Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി; നേട്ടം കൊയ്തത് ബാങ്ക്, ലോഹം എന്നീ വിഭാഗങ്ങൾ ഒഴികെയുള്ളവ

തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി; നേട്ടം കൊയ്തത് ബാങ്ക്, ലോഹം എന്നീ വിഭാഗങ്ങൾ ഒഴികെയുള്ളവ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. സെൻസെക്‌സ് 177.72 പോയന്റ് നേട്ടത്തിൽ 36,021.42ലും നിഫ്റ്റി 55.70 പോയന്റ് ഉയർന്ന് 10,607.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, വാഹനം, എഫ്എംസിജി ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. ബിഎസ്ഇയിലെ 1333 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1353 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക്, ലോഹം എന്നീവിഭാഗങ്ങളിലെ ഓഹരികളൊഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്‌സ്, അദാനി പോർട്‌സ്, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ഐഒസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP