Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹറിനിൽ നിന്നും ആദ്യ സൗജന്യ വിമാനം പറന്നുയർന്നു

ബഹറിനിൽ നിന്നും ആദ്യ സൗജന്യ വിമാനം പറന്നുയർന്നു

സ്വന്തം ലേഖകൻ

മനാമ:കോവിഡ് കാലത്ത് നാടണയുവാൻ ബുദ്ധിമുട്ടുന്ന പ്രവാസികളെയും വഹിച്ചുകൊണ്ട് ബഹറിനിൽ നിന്നുമുള്ള ആദ്യ സൗജന്യ വിമാനം പറന്നുയർന്നു.176 മുതിർന്നവരും 4 കുട്ടികളുമായാണ് ആദ്യ സൗജന്യ ചാർട്ടേർഡ് വിമാനം പറന്നുയരുന്നത്.കഴിഞ്ഞ ഒരു മാസമായി ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഒത്തോരുമിച്ചുള്ള പ്രയത്നത്തിന്റെ ഫലമായിട്ടാണ് ജോലി നഷ്ടപ്പെട്ടും,അസുഖങ്ങൾ ബാധിച്ചും,പ്രായാധിഖ്യം മൂലവും,മറ്റ് വിവിധകാരണങ്ങളാൽ ടിക്കറ്റ് എടുക്കുവാൻ പണമില്ലാത്ത പ്രവാസികൾക്ക് സൗജന്യമായി നാട്ടിലേക്ക് യാത്രയാകുവാൻ സാധിച്ചത്. എയർ ഇന്ത്യ എക്സ്പ്രെസ്സിന്റെ IX1376 വിമാനം ബഹ്‌റൈൻ സമയം ഉച്ചക്ക് 1:15 ന് ബഹറിനിൽ നിന്നും യാത്ര തിരിച്ചു.കോഴിക്കോട് എയർപോർട്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക് ലാൻഡ് ചെയ്യും. ബഹ്‌റൈനിലെ മലയാളികളായ സാമൂഹിക പ്രവർത്തകരെയും,സന്നദ്ധ സംഘടനകളെയും,വ്യാപാരികളെയും ഒത്തോരുമിപ്പിച്ച്" പ്രവാസി യാത്രാ മിഷൻ"എന്ന പദ്ധതിക്ക് രൂപം നൽകുകയും,എല്ലാവരുടെയും സഹകരണത്തോടെ സൗജന്യ യാത്ര എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുകയായിരുന്നു എന്നും ഇതിന് ചുക്കാൻ പിടിച്ച സിറാജ് പള്ളിക്കര മറുനാടൻ മലയാളിയോട് പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP