Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ജവാനെയും ആറ് വയസുകാരനെയും കൊലപ്പെടുത്തിയത് സാഹിദ് ദാസ്; എല്ലാ പഴുതുകളും അടച്ച് സൈന്യം വളഞ്ഞപ്പോൾ തീവ്രവാദിയുടെ രക്ഷപ്പെടൽ ശ്രമം; ഒടുവിൽ വെടിവച്ച് കൊലപ്പെടുത്തി സൈന്യം; കൊല്ലപ്പെട്ടത് ഐഎസ്ജെകെ എന്ന തീവ്രവാദി സംഘടനയിലെ പ്രമുഖൻ

അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ജവാനെയും ആറ് വയസുകാരനെയും കൊലപ്പെടുത്തിയത് സാഹിദ് ദാസ്; എല്ലാ പഴുതുകളും അടച്ച് സൈന്യം വളഞ്ഞപ്പോൾ തീവ്രവാദിയുടെ രക്ഷപ്പെടൽ ശ്രമം; ഒടുവിൽ വെടിവച്ച് കൊലപ്പെടുത്തി സൈന്യം; കൊല്ലപ്പെട്ടത് ഐഎസ്ജെകെ എന്ന തീവ്രവാദി സംഘടനയിലെ പ്രമുഖൻ

സ്വന്തം ലേഖകൻ

ശ്രീനഗർ: സിആർപിഎഫ് ജവാനെയും ആറു വയസുകാരനെയും വെടിവെച്ചു കൊലപ്പെടുത്തിയ തീവ്രവാദിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തി. സാഹിദ് ദാസ് എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. പൊലീസ് ട്വിറ്ററിലൂടെയാണ് സാഹിദിനെ വധിച്ചവിവരം പുറത്തുവിട്ടത്. സാഹിദിന് ഒപ്പമുണ്ടായിരുന്ന രണ്ട് തീവ്രവാദികളെയും വധിച്ചു.ഐഎസ്ജെകെ എന്ന തീവ്രവാദി സംഘടനയിലെ അംഗമാണ് സാഹിദ്.

പ്രത്യേക സംഘവും സിആർപിഎഫും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് തീവ്രവാദി കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ശ്രീനഗറിലെ അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ജവാനെയും ആറ് വയസുകാരനെയും കൊലപ്പെടുത്തിയത് സാഹിദ് ദാസ് ആണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് സാഹിദ് ദാസ് കൊല്ലപ്പെടുന്നത്.

കഴിഞ്ഞയാഴ്ച അനന്ത്നാഗിൽ വച്ചാണ് സിആർപിഎഫ് ജവാൻ സാഹിദിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. നിർത്തിയിട്ടിരുന്ന കാറിൽ ഉറങ്ങുകയായിരുന്ന നിഹാൻ ബട്ടും(6) ഇയാളുടെ തോക്കിനിരയായി. ബൈക്കിലെത്തിയ സാഹിദ് നിഹാന് നേർക്ക് വെടിവെക്കുകയായിരുന്നു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ പൊലീസ് സാഹിദിന്റെ ഫോട്ടോ പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP