Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉടമ മരിച്ചതിന്റെ മനോവിഷമത്തിൽ വളർത്തുനായ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; നാല് നിലകെട്ടിടത്തിൽ നിന്ന് വീണ നായയുടെ ദാരുണ മരണം നട്ടെല്ല് തകർന്ന്; നായയെ ഉടമ വളർത്തിയിരുന്നത് മകളെ പോലെ പരിചരിച്ച്; മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ അപൂർവകഥ യുപിയിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

കാൺപുർ: ഉടമ മരിച്ചതിന്റെ മനോവിഷമത്തിൽ വളർത്തുനായ കെട്ടിടത്തിൽ നിന്ന് സ്വയം ചാടി മരിച്ചു. ഉത്തർപ്രദേശിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കാൺപുരിലെ ബാര-2 ഏരിയയിൽ താമസിക്കുന്ന ഡോ. അനിതരാജ് സിങ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ബുധനാഴ്ചയാണ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാർട്മെന്റിൽ എത്തിച്ചതിനു തൊട്ടു പിന്നാലെ ഇവരുടെ വളർത്തുനായ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേയ്ക്കു ചാടി ചത്തതായി ദേശിയ മാധ്യമങ്ങൾ അടക്കം വാർത്ത നൽകിയിരിക്കുന്നത്.

ഡോ.അനിതരാജിന്റെ പ്രിയപ്പെട്ട വളർത്തുനായയായിരുന്നു ജയ. പന്ത്രണ്ട് വർഷം മുൻപ് തെരുവിൽനിന്ന് കിട്ടിയതായിരുന്നു അതിനെ. പുഴുവരിച്ച നിലയിൽ കണ്ടെത്തിയ നായ്കുട്ടിയെ ഡോക്ടർ ഏറ്റെടുക്കുകയും ഏറെ ശ്രമപ്പെട്ട് ചികിത്സയും പരിചരണങ്ങളും നൽകി ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കുകയും ചെയ്തു. ജയ എന്നു പേരും ഇട്ടു. സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഡോക്ടർ അതിനെ വളർത്തിയതെന്ന് മകൻ തേജസ് പറയുന്നു.

വൃക്കരോഗത്തെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോ. അനിത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയോടെ രോഗം മൂർച്ഛിക്കുകയും അവർ മരിക്കുകയും ചെയ്തു. മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ അസ്വസ്ഥയാവുകയും തുടർച്ചയായി കുരയ്ക്കുകയും ചെയ്തു. തുടർന്ന് കെട്ടിടത്തിന്റെ ടെറസിലേയ്ക്ക് ഓടിക്കയറി, താഴേയ്ക്കു ചാടുകയായിരുന്നെന്ന് തേജസ് പറയുന്നു.

നാലു നില കെട്ടിടത്തിനു മുകളിൽനിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ചാവുകയായിരുന്നു. ഉയരത്തിൽനിന്നുള്ള വീഴ്ചയിൽ നായയുടെ നട്ടെല്ല് തകർന്നതാണ് മരണത്തിനിടയാക്കിയത്. ഡോ. അനിത ആശുപത്രിയിൽ ചികിത്സയിലായതു മുതൽ ശരിയായി ഭക്ഷണം കഴിക്കാതെ നായ ക്ഷീണിതയായിരുന്നെന്നും തേജസ് പറഞ്ഞു.ഡോ. അനിതയുടെ ശവസംസ്‌കാരത്തിനു പിന്നാലെ വളർത്തുനായയുടെ മൃതദേഹവും വീടിനടുത്ത് സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP