Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?

മറുനാടൻ ഡെസ്‌ക്‌

താണ്ട് മൂന്ന് കോടിയോളം ജനങ്ങൾ മാത്രമുള്ള ഒരുഭാഷയിൽ പത്തിലധികം വാർത്താ ചാനലുകളുള്ളത് ലോകത്ത് കേരളത്തിൽ മാത്രമാകും. ഇന്ത്യവിഷനും ഏഷ്യാനെറ്റും തുടങ്ങി വച്ച വാർത്താ ചാനൽ വിപ്ലവം ഇപ്പോൾ എത്തിനിൽക്കുന്നത് പ്രതിസന്ധിയിലാണ്. ഓരോദിവസവും ഓരോ ചാനൽ എന്ന രീതിയിൽ അനേകം മലയാളം ചാനലുകൾ ഉണ്ടായെങ്കിലും നാലോ അഞ്ചോ ചാനലുകൾക്ക് മാത്രമാണ്.എന്തെങ്കിലും അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളത്.

ഏഷ്യാനെറ്റ് എന്ന ഭീമനെ താഴെ വീഴ്‌ത്തിക്കൊണ്ട് ഏറ്റവും ഒടുവിൽ ആരംഭിച്ച ട്വന്റി ഫോർ എന്ന ശ്രീകണ്ഠൻ നായരുടെ ചാനൽ മുന്നേറുകയാണ്. എന്തുകൊണ്ട് ശ്രീകണ്ഠൻ നായരുടെ ചാനൽ മുന്നേറുന്നു എന്നത് ഞാൻ വിശദമാക്കിയതാണ്. എന്നാൽ എങ്ങനെയാവരുത് ഒരു ചാനൽ എന്നത് തുടർച്ചയായി മാതൃക കാട്ടിയത് ഒന്നുണ്ടായിരുന്നു. ന്യൂസ് 18 കേരളം എന്നാണ് ആ ചാനലിന്റെ പേര്. ഇന്ത്യയിലെ ഏറ്റവും വലിയ പത്ത് സമ്പന്നരിൽ ഒരാളാണ്. എന്നിട്ടും ആ ചാനലിന് വളരാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല തളർന്ന് നിലത്ത് വീഴുകയും ചെയ്തു. ഏറ്റവും അധികം കാശ് മുടക്കി ജീവനക്കാരെ എടുത്ത ചാനൽ ന്യൂസ് 18 ആയിരുന്നു.

മനോരമയിലേയും മാതൃഭൂമിയിലേയും ഏഷ്യാനെറ്റിലേയും എന്ന് വേണ്ട കേരളത്തിൽ ലഭ്യമായ എല്ലാ ചാനലുകളിലേയും ഏറ്റവും മികച്ച വാർത്ത അവതാരകരെ അന്ന് കേരളത്തിലെ ഒരു മാധ്യമപ്രവർത്തകർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ശമ്പളം നൽകി അവർ എടുത്തു. ഏഷ്യാനെറ്റിൽ ചിത്രം വിചിത്രം എന്ന് പോപ്പുലർ പരിപാടി നടത്തിയിരുന്ന ലല്ലു ശശിധരൻപിള്ളയും ഗോപീകൃഷ്ണനും അങ്ങനെയാണ് എത്തുന്നത്.

സനീഷ് എന്ന മീഡിയ വണിലെ പ്രഗൽഭനായ മാധ്യമപ്രവർത്തകൻ മുതൽ മനോരമയിലെ രാജീവ് ദേവരാജ് വരെ അവിടെയെത്തി. തുടക്കത്തിൽ ആ ചാനലിൽ ഉണ്ടായ ആഭ്യന്തര പ്രശ്‌നം ഒരേ പദവിയിൽ എടുത്ത പലർക്കും പലതരത്തിലുള്ള ശമ്പളം എന്നതായിരുന്നു. ഏഷ്യാനെറ്റിൽ നിന്ന് വന്നവർക്ക് ഒന്നരലക്ഷം ശമ്പളം ഉണ്ടെങ്കിൽ മനോരമയിൽ നിന്ന് വരുന്നവർക്ക് ഒരു ലക്ഷം, റിപ്പോർട്ടറിൽ നിന്നോ കൈരളിയിൽ നിന്നോ വരികയാണെങ്കിൽ 20,000 ജയ് ഹിന്ദിൽ നിന്ന് വരുന്നവർക്ക് 15,000 എന്നിങ്ങനെയാണ്. അതേ സമയം മറ്റ് ചാനലുകളിൽ നിന്ന് എത്തിയ ഞങ്ങളാണ് ചാനൽ സംസ്‌കാരത്തിന്റെ കണ്ട് പിടുത്തക്കാർ എന്ന് കരുതുന്ന ലല്ലുവും, സനീഷ് ഇളയിടവും, അപർണ കുറുപ്പും അടങ്ങുന്നവർ പണിയെടുക്കാതെ എങ്ങനെ ശമ്പളം വാങ്ങാം എന്നതിൽ ഗവേഷണം തുടർന്നു. പണി എടുത്തില്ല എന്ന് മാത്രമല്ല മാനേജ്‌മെന്റിന്റെ താത്പര്യത്തിന് വിരുദ്ധമായി അവരുടെ രാഷ്ട്രീയം അവിടെ തിരുകി കയറ്റുകയും ചെയ്തു.

സിപിഎമ്മിനോടും പിണറായി വിജയനോടും അന്തമായ അടിമത്തം പരസ്യമായി പ്രഖ്യാപിച്ച് വാർത്താ ചാനലിന്റെ ചർച്ചകൾ പോലും സിപിഎമ്മിന് വേണ്ടിയാക്കി മാറ്റി. (ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP