Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുപിയിലെ ക്രമസമാധാനനില ആകെ തകരാറിലായിരിക്കുകയാണ്...കുറ്റവാളികൾക്ക് ഭയമില്ലാതായിരിക്കുന്നു'; യു.പിയിൽ പൊലീസുകാർ ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ട സംഭവം; യോഗി സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: കുറ്റവാളികൾ ഭയരഹിതരായി തീർന്നിരിക്കുകയാണെന്നും ഉത്തർ പ്രദേശിലെ ക്രമസമാധാനനില തകരാറിലായിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വധേര. കാൺപുരിൽ റെയ്ഡിനിടെ വെള്ളിയാഴ്ച രാവിലെ എട്ട് പൊലീസുകാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഉത്തർ പ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ അവർ.

'പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ കുറ്റവാളികൾ വെടിവെച്ചതിനെ തുടർന്ന് എട്ട് പൊലീസുകാർക്കാണ് ജീവൻ നഷ്ടമായത്. രക്തസാക്ഷികളായ അവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. യുപിയിലെ ക്രമസമാധാനനില ആകെ തകരാറിലായിരിക്കുകയാണ്. കുറ്റവാളികൾക്ക് ഭയമില്ലാതായിരിക്കുന്നു'.

പ്രിയങ്ക ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് പൊതുജനങ്ങളും പൊലീസുകാരും സുരക്ഷിതരല്ലെന്ന് ട്വീറ്റിൽ സൂചിപ്പിച്ച പ്രിയങ്ക ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP