Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥലക്കച്ചവട ബ്രോക്കറെന്ന് പരിചയപ്പെടുത്തി അടുത്തുകൂടി കൊഞ്ചലും ചിരിയും; സംസാരത്തിനിടെ അടുത്തിടപഴകി ഒന്നുമറിയാത്ത മട്ടിൽ ചിത്രങ്ങൾ മൊബൈലിലാക്കി; യുവതി മടങ്ങിയതിന് പിന്നാലെ റിട്ട.ഡിവൈഎസ്‌പി എന്ന പേരിൽ ഫോൺ കോൾ; യുവതിയെ പീഡിപ്പിച്ചെന്നും കേസുകൊടുക്കുമെന്നും വ്യാപാരിയെ ബ്ലാക്ക്‌മെയിലിങ്: അടിമാലി ഹണിട്രാപ്പ് കേസിൽ നാലുപേർ അറസ്റ്റിൽ

സ്ഥലക്കച്ചവട ബ്രോക്കറെന്ന് പരിചയപ്പെടുത്തി അടുത്തുകൂടി കൊഞ്ചലും ചിരിയും; സംസാരത്തിനിടെ അടുത്തിടപഴകി ഒന്നുമറിയാത്ത മട്ടിൽ ചിത്രങ്ങൾ മൊബൈലിലാക്കി; യുവതി മടങ്ങിയതിന് പിന്നാലെ റിട്ട.ഡിവൈഎസ്‌പി എന്ന പേരിൽ ഫോൺ കോൾ; യുവതിയെ പീഡിപ്പിച്ചെന്നും കേസുകൊടുക്കുമെന്നും വ്യാപാരിയെ ബ്ലാക്ക്‌മെയിലിങ്: അടിമാലി ഹണിട്രാപ്പ് കേസിൽ നാലുപേർ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ഹണിട്രാപ്പ് മോഡലിൽ അടിമാലിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകനും ഒരു സ്ത്രീയുമുൾപ്പെടെ 4 പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘം പരാതിക്കാരനിൽ നിന്നും പണം തട്ടിയത് കൂടാതെ ഒപ്പിട്ട ചെക്കുകകളും മുദ്രപേപ്പറും കൈക്കലാക്കിയതായാണ് പൊലീസ് നൽകുന്ന വിവരം.

അടിമാലി കത്തിപ്പാറ സ്വദേശിനിയായ ലതാദേവി(32),അടിമാലി ചാറ്റുപാറ സ്വദേശിയും അഭിഭാഷകനുമായ മറ്റപ്പിള്ളിൽ ബെന്നി മാത്യു(56), അടിമാലി പടികപ്പ് സ്വദേശികളായ ചവറ്റുകുഴിയിൽ ഷൈജൻ (43),മുഹമ്മദെന്ന് വിളിക്കുന്ന തട്ടായത്ത് വീട്ടിൽ ഷമീർ (38) എന്നിവരാണ് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പൊലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന വിവരമിങ്ങനെ.

കേസിലെ ഒന്നാംപ്രതിയായ ലതാദേവിയാണ് കഴിഞ്ഞ ജനുവരിയിൽ സ്ഥലക്കച്ചവട ബ്രോക്കറെന്ന നിലയിൽ തട്ടിപ്പുമായി ആദ്യം പരാതിക്കാരനായ വ്യാപാരിയെ സമീപിച്ചത്. തുടർന്ന് റിട്ടയേഡ് ഡിവൈഎസ്‌പി എന്ന് പരിചയപ്പെടുത്തിയ ഒരാൾ പരാതിക്കാരന്റെ ഫോണിൽ വിളിക്കുകയും ലതാദേവിയെ പീഡിപ്പിച്ചതായി കാണിച്ച്് പൊലീസിൽ കേസുകൊടുക്കുമെന്നും അതൊഴിവാക്കണമെങ്കിൽ പണം നൽകണമെന്നാവശ്യപ്പെടുകയും ചെയ്തു.

കേസിലെ രണ്ടാം പ്രതിയായ അഡ്വ.ബെന്നി മാത്യുവിന്റെ പക്കൽ പണമേൽപ്പിക്കണമെന്നായിരുന്നു ആവശ്യം.ഇതിൻ പ്രകാരം പരാതിക്കാരനായ വ്യാപാരി എഴുപതിനായിരം രൂപ ബെന്നിമാത്യുവിന്റെ ഓഫീസിൽ എത്തിച്ചതായും പണം കൈപ്പറ്റിയതിനൊപ്പം ബെന്നിമാത്യു ഒരു ലക്ഷത്തിന്റെയും ഒന്നരലക്ഷത്തിന്റെയും രണ്ട് ചെക്കുകൾ പരാതിക്കാരനിൽ നിന്നും ഒപ്പിട്ട് വാങ്ങിയതായും പൊലീസ് പറയുന്നു.

ഏതാനും ദിവസങ്ങൾക്ക് ശേഷം കേസിലെ നാലാംപ്രതിയായ ഷമീർ പരാതിക്കാരനെ വാഹനത്തിൽ കയറ്റികൊണ്ടുപോയി 5 ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ട് വാങ്ങി ബെന്നി മാത്യുവിനെ ഏൽപ്പിച്ചതായുള്ള വിവരവും പൊലീസ് നൽകുന്നുണ്ട്.ഇതു കൂടാതെ കേസിലെ മൂന്നാംപ്രതിയായ ഷൈജൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തി 60000രൂപയും തട്ടിയെടുത്തു.നൽകിയ പണത്തിന് പുറമെ കൂടുതൽ പണമാവശ്യപ്പെട്ട സാഹചര്യത്തിലാണ് തട്ടിപ്പിനിരയായ വ്യാപാരി പൊലീസിൽ പരാതി നൽകിയതെന്നാണ് സൂചന.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ നാലംഗസംഘം പിടിയിലാവുകയായിരുന്നു.പിടിയിലായവരുമായി ബന്ധപ്പെട്ട് മറ്റൊരു പരാതികൂടി അടിമാലി പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്.കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമെ സമാന രീതിയിൽ വേറെയും തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളുവെന്ന് അടിമാലി സിഐ അനിൽ ജോർജ്ജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP