Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻജിനീയറിങ്, ജിയോളജിസ്റ്റ് പരീക്ഷകൾ മാറ്റിവെച്ച് യു.പി.എസ്.സി; മാറ്റിയത് പുതുക്കി നിശ്ചയിച്ച പരീക്ഷാ കലണ്ടർ പ്രകാരം നടക്കേണ്ടിയിരുന്ന ആദ്യത്തെ പരീക്ഷ

എൻജിനീയറിങ്, ജിയോളജിസ്റ്റ് പരീക്ഷകൾ മാറ്റിവെച്ച് യു.പി.എസ്.സി; മാറ്റിയത് പുതുക്കി നിശ്ചയിച്ച പരീക്ഷാ കലണ്ടർ പ്രകാരം നടക്കേണ്ടിയിരുന്ന ആദ്യത്തെ പരീക്ഷ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽ‌‍ഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഓഗസ്റ്റ് 8, 9 തീയതികളിൽ നടത്താനിരുന്ന എൻജിനീയറിങ് സർവീസ് (മെയിൻ), ജിയോളജിസ്റ്റ് സർവീസ് (മെയിൻ) പരീക്ഷകൾ മാറ്റിവെച്ചു. യു.പി.എസ്.സിയുടെ പുതുക്കി നിശ്ചയിച്ച പരീക്ഷാ കലണ്ടർ പ്രകാരം നടക്കേണ്ടിയിരുന്ന ആദ്യത്തെ പരീക്ഷയായിരുന്നു ഇത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരീക്ഷ മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു. ജനുവരിയിൽ നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ യോഗ്യത നേടിയവർക്ക് മെയിൻ പരീക്ഷയെഴുതാം.

സെപ്റ്റംബർ 6-ന് നിശ്ചയിച്ചിരിക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷയാണ് യു.പി.എസ്.സിയുടെ അടുത്ത പരീക്ഷ. നേരത്തെ വെവ്വേറെ നടത്തിയിരുന്ന പ്രവേശന പരീക്ഷകൾ ഇത്തവണ മുതൽ ഒറ്റപ്പരീക്ഷയായാണ് നടത്തുന്നത്. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ നാലിന് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP