Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്ന് മണിക്കൂറോളം പെയ്തത് കനത്ത മഴ; മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി

മൂന്ന് മണിക്കൂറോളം പെയ്തത് കനത്ത മഴ; മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാവിലെ പെയ്ത കനത്തമഴയിൽ മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി. കനത്ത മഴയിൽ നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുംബൈയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. മഴയെ തുടർന്ന് നഗരത്തിൽ ജലവിതരണം, വൈദ്യുതി എന്നിവ തടസ്സപ്പെടാൻ സാധ്യതയുണ്ട്‌.

ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രതികൂലസാഹചര്യം കണക്കിലെടുത്ത് പ്രദേശവാസികൾ പുറത്തേക്കിറങ്ങരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ മൂന്നുമണിക്കൂറോളം മഴ നീണ്ടുനിന്നു. കൊളാബയിൽ 57.7 മില്ലിമീറ്ററും സാന്തക്രൂസിൽ 11.4 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP