Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ സൈന്യത്തിന്റെ വീര്യം ലോകത്തിന് ബോധ്യപ്പെട്ടു; നിങ്ങളിടെ ധീരതയുടേയും വീര്യത്തിന്റേയും കഥകൾ രാജ്യത്തെ എല്ലാ വീടുകളിലും പ്രതിധ്വനിക്കുന്നു; ഗാൽവനിൽ വീരമൃത്യു വരിച്ച ധീരർ ഒട്ടേറെ തലമുറകൾക്ക് പ്രചോദനമാകും; ഗാൽവാൻ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായ സൈനികരെ സന്ദർശിച്ച് മോദി; സൈനികർക്ക് കരുത്ത് പകർന്ന് പ്രസംഗവും

മറുനാടൻ ഡെസ്‌ക്‌

ലേ: ഗാൽവാൻ താഴ്‌നരയിലെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി മോദി ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിങ്ങൾക്കൊപ്പമാണെന്നും സൈനികരെക്കുറിച്ച് അഭിമാനമാണെന്നും ആശുപത്രി വാർഡിൽ ജവാന്മാരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ വീര്യം ലോകത്തിന് ബോധ്യപ്പെട്ടു. ഗാൽവനിൽ വീരമൃത്യു വരിച്ചവർ ഒട്ടേറെ തലമുറകൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ - ചൈന അതിർത്തി സംഘർഷത്തിൽ ചൈനീസ് സൈന്യത്തിലെ എത്ര പേർ മരിച്ചുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരം പോലും ചൈന പുറത്തുവിടാതിരിക്കുമ്പോളാണ് ലഡാക്കിൽ മോദി നേരിട്ട് സന്ദർശനം നടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 11000 അടി ഉയരത്തിലുള്ള അതിർത്തി പോസ്റ്റായ നിമുവിലും അദ്ദേഹം സൈനികരെ സംബോധന ചെയ്തു സംസാരിച്ചിരുന്നു.

രാജ്യങ്ങളുടെ വിസ്തൃതി വർധിപ്പിക്കുന്ന കാലം കഴിഞ്ഞു. ഇത് വികസനത്തിന്റെ യുഗമാണ്. ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നവർ ഇല്ലാതാകുകയോ പിന്നോട്ട് പോകാൻ നിർബന്ധിതരാകുകയോ ചെയ്തു. ഇതാണ് ചരിത്രം നൽകുന്ന തെളിവെന്നും മോദി നിമുവിൽ പറഞ്ഞു.
ഇന്ത്യൻ സായുധ സേന ലോകത്തിലെ മറ്റെല്ലാവരെക്കാളും ശക്തവും മികച്ചതുമാണെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചു. വീരമൃത്യുവരിച്ച 14 സൈനികരുടെ ധൈര്യം എല്ലായിടത്തും സംസാരിക്കും. നിങ്ങളുടെ ധീരതയുടെയും വീര്യത്തിന്റേയും കഥകൾ രാജ്യത്തെ എല്ലാ വീടുകളിലും പ്രതിധ്വനിക്കുന്നുണ്ടെന്നും നേരത്തെ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ശക്തിയിൽ നിന്നും ശക്തിയിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഡാക്കിലെ നിമുവിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സൈനികരുടെ ധൈര്യം സമാനതകളില്ലാത്തതെന്നും ധീരന്മാരായ സൈനികരെ രാജ്യം നമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി, രാജ്യം മുഴുവൻ സൈനികരിൽ വിശ്വസിക്കുന്നു. ആരേയും നേരിടാൻ ഇന്ത്യ സുസജ്ജമാണ്, നിങ്ങളും നിങ്ങളുടെ സഹപോരാളികളും കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നു. ഗാൽവനിൽ വീരമൃത്യു വരിച്ച പതിനാല് പേരുടെ പേരെക്കുറിച്ച് രാജ്യം മുഴുവനും സംസാരിക്കുന്നു. അവരുടെ ധീരതയും ശൗര്യവും ഓരോ വീടുകളിലും ചർച്ചയാവുന്നു. വീരമൃത്യു വരിച്ചവർക്ക് ആദരാജ്ഞലി അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക മഹായുദ്ധമായാലും സമാധാനമായാലും നിർണായകഘട്ടങ്ങളിൽ നമ്മുടെ സൈന്യകരുടെ വിജയവും സമാധാനത്തിലേക്കുള്ള അവരുടെ ശ്രമങ്ങളും ലോകം കണ്ടതാണ്. മാനവ കുലത്തിന്റെ നന്മയ്ക്കായി ഇന്ത്യ എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. പുല്ലാങ്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്ന ആളുകളാണു നമ്മൾ. എന്നാൽ 'സുദർശന ചക്ര'ത്തെ വഹിക്കുന്ന അതേ ശ്രീകൃഷ്ണനെയും നമ്മൾ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിപുലീകരണത്തിന്റെ കാലം കഴിഞ്ഞുവെന്നും ഇനി വികസനത്തിന്റെ യുഗമാണ് എന്നും മോദി പറഞ്ഞു. വിപുലീകരണ ശക്തികൾ പരാജയപ്പെടുകയോ പിന്നോട്ടു പോകാൻ നിർബന്ധിതരാകുകയോ ചെയ്തുവെന്നതിനു ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്റെ മുന്നിൽ വനിതാ സൈനികരെ ഞാൻ കാണുന്നു. അതിർത്തിയിലെ യുദ്ധക്കളത്തിൽ ഈ കാഴ്ച പ്രചോദനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാവിലെയാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിമുവിലാണ് പ്രധാനമന്ത്രി ഇപ്പോൾ. സൻസ്‌കാർ മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന, സിന്ധുനദീതടത്തിന് സമീപത്തുള്ള നിമുവെന്ന പ്രവിശ്യ, ഇന്ത്യ - ചൈന അതിർത്തിയിലെ ഏറ്റവും പരുക്കൻ ഭൂമിശാസ്ത്രസവിശേഷതകളുള്ള പ്രദേശം കൂടിയാണ്. 11000 അടി ഉയരത്തിലുള്ള സേനാ ബെയ്‌സിൽ വടക്കൻ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ വൈ കെ ജോഷി, ഫോർട്ടീൻ കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ് എന്നിവർ മോദിയോട് അതിർത്തിയിലെ സാഹചര്യം വിശദീകരിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, ഐടിബിപിയുടെയും ജവാന്മാരെ മോദി ഇവിടെ വച്ച് കണ്ടു.

ഇന്ത്യാ- ചൈന തർക്കം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലഡാക്കിലെത്തിയത്. അതിർത്തി സംഘർഷങ്ങൾ നടന്ന് 18 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. ലെ യിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നിമുവിൽ എത്തി. കരസേനയുടെയും വ്യോമസേനയുടെയും ഐടിബിപിയുടെയും ജവാന്മാരെ കണ്ടു. 14 കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ് സ്ഥിതി വിശദീകരിച്ചു.

ജൂൺ 15-ന് ചൈനീസ് സൈനികരുമായുള്ള അതിർത്തിയിലെ സംഘർഷത്തിന് ശേഷം സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അതിർത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചർച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. സംഘർഷത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സൈനികരുടെ മനോവീര്യം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദർശനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഡാക്ക് സന്ദർശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെ എത്തിയിട്ടുള്ളത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് ലഡാക്കിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രാജ്നാഥ് സിങ് ലഡാക്ക് സന്ദർശനം റദ്ദാക്കിയതായി അറിയിച്ചു. എന്നാൽ സന്ദർശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല.

?ഗൽവാൻ താഴ് വരയിലെ അതിർത്തി സംഘർഷത്തിൽ പിന്മാറ്റത്തിന് തയ്യാറാണെന്ന് ചൈന ഇന്ത്യൻ സേന കമാണ്ടർമാരുമായുള്ള ചർച്ചയിൽ സമ്മതിച്ചിരുന്നു. എന്നാൽ താഴ് വരയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലുള്ളതാണെന്ന് ചൈന ആവർത്തിക്കുന്നുണ്ട്. പാംഗോങിലും ഡെസ്പാങ്ങിലുമെല്ലാം സൈന്യത്തെ പിൻവലിക്കില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP