Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തർപ്രദേശിൽ ഡിവൈഎസ്‌പി ഉൾപ്പെടെ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ കൊടുംകുറ്റവാളി വികാസ് ദുബൈയും സംഘവുമെന്ന് കണ്ടെത്തൽ; പലപ്പോഴായും അറസ്റ്റിലായിട്ടുണ്ടെങ്കിലും രക്ഷപ്പെട്ടത് സാഹസികമായി; 60ലേറെ കൊലപാതകക്കേസിലെ പ്രതിയെ വലയിലാക്കാൻ ശ്രമവുമായി യു.പിയിലെ പൊലീസ് അധികാരികളും

മറുനാടൻ ഡെസ്‌ക്‌

ലക്‌നോ: ഉത്തർപ്രദേശിൽ ഡിവൈഎസ്‌പി ഉൾപ്പെടെ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ കൊടുംകുറ്റവാളി വികാസ് ദുബൈയും സംഘവും. കൊലപാതകം ഉൾപ്പെടെ അറുപതോളം കേസുകളുള്ള കുറ്റവാളിയാണ് വികാസ് ദുബൈ. പലപ്പോഴായി ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം രക്ഷപെടുകയും ചെയ്തു.

ഏകദേശം അൻപതോളം വയസ് പ്രായമുള്ള വികാസ് ദുബൈയ്ക്ക് പൊലീസിന്റെ നീക്കം സംബന്ധിച്ച് അറിവുണ്ടായിരുന്നു. അടുത്തിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തുന്നതും കാത്ത് ഇയാളും സംഘവും തയാറായിരുന്നു. കാൺപൂരിലെ ഇയാളുടെ പ്രദേശമായ ബിക്രു ഗ്രാമ്തതിലേക്കുള്ള റോഡുകൾ സംഘം തടസപ്പെടുത്തി.

മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ തടസങ്ങൾ നീക്കിയാണ് പൊലീസ് സംഘം ഗ്രാമത്തിലെത്തിയത്. ഇവിടെ എത്തിയതോടെ ക്രിമനൽ സംഘം കെട്ടടിടങ്ങളുടെ മുകളിൽനിന്ന് വെടിവയ്പ് ആരംഭിച്ചു. അപ്രതീക്ഷിത നീക്കമായതുകൊണ്ട് പൊലീസിന് തിരിച്ചടിക്കാൻ സാധിച്ചില്ല. എട്ട് പൊലീസുകാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1990 ൽ കൊലപാതകക്കേസുമായാണ് വികാസ് ദുബെയുടെ ക്രിമിനൽ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, കലാപം എന്നീ കുറ്റങ്ങൾ പലപ്പോഴായി ചുമത്തപ്പെട്ടു. 2001 ൽ കാൺപൂരിലെ ബിജെപി നേതാവിനെ പിന്നാലെയെത്തി പൊലീസ് സ്റ്റേഷനുള്ളിൽ വെടിവച്ചുകൊന്ന സംഭവത്തിൽ കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു. 2002 ൽ ദുബെ കീഴടങ്ങിയെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടു.

ഹൈസ്‌കൂൾ അദ്ധ്യാപകനായി വിരമിച്ച സിദ്ദേശ്വർ പാണ്ഡെ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ദുബെയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ പാർട്ടിനേതാക്കളുമായും ദുബെയ്ക്ക് അടുത്ത ബന്ധമാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP