Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി.രൈരു നായർ അന്തരിച്ചു; മരണം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; പിതൃതുല്യനായിരുന്നു രൈരു നായരെന്നും സഞ്ചരിക്കുന്ന ചരിത്രപുസ്തമാണ് അദ്ദേഹമെന്നും സ്മരിച്ച് മുഖ്യമന്ത്രി പിണറായി; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ കേരളം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി.രൈരു നായർ (98) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1922 ഫെബ്രുവരി 10ന് കണ്ണൂർ ജില്ലയിലെ പിണറായിയിൽ ജനിച്ച രൈരു നായർ വിദ്യാഭ്യാസ കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആകൃഷ്ടനായി.

പതിനഞ്ചാം വയസിൽ വാർധയിലെ ആശ്രമത്തിലെത്തി. ഗാന്ധിജിയും നെഹ്റുവും സുഭാഷ് ചന്ദ്ര ബോസും ഉൾപ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളുമായി ബന്ധപ്പെടാൻ കഴിഞ്ഞ അദ്ദേഹം 1939 ൽ നാട്ടിൽ തിരിച്ചെത്തി.

തലശേരിയിലും കോഴിക്കോടുമായി പഠനം തുടർന്നു.പഠനശേഷം ജ്യേഷ്ഠനും ഐഎൻഎ പ്രവർത്തകനുമായിരുന്ന കെപിഎൻ നായർക്കൊപ്പം മലേഷ്യയിലേക്ക് പോയി. മലേഷ്യയിൽ ഐഎൻഎ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് കോഴിക്കോട് തിരിച്ചെത്തിയ ഇദ്ദേഹം സിപിഐഎം ഉൾപ്പെടെയുള്ള ഇടതുസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. എകെജിയും ഇഎംഎസും അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. രൈരു നായരുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെകെ ശൈലജ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ അനുശോചിച്ചു.

മുഖ്യമന്ത്രിയുടെ അനുശോചനം:-

പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്‌കാരിക നായകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന രൈരുനായർ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നു.

ഭൂതകാലത്തിൽ ജീവിക്കുകയല്ല, തന്റെ അനുഭവങ്ങൾ വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കാൻ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യ സ്‌നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP