Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചികിത്സക്ക് വലിയ തുകയാകും എന്നറിഞ്ഞതോടെ മടങ്ങാനുറച്ച് രോ​ഗിയും ബന്ധുക്കളും; ആശുപത്രി സന്ദർശിച്ചതിന് 4000 രൂപ കൂടി അടയ്ക്കണമെന്ന് അധികൃതർ; 44കാരനെ ആശുപത്രി ജീവനക്കാർ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി പൊലീസ്

ചികിത്സക്ക് വലിയ തുകയാകും എന്നറിഞ്ഞതോടെ മടങ്ങാനുറച്ച് രോ​ഗിയും ബന്ധുക്കളും; ആശുപത്രി സന്ദർശിച്ചതിന് 4000 രൂപ കൂടി അടയ്ക്കണമെന്ന് അധികൃതർ; 44കാരനെ ആശുപത്രി ജീവനക്കാർ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അലിഗഢ്: ആശുപത്രി ബിൽ അടയ്ക്കാത്തതിന് രോ​ഗിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അലി​ഗഡ് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ 44കാരൻ കൊല്ലപ്പെട്ടത്. 4000 രൂപയെ തുടർന്നുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. അലി​ഗഡ് ജില്ലയിലെ ഇ​ഗ്ലാസ് ​ഗ്രാമത്തിൽ നിന്നുള്ള സുൽത്താൻ ഖാൻ എന്നയാളാണ് കൊല്ലപ്പെട്ടത്.

ചികിൽസയിൽ പ്രവേശിച്ചെങ്കിലും വലിയ തുകയാകും എന്ന് അറിഞ്ഞതിനാൽ ചികിൽസ പാതിയിൽ ഉപേക്ഷിച്ച് മടങ്ങാൻ തീരുമാനിച്ചു. മടങ്ങിപ്പോകും വഴിയാണ് ആശുപത്രി ജീവനക്കാർ ഇവരെ ആക്രമിച്ചത്. ഖാന് ചികിത്സ ലഭിച്ചില്ലെന്നും എന്നാൽ ആശുപത്രി ജീവനക്കാർ അധിക തുക ഈടാക്കിയതായും ബന്ധുക്കൾ ആരോപിക്കുന്നു. 'അൾട്രാ സൗണ്ട് സ്കാനിം​ഗ് ചെയ്യണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെലവ് വഹിക്കാൻ സാധിക്കുമെങ്കിൽ മാത്രമേ ഇവിടെ ചികിത്സിക്കുകയുള്ളൂ എന്ന് ബന്ധുക്കൾ ആശുപത്രി ജിവനക്കാരോട് പറ‍ഞ്ഞിരുന്നു. എന്നാൽ സ്കാനിം​ഗ് നടത്താതെ തന്നെ ഇവർ നാലായിരം രൂപ ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടു.' ഖാന്റെ ബന്ധുവായ ചമൻ വിശദീകരിച്ചു.

ബില്ല് അനുസരിച്ച് അടക്കേണ്ടിയിരുന്ന 3783 രൂപ നല്കിയിരുന്നു എന്നാൽ ആശുപത്രി സന്ദർശിച്ചതിന് 4000 രൂപ കൂടി കൗണ്ടറിൽ അടയ്ക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. 200 രൂപ ഇതിനായി ആദ്യം തന്നെ അടച്ചിരുന്നുവെന്ന് ഞങ്ങൾ പറഞ്ഞു. അതിന് ശേഷം പുറത്തേയ്ക്ക് നടന്ന സമയത്ത് ഒരാൾ വന്ന് തടഞ്ഞു. പിന്നീട് നാലഞ്ച് പേർ വന്ന് മർദ്ദിക്കുകയും ഗുരുതരമായി പ്രഹരമേറ്റ ഖാൻ മരിക്കുകയും ചെയ്തു. ബന്ധുവായ ചമൻ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP