Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി വണ്ടിയുമായി വഴിയിൽ ഇറങ്ങാൻ പേടിക്കണം! ലേണേഴ്‌സ് ടെസ്റ്റ് അപേക്ഷകർക്ക് വീട്ടിലിരുന്ന് ഓൺലൈനായി എഴുതാം; കമ്പ്യൂട്ടറിലോ മൊബൈലിലോ ആവാം; തോറ്റുപോകുമെന്ന് പേടിയുണ്ടെങ്കിൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് അപേക്ഷകന്റെ പേരിൽ പരീക്ഷ എഴുതാനും പഴുത്; ടെസ്റ്റ് എഴുതുന്നത് ഡ്രൈവിങ് സ്‌കൂളുകളോ അപേക്ഷകനോ എന്നറിയാൻ വകുപ്പില്ല; കോവിഡിന്റെ മറവിലെ ഉത്തരവ് ഡ്രൈവിങ് സ്‌കൂളുകളുടെ സമ്മർദ്ദത്തെ തുടർന്നെന്ന് സൂചന; ലൈസൻസിങ് മാഫിയക്ക് ചാകരക്കോളായി ഗതാഗതവകുപ്പ് തീരുമാനം

ഇനി വണ്ടിയുമായി വഴിയിൽ ഇറങ്ങാൻ പേടിക്കണം! ലേണേഴ്‌സ് ടെസ്റ്റ് അപേക്ഷകർക്ക് വീട്ടിലിരുന്ന് ഓൺലൈനായി എഴുതാം; കമ്പ്യൂട്ടറിലോ മൊബൈലിലോ ആവാം; തോറ്റുപോകുമെന്ന് പേടിയുണ്ടെങ്കിൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് അപേക്ഷകന്റെ പേരിൽ പരീക്ഷ എഴുതാനും പഴുത്; ടെസ്റ്റ് എഴുതുന്നത് ഡ്രൈവിങ് സ്‌കൂളുകളോ അപേക്ഷകനോ എന്നറിയാൻ വകുപ്പില്ല; കോവിഡിന്റെ മറവിലെ ഉത്തരവ് ഡ്രൈവിങ് സ്‌കൂളുകളുടെ സമ്മർദ്ദത്തെ തുടർന്നെന്ന് സൂചന; ലൈസൻസിങ്  മാഫിയക്ക് ചാകരക്കോളായി ഗതാഗതവകുപ്പ് തീരുമാനം

എം മനോജ് കുമാർ

 \തിരുവനന്തപുരം: കോവിഡിന്റെ മറവിൽ ലേണേഴ്‌സ് ടെസ്റ്റ് പ്രഹസനമാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നീക്കം. ലേണേഴ്‌സ് ടെസ്റ്റ് ഓൺലൈൻ ആക്കി നടത്താനാണ് തീരുമാനം. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാമീപ്യത്തിൽ നടത്തുന്ന ലേണേഴ്‌സ് ടെസ്റ്റ് ആണ് ഇപ്പോൾ പ്രഹസനമാക്കി മാറ്റുന്നത്. ഡ്രൈവിങ് ലൈസൻസിന്റെ ഭാഗമായി നടത്തുന്ന ലേണേഴ്‌സ് ടെസ്റ്റ് അപേക്ഷകർക്ക് സ്വന്തം വീട്ടിലിരുന്നു എഴുതാനുള്ള അനുവാദം നൽകുക എന്ന വിചിത്ര ഉത്തരവാണ് വകുപ്പ് ഇറക്കാൻ പോകുന്നത്. ഇത് സംബന്ധമായ ഉത്തരവ് ഇന്നു തന്നെ ഇറങ്ങിയേക്കും.

ഡ്രൈവിങ് സ്‌കൂളുകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഈ തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീരുമാനം എന്നാണ് ഈ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്. എസ്എസ്എൽസി പരീക്ഷ സ്വന്തം വീട്ടിലിരുന്നു എഴുതാൻ അനുവദിക്കുന്നതിന് തുല്യമായ അവസ്ഥയാണ് ഇത്. ഡ്രൈവിങ് സ്‌കൂളുകൾക്ക് ചാകരക്കോളാണ് ഉത്തരവ് എന്നാണ് വകുപ്പിലുള്ളവർ തന്നെ വിരൽ ചൂണ്ടുന്നത്.

ലേണേഴ്‌സ് ടെസ്റ്റ് ഓൺലൈൻ ആയി അറ്റൻഡ് ചെയ്യാൻ അനുവദിക്കുന്ന തീരുമാനം വന്നാൽ ലേണേഴ്‌സ് ടെസ്റ്റിന്റെ വിശ്വാസ്യത നഷ്ടമാകും. അപേക്ഷകർക്ക് തങ്ങളുടെ മൊബൈലിൽ വെച്ചോ കമ്പ്യൂട്ടർ വഴിയോ പരീക്ഷ എഴുതാം. അപേക്ഷകർക്ക് പരീക്ഷ എഴുതാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് അപേക്ഷകന്റെ പേരിൽ പരീക്ഷ എഴുതാനും കഴിയും. എഴുതാനും വായിക്കാനും അറിയാത്തവർ പോലും ഗതാഗതവകുപ്പിന്റെ ലേണേഴ്‌സ് ടെസ്റ്റ് പാസാകും. ഇതാണ് വിചിത്ര ഉത്തരവ് വഴി സംഭവിക്കാൻ പോകുന്നത്.

ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായി പ്രിലിമിനറി നിയമങ്ങൾ പോലും ഈ രീതിയിൽ പരീക്ഷ എഴുതുന്നവർ അറിയാത്ത അവസ്ഥയും വരും. ആരാണ് പരീക്ഷ എഴുതുന്നത് എന്ന് മനസിലാക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത് വഴി വരുന്നത്. നിലവിലുള്ളത് ഇരുപത് ചോദ്യം ചോദിച്ചാൽ അതിൽ പന്ത്രണ്ട് എണ്ണം ശരിയായാൽ ടെസ്റ്റ് പാസാക്കുന്ന രീതിയാണ്. . ചോദ്യം ചോദിക്കുകയും ഉത്തരം പറയുകയും ഒക്കെ ചെയ്യുമ്പോൾ മോട്ടോർ വകുപ്പ് അധികൃതർ മുന്നിലുണ്ടാകും. ഇതിൽ ഒരു തരത്തിലുള്ള കൃത്രിമത്തിനും സാധ്യതയില്ല. ശരിക്ക് മനസിലാക്കി പോയാൽ മാത്രമേ ലേണേഴ്‌സ് ടെസ്റ്റ് പാസാകൂ. ടെസ്റ്റ് പരാജയപ്പെട്ടാൽ പിന്നീട് അവസരം നൽകും. ഈ രീതിയാണ് നിലവിലുള്ളത്. വലിയ ലേലം വിളി ഈ നീക്കത്തിന്റെ പിന്നിൽ നടന്നു എന്നാണ് സൂചന. ഇതുവരെ ലേണേഴ്‌സ് ടെസ്റ്റ് പാസാകാത്തവർ മുഴുവൻ ഈ ഉത്തരവിന്റെ മറവിൽ പാസാക്കപ്പെടും.

ഡ്രൈവിങ് ലൈസൻസിന്റെ വിശ്വാസ്യത ഉറപ്പിക്കുന്ന ടെസ്റ്റ് സമ്പ്രദായമായിരുന്നു ഇത്. ഇതിലാണ് കോവിഡിന്റെ മറവിൽ വകുപ്പ് വെള്ളം ചേർക്കുന്നത്. വാഹനാപകടങ്ങളുടെ തോത് വർദ്ധിപ്പിക്കാൻ ഉതകും വിധത്തിൽ നിയമങ്ങളിൽ വെള്ളം ചേർക്കുന്ന ഗതാഗത വകുപ്പിന്റെ തീരുമാനമായാണ് ഈ ഉത്തരവ് വിലയിരുത്തപ്പെടുന്നത്. ലേണേഴ്‌സ് ടെസ്റ്റിൽ ഒരുപാട് പേർ പരാജയപ്പെടുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. ഇത് ഡ്രൈവിങ് സ്‌കൂളുകൾക്ക് തിരിച്ചടിയാണ്. ഈ അവസ്ഥ നിലനിൽക്കുമ്പോൾ ഈ പരാജയങ്ങൾ മറികടക്കാനാണ് കോവിഡിന്റെ മറവിൽ ഇത്തരം ഒരു നീക്കം നടന്നത്. ഡ്രൈവിങ് സ്‌കൂൾ അധികൃതരുടെ നീക്കങ്ങൾക്ക് കുടപിടിക്കുന്ന സമീപനം തന്നെയാണ് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വന്നത്.

ലേണേഴ്‌സ് ടെസ്റ്റ് വീട്ടിൽ നിന്നും എഴുതാൻ അപേക്ഷകർക്ക് അനുമതി നൽകുന്ന ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിന്റെ കോപ്പി മറുനാടന് ലഭിച്ചു. ലേണേഴ്‌സ് ടെസ്റ്റ് കോവിഡ് കാരണം നിർത്തിവെച്ചിട്ടുണ്ട്. ഈ ടെസ്റ്റ് ജൂലൈ ഒന്നുമുതൽ പുനരാരംഭിക്കണം. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് ഓൺലൈൻ ആക്കണം. അപേക്ഷകർക്ക് സ്വന്തം സ്ഥലത്തിരുന്നു കമ്പ്യൂട്ടർ വഴിയോ മൊബൈൽ ഫോൺ വഴിയോ ടെസ്റ്റിനു ഉത്തരം എഴുതാൻ അവസരം നൽകണം. ടെസ്റ്റ് പാസാകുന്ന അപേക്ഷകർക്ക് ഓൺലൈൻ ആയി തന്നെ ലേണേഴ്‌സ് ലൈസൻസ് നൽകണം. സർട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് ഉപയോഗിക്കും വിധമാണ് ലേണേഴ്‌സ് നൽകേണ്ടത്-ഉത്തരവിൽ പറയുന്നു.

ലേണേഴ്‌സ് ടെസ്റ്റ് നൽകുന്നതിനു പ്രഹസനമാക്കാനുള്ള നീക്കത്തിൽ ഗതാഗതവകുപ്പിൽ തന്നെ അതൃപ്തി പുകയുന്നുണ്ട്. വിശ്വാസ്യതയില്ലാത്ത ഈ രീതി എന്തിനു അനുവർത്തിക്കണം എന്നാണ് വകുപ്പിൽ നിന്ന് തന്നെ ചോദ്യം ഉയരുന്നത്. ടെസ്റ്റ് എഴുതുമ്പോൾ അപേക്ഷാർഥി സ്വന്തം നിലയിലാണ് എഴുതുന്നത്. അതും വീട്ടിലിരുന്നു. ഇയാൾ വീട്ടിലാണോ ഡ്രൈവിങ് സ്‌കൂളിലാണോ ഇരിക്കുന്നത് എന്നൊന്നും തിരിച്ചറിയാൻ കഴിയില്ല. അപേക്ഷർക്ക് വേണ്ടി ഡ്രൈവിങ് സ്‌കൂളുകൾക്കും പരീക്ഷ എഴുതി നൽകാൻ കഴിയും. പക്ഷെ ഇതൊന്നും കാര്യമാക്കാതെയാണ് ലേണേഴ്‌സ് ടെസ്റ്റ് ഓൺലൈൻ ആക്കാനുള്ള ഉത്തരവ് ഇറക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP