നതിന് ചേർന്നു പ്രവർത്തിച്ച പാർട്ടി സെൻട്രൽ കമ്മിറ്റിയെയും തീരുമാനങ്ങൾ അക്ഷരംപ്രതി അനുസരിച്ച ജനങ്ങളെയും അഭിനന്ദിച്ച് ഏകാധിപതി കിം ജോങ് ഉൻ; കഴിയുന്നത്ര മുൻകരുതലെടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കിംന്റെ സന്ദേശം

മറുനാടൻ ഡെസ്‌ക്‌

സോൾ: ലോകമെങ്ങും കോവിഡ് പിടിയിൽ അമരുമ്പോഴും മഹാമാരിയെ പിടിച്ചുകെട്ടിയെന്ന അവകാശവാദവുമായി വീണ്ടും ഉത്തരകൊറിയ. കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ കഴിഞ്ഞത് ഉത്തര കൊറിയയുടെ തിളക്കമാർന്ന വിജയമാണെന്ന് ഭരണാധികാരി കിം ജോങ് ഉൻ പറഞ്ഞതായി ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടും ആരോഗ്യപ്രതിസന്ധി തുടരുന്നതിനിടെയും മാരകമായ വൈറസിനെ പിടിച്ചുകെട്ടാൻ പകർച്ചവ്യാധി വിരുദ്ധ സാഹചര്യം നിലനിർത്താൻ കിം നിർദേശിച്ചിരുന്നതായി കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു.

കോവിഡിനെ പ്രതിരോധിക്കുന്നതിന് ചേർന്നു പ്രവർത്തിച്ച പാർട്ടി സെൻട്രൽ കമ്മിറ്റിയെയും തീരുമാനങ്ങൾ അക്ഷരംപ്രതി അനുസരിച്ച ജനങ്ങളെയും കിം അഭിനന്ദിച്ചു. അയൽരാജ്യങ്ങളിൽ കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യമായതിനാൽ കഴിയുന്നത്ര മുൻകരുതലെടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കിം നിർദേശിച്ചു.

പകർച്ചവ്യാധി വിരുദ്ധ തയ്യാറെടുപ്പുകളിൽ ഇളവുകൾ വരുത്തുന്നത് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രശ്നങ്ങൾക്കാവും വഴിതെളിക്കുകയെന്നും കിം വ്യക്തമാക്കുന്നു. ഉത്തര കൊറിയയിൽ ഔദ്യോഗികമായി ഒരു കൊറോണ കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അയൽരാജ്യങ്ങളിൽ രോഗം കണ്ടെത്തിയതിന് പിന്നാലെ ഉത്തരകൊറിയ അതിർത്തികൾ അടയ്ക്കുകയും മുൻകരുതലുകളെടുക്കുകയും ചെയ്തിരുന്നു.

കോവിഡിനെ പ്രതിരോധിക്കുന്നതിന് ചേർന്നു പ്രവർത്തിച്ച പാർട്ടി സെൻട്രൽ കമ്മിറ്റിയെയും തീരുമാനങ്ങൾ അക്ഷരംപ്രതി അനുസരിച്ച ജനങ്ങളെയും കിം അഭിനന്ദിച്ചു. അയൽരാജ്യങ്ങളിൽ കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യമായതിനാൽ കഴിയുന്നത്ര മുൻകരുതലെടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കിം നിർദേശിച്ചു.

പകർച്ചവ്യാധി വിരുദ്ധ തയ്യാറെടുപ്പുകളിൽ ഇളവു വരുത്തുന്നത് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങൾക്കാവും വഴിതെളിക്കുകയെന്നും കിം വ്യക്തമാക്കുന്നു. ലോകരാജ്യങ്ങളെല്ലാം തന്നെ കോവിഡിന്റെ പിടിയിൽ അമരുമ്പോഴും ഉത്തര കൊറിയയിൽ ഔദ്യോഗികമായി ഒരു കൊറോണ കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അയൽരാജ്യങ്ങളിൽ രോഗം കണ്ടെത്തിയതിനു പിന്നാലെ ഉത്തരകൊറിയ അതിർത്തികൾ അടയ്ക്കുകയും മുൻകരുതലുകളെടുക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP