Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും

കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും

മറുനാടൻ ഡെസ്‌ക്‌

ലോകമെങ്ങും കോവിഡ് ബാധ ഭീതി പടർത്തുകയാണ്. സാധാരണഗതിയിൽ കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത് ശക്തമായ പനയും തൊണ്ടവേദനയുമാണ്. എന്നാൽ ഒരു കോവിഡ് രോഗിയിൽ ഇതുവരെ കാണാത്തൊരു രോഗലക്ഷണം കണ്ടു അമ്പരക്കുകയാണ് ഡോക്ടർമാർ. കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ 62 കാരനായ രോഗിക്ക് നാല് മണിക്കൂറിൽ കൂടുതൽ സമയം ലിം​ഗം ഉദ്ധരിച്ച് നിന്നതാണ് ആശങ്കയുണ്ടാക്കിയത്. ഇനിയും പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടാത്ത വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ അമേരിക്കൻ ജേണൽ ഓഫ് എമർജൻസി മെഡിസിനിൽ പ്രസിദ്ധീകരിച്ച പുതിയ കേസ് റിപ്പോർട്ടിന്റെ വിഷയമാണ്. ലൈംഗിക ഉത്തേജനത്തിന് പുറത്ത് ലിംഗം പതിവിലും കൂടുതൽ നേരം നിവർന്നുനിൽക്കുന്ന ഒരു മെഡിക്കൽ അവസ്ഥ വൈറസിന്റെ പാർശ്വഫലമാണെന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാൻ വിദഗ്ദ്ധർ അദ്ദേഹത്തിന്റെ കേസ് ഉപയോഗിക്കുന്നു.

കേസ് റിപ്പോർട്ട് അനുസരിച്ച്, പാരീസിനടുത്തുള്ള ലെ ചെസ്നെയിലെ സെന്റർ ഹോസ്പിറ്റലർ ഡി വെർസൈലസിലാണ് കോവിഡ് രോ​ഗിയിൽ ഈ അപൂർവ പ്രതിഭാസം കണ്ടെത്തിയത്. പനി, വരണ്ട ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായാണ് അയാൾ ആശുപത്രിയിൽ എത്തിയത്. ഡോക്ടർമാർ അദ്ദേഹത്തിന് ആൻറിബയോട്ടിക്കുകൾ നൽകി തിരിച്ചയച്ചു. പക്ഷേ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം ആശുപത്രിയിലേക്ക് തിരിച്ചെത്തി. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (എആർ‌ഡി‌എസ്) എന്ന് തിരിച്ചറിഞ്ഞ് ചികിത്സയും തുടങ്ങി. അതിനിടയിൽ കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു.

ജല​ദോഷവും വയറിളക്കവും മൂലം ആശുപത്രിയിലെത്തി മരുന്ന് വാങ്ങി മടങ്ങിയ രോ​ഗി പിന്നീട് ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തിടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ആകുകയായിരുന്നു. സ്ഥിതി വഷളായതിനെത്തുടർന്ന് രോ​ഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനിടയിലാണ് രോ​ഗിയുടെ ലിംഗം ഉദ്ദരിച്ച അവസ്ഥയിലായി കാണപ്പെട്ടത്. ഈ അവസ്ഥ മാറാതെ തുടർന്നപ്പോൾ ഐസ് പാക്ക് വെച്ചെങ്കിലും ​ഗുണമുണ്ടായില്ല. തുടർന്ന് ലിം​ഗത്തിലെ രക്തം കുത്തിയെടുക്കാൻ ഡോക്ടർമാർ ശ്രമിച്ചു. രക്തം കട്ടപിടിച്ചിരിക്കുന്ന അവസ്ഥയും ഉണ്ടെന്ന് ഡോക്ടർമാർ മനസ്സിലാക്കി. കോവിഡിന്റെ അപകടകരമായ പാർശ്വഫലമാണ് രക്തം കട്ടപിടിക്കുന്നത്, കൊറോണ വൈറസ് ബാധിച്ച നിരവധി രോഗികളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്, പിന്നീട് രക്തദമനിയിൽ കുത്തിവയ്‌പ്പ് നൽകിയപ്പോഴാണ് ലി​ഗം പൂർവ്വാവസ്ഥയിൽ എത്തിയത്.

രക്തസാമ്പിൾ പരിശോധിച്ചപ്പോൾ രക്തത്തിലെ കാർബൺ ഡയോക്സൈഡിന്റെ ആളവ് കൂടിയും ഓക്സിജൻ അളവ് ക്രമാതീതമായി കുറഞ്ഞും കാണപ്പെട്ടു. ലിംഗ ഉദ്ധാരണം നാല് മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്നത് പ്രിയാപിസം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. രക്തം കട്ടപിടിച്ച് ധമനികളെയോ ഞരമ്പുകളെയോ തടയുന്നത് മാരകമായ ഹൃദയാഘാതത്തിനും മസ്തിഷ്ക്കാഘാതത്തിനും കാരണമാകും. കൊറോണ വൈറസ് ബാധിച്ച രോഗികളിൽ മൂന്നിലൊന്ന് ആളുകൾക്ക് വരെ രക്തം കട്ടപിടിക്കുന്നത് അഥവാ ത്രോംബോസിസ് എന്ന സങ്കീർണത അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അജ്ഞാതൻ രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഐസിയുവിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം സുഖം പ്രാപിച്ചു. കേസ് റിപ്പോർട്ട് അനുസരിച്ച്, ആശുപത്രിയിൽ കഴിയുമ്പോൾ ബാക്കി സമയത്ത് ലിംഗത്തിലോ ശരീരത്തിൽ മറ്റെവിടെയെങ്കിലുമോ രക്തം കട്ടപിടിച്ചിരുന്നില്ല. കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, ഈ സങ്കീർണതയെക്കുറിച്ച് അന്വേഷിക്കാൻ കേസ് റിപ്പോർട്ടിന്റെ രചയിതാക്കൾ മറ്റ് മെഡിക്കൽ സ്റ്റാഫുകളോട് അഭ്യർത്ഥിക്കുന്നു. ഈ മെഡിക്കൽ എമർജൻസി ഹെൽത്ത് കെയർ പ്രൊഫഷണലുകൾ തിരിച്ചറിഞ്ഞ് അടിയന്തിരവും വിട്ടുമാറാത്തതുമായ പ്രവർത്തന സങ്കീർണതകൾ തടയുന്നതിന് ഉടനടി ചികിത്സിക്കണമെന്ന് അവർ നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP