Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആബേലച്ചന് കൊടുത്ത പാലിൽ കലർത്തിയത് സയനൈഡായിരുന്നു; തൊടുപുഴ ആശുപത്രിയിൽ ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോൾ കലാഭവനിലെ ശിങ്കിടി പയ്യനാണ് പാൽ കൊണ്ടുകൊടുത്തത്; ഏർപ്പാട് ചെയ്തത് റെക്കോഡിസ്റ്റ് സോബി ജോർജും; കലാഭവൻ സാരഥിയുടെ 16 വർഷം മുമ്പുള്ള മരണത്തിന് പിന്നിൽ സോബിയെന്ന് അച്ചന്റെ സഹോദരൻ ജോൺ പി.മാത്യു; ആബേലച്ചൻ തന്റെ വളർത്തച്ഛൻ ആണെന്നും അദ്ദേഹത്തെ തൊട്ടാൽ തനിക്ക് വേദനിക്കുമെന്നും നഷ്ടപരിഹാരത്തിന് കേസ് കൊടുത്തെന്നും സോബി മറുനാടനോട്

ആബേലച്ചന് കൊടുത്ത പാലിൽ കലർത്തിയത് സയനൈഡായിരുന്നു; തൊടുപുഴ ആശുപത്രിയിൽ ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോൾ കലാഭവനിലെ ശിങ്കിടി പയ്യനാണ് പാൽ കൊണ്ടുകൊടുത്തത്; ഏർപ്പാട് ചെയ്തത് റെക്കോഡിസ്റ്റ് സോബി ജോർജും; കലാഭവൻ സാരഥിയുടെ 16 വർഷം മുമ്പുള്ള മരണത്തിന് പിന്നിൽ സോബിയെന്ന് അച്ചന്റെ സഹോദരൻ ജോൺ പി.മാത്യു; ആബേലച്ചൻ തന്റെ വളർത്തച്ഛൻ ആണെന്നും അദ്ദേഹത്തെ തൊട്ടാൽ തനിക്ക് വേദനിക്കുമെന്നും നഷ്ടപരിഹാരത്തിന് കേസ് കൊടുത്തെന്നും സോബി മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:കൊച്ചിൻ കലാഭവന്റെ സാരഥിയായിരുന്ന ആബേലച്ചനെ സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന സഹോദരൻ ജോൺ.പി.മാത്യുവിന്റെ തുറന്നടിക്കൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കലാഭവന്റെ നിയന്ത്രണം തട്ടിയെടുക്കാൻ റെക്കോഡിസ്റ്റായിരുന്ന കോതമംഗലം നെല്ലിമറ്റം സ്വദേശി സോബി ജോർജ്ജ് ആബേലച്ചനെ സയനൈഡ്് നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് തനിക്ക് വിവരം ലഭിച്ചു എന്നാണ് ജോൺ പി മാത്യ ഇന്നലെ യൂട്യൂബറായ സൂരജ് പാലാക്കാരനോട് വെളിപ്പെടുത്തിയത്. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി.

ഒരുപാട് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും സിനിമാലോകത്തേക്ക് കൈപിടിച്ചുകയറ്റുകയും ചെയ്ത് കലാകാരനാണ് ആബേലച്ചൻ. ജയറാമും സൈനുദീനും, സിദ്ദിഖും ലാലും അടക്കമുള്ളവർ ആ കളരിയിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. 'ഈശ്വരനെ തേടി അലഞ്ഞു, പരിശുദ്ധാത്മാവേ..അങ്ങനെ നിരവധി ഗാനങ്ങൾ എഴുതി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച രചയിതാവ് കൂടിയാണ് ആബേലച്ചൻ. ആബേലച്ചന്റെ മരണം സ്വാഭാവികമെന്നാണ് കരുതി പോരുന്നത്. എന്നാൽ സഹോദരൻ ജോൺ.പി.മാത്യു ഇപ്പോൾ പുതിയ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുന്നു.

ആബേലച്ചന്റെ മരണത്തിന് 16 വർഷത്തിന് ശേഷം 84കാരനായ മുൻ അദ്ധ്യാപകൻ ജോൺ.പി.മാത്യു തുറന്നടിക്കുന്നത് ഇങ്ങനെ:

'ടിവിയിൽ കാണുന്നത് അച്ചൻ മരണമടഞ്ഞെന്നാണ്. സാധാരണ 80 വയസിന് മുകളിലുള്ള ആൾ മരിക്കുമ്പോൾ നമ്മൾ വേറൊന്നും ചിന്തിക്കാറില്ല. പോസ്റ്റ്‌മോർട്ടമോ ഒന്നും ചെയ്യില്ല. തൊടുപുഴയിൽ വച്ചാണ് ആബേലച്ചൻ മരണമടഞ്ഞത്. പക്ഷേ പിന്നീടാണ് ആബേലച്ചന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയർന്നത്. പിന്നീട് ഒരിക്കൽ ഞാൻ കലാഭവനിൽ പോയി.. അച്ചന്റെ ജീവചരിത്രം എഴുതുന്നതുമായി ബന്ധപ്പെട്ടാണ് പോയത്. അപ്പോഴാണ് കുറിയന്തേടത്ത് അച്ചൻ പറഞ്ഞത് ആബേലച്ചന്റെ മരണം ശരിയായ രീതിയിൽ ആയിരുന്നില്ല. ഒരു കൊലപാതകത്തിന്റെ രീതിയായിരുന്നുവെന്ന്. അപ്പോ..ഞാൻ ചോദിച്ചു ഇത്രയും കാലമായി നിങ്ങളെന്താണ് അന്വേഷിക്കാതിരുന്നത് എന്ന്

ഇതിന്റെ പ്രധാന ആള് റെക്കോഡിസ്റ്റ് സോബിയാണ്. സോബിക്ക് അച്ചൻ മരിച്ചാൽ ആ സ്ഥാനത്ത് കയറാം എന്നുള്ളത് കണക്കുകൂട്ടിയാണ് സോബി അച്ചന്റെ പിന്നാലെ നടന്നത്. ആബേലച്ചനെ ഇല്ലായ്മ ചെയ്യാൻ സോബി ശ്രമിച്ചു. സോബി ആബേലച്ചനെയും കൊണ്ട് ചികിത്സിക്കാൻ പോയി തൊടുപുഴ ചരകാസ് ആയുർവേദ ആശുപത്രിയിൽ. വീട്ടിൽ ഡോക്ടർമാർ അടക്കം ഉണ്ടായിട്ടും ആരെയും അറിയിക്കാതെ ആണ് കൊണ്ടുപോയത്. മുട്ടിന് വേദനയ്ക്ക് തിരുമ്മാനാണ് പോയത്. തിരുമ്മൊക്കെ കഴിഞ്ഞ് സുഖമായി ടിവിയും കണ്ടിരിക്കുമ്പോൾ, കലാഭവനിലെ ശിങ്കിടിയായ പയ്യൻ കൊണ്ടുവന്നത് പാല് കൊടുക്കുന്നു. അതിന് മുമ്പ് സോബിൻ പയ്യനെ ചട്ടം കെട്ടിയിരുന്നു. നീ ഇതുകൊണ്ട് കൊടുക്കണം..എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഞാൻ ഇവിടെ സമീപത്തുണ്ട്. ഒരുജീപ്പിലോ കാറിലോ എങ്ങാണ്ട് സോബി ആ പരിസരത്തുണ്ട്‌.

പാല് കൊടുക്കാൻ പയ്യൻ ചെന്നു. അപ്പോൾ അച്ചൻ ചോദിച്ചു..നിനക്ക് മരിക്കാൻ പേടിയുണ്ടോ? അവൻ പറഞ്ഞു..ഉണ്ട്. അപ്പോൾ അച്ചൻ...എനിക്ക് പേടിയില്ല എന്നുപറഞ്ഞു. നിന്നെ ഞാൻ ഒരുകാര്യം കാണിക്കാം എന്ന് പറഞ്ഞിട്ട് പാല് കുടിച്ചിട്ട് പെട്ടെന്ന് ഛർദ്ദിച്ചു. ്അതോടെ അച്ചൻ കട്ടിലിലേക്ക് വീണു. വിവരം സോബിയെ അറിയിച്ചു കാണണം. പാലിൽ കലർത്തിയത് സയനൈഡായിരുന്നു. '

സോബി ജോർജിന്റെ പ്രതികരണം മറുനാടനോട്:

'ആബേലച്ചൻ എന്റെ വളർത്തച്ഛൻ ആണ്. അദ്ദേഹത്തെ തൊട്ടാൽ എനിക്ക് വേദനിക്കും എന്നുമനസ്സിലാക്കിയവരാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലുള്ളത് .വയലിനിസ്റ്റ് ബാലഭാസ്‌ക്റിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ്സ് നടപടികളിൽ നിന്നും പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി സമീപിച്ചിരുന്നു. ഇവരുടെ ഇടപെടൽ ഇക്കാര്യത്തിലും ഉണ്ടെന്ന് സംശയിക്കുന്നു. അപവാദ പ്രചരണം നടത്തിയവർക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

അച്ചൻ മരി്ക്കുന്നത് തൊടുപുഴയിലെ ചരകാസ് ആശുപത്രിയിൽ വച്ചാണ്. 2001 ഒക്ടോബർ 27-ന് വൈകിട്ട് 6 നും 7നും ഇടയിൽ ആശുപത്രിയിൽ നിന്നും വിളിയെത്തി. ഈ സമയം കേരളത്തിലെ അറിയപ്പെടുന്ന സംഗീതജ്ഞന്റെ അയ്യപ്പഭക്തിഗാനത്തിന്റെ റിക്കോർഡിങ് സ്റ്റുഡിയോയിൽ നടക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നുമാണ് ഏതാനും പേർക്കൊപ്പം തൊടുപുഴയിലെ ആശുപത്രിയിൽ എത്തുന്നത്.

റിട്ടേർഡ് ഡി എം ഒ ആണ് ചരകാസ് ആശുപത്രി നടത്തുന്നത്.അദ്ദേഹത്തിന്റെ മടിയിലേയ്ക്കാണ് ആബേലച്ചൻ മരിച്ചുവീഴുന്നത്.ആ ആശുപത്രിയും ചികത്സിച്ച ഡോക്ടറും നേഴ്സുമെല്ലാം ഇന്ന് ജീവനോടെയുണ്ട്. അവർക്കെല്ലാം യഥാർത്ഥ വസ്തുത അറിയാം.
സഹോദരൻ എന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ള ജോൺ പി മാത്യു അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും കലാഭവനിൽ എത്തിയതായി അറിയില്ല. അച്ചൻ എങ്ങനെയാണ് കഴിയുന്നതെന്നറിയാൻ ബന്ധുക്കളിൽ ആരും തന്നെ കലാഭവലനിൽ എത്തിയിരുന്നതായി അറിയില്ല.

ഇങ്ങനെ ഒരു വിവരം അറിയാമായിരുന്നിട്ടും ജോൺ പി മാത്യു എന്തുകൊണ്ട് ഇതുവരെ വെളിപ്പെടുത്തിയില്ല?.എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു ആരോണം ഉന്നയിക്കുന്നത് .ഒരു സി എം ഐ വൈദീകനാണ് കൊലപാതകം നടന്ന കാര്യം പറഞ്ഞതെന്നാണ് അച്ഛന്റെ സഹോദരൻ എന്നുപറയുന്ന ആൾ വെളിപ്പെടുത്തിയിരിക്കുന്നത്.

സഭയിലെ സ്വാഭാവ ദൂഷ്യത്തിന് പേരുകേട്ട ഒരു വൈദികനായിരിക്കാം ഇത്തരത്തിൽ ഒരു വിവരം പുറത്തുവിട്ടതെന്നാണ് അനുമാനിക്കുന്നത്. സഭയിലെ വിത്തുമൂരിയെന്നാണ് ഇദ്ദേഹത്തെ അറിയാവുന്നവർ പറയുന്നത്.കുപ്പായമിട്ടല്ല മുന്നിലെത്തുന്നതെങ്കിൽ ഒരു പക്ഷ ഞാൻ തന്നെ അയാളെ കൈകാര്യം ചെയ്യുമായിരുന്നു. അത്രയ്ക്ക് വേദനിപ്പിക്കുന്ന കാര്യമാണ് പുറത്തുവന്നിട്ടുള്ളത്.

ബാലഭാസ്‌കറിന്റെ മരണം സംമ്പന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി പറഞ്ഞുവിട്ടവർ കാണാനെത്തിയിരുന്നു.കേസ്സിലെ സജീവ ഇടപെടൽ ഒഴിവാക്കാൻ ഇവർ വൻതുക ഓഫർ ചെയ്തു.എന്നാൽ ഞാൻ ഇതിന് വഴങ്ങിയില്ല.ഇതിന്റെ വൈരാഗ്യം അവർക്കുണ്ട്. എന്നെ എങ്ങിനെയും നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഇത്തരത്തിലുള്ള ആരോപണങ്ങളും പ്രചാരണങ്ങളും കൊണ്ട് തളർത്താനുള്ള നീക്കം വിജയിക്കില്ല. വിസതട്ടിപ്പ് കേസുകളുടെ കാര്യം എടുത്തിട്ട് ഇകഴ്‌ത്താൻ പലഭാഗത്തുനിന്നും ശ്രമം നടക്കുന്നുണ്ട്്. ഇതുസംബന്ധിച്ചുള്ള കേസ്സുകൾ കോടതികൾ മുഖേന പരിഹരിച്ചുവരികയാണ് .വ്യാജപ്രചാരണം നടത്തിയവർക്കെതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.ആവശ്യമില്ലാത്ത കമന്റുകൾ എഴുതി പ്രതികരിച്ചവരെയും യാതൊരുതെളിവുമില്ലാത്ത ആരോപണം ഷെയർ ചെയ്തവരെയും കേസ്സിൽ പ്രതിചേർത്തിട്ടുണ്ട്. സോബി ജോർജ്ജ് മറുനാടനോട് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP