Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തക്‌ബീർ മുഴക്കിയ മലയാളത്തിന്റെ സ്വന്തം ചെഗുവേര എന്ന കെഇഎൻ പൊൻതൂവലുമായി മരണാനന്തരം ഹൂറികളുമായി വിരാജിക്കേണ്ട ബാഗ്ദാദിക്ക് പട്ടി കടിയേറ്റ് മരിക്കാനായിരുന്നു യോഗം; കേരളത്തിൽ ഒരു യുക്തിവാദിയെ ഒരു കമ്മ്യൂണിസ്റ്റിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയാൽ മരിച്ചവന്റെ കാര്യം പോക്കാണ്; അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക തീവ്രവാദികളാണ്; സജീവ് ആല എഴുതുന്നു

തക്‌ബീർ മുഴക്കിയ മലയാളത്തിന്റെ സ്വന്തം ചെഗുവേര എന്ന കെഇഎൻ പൊൻതൂവലുമായി മരണാനന്തരം ഹൂറികളുമായി വിരാജിക്കേണ്ട ബാഗ്ദാദിക്ക് പട്ടി കടിയേറ്റ് മരിക്കാനായിരുന്നു യോഗം; കേരളത്തിൽ ഒരു യുക്തിവാദിയെ ഒരു കമ്മ്യൂണിസ്റ്റിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയാൽ മരിച്ചവന്റെ കാര്യം പോക്കാണ്; അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക തീവ്രവാദികളാണ്; സജീവ് ആല എഴുതുന്നു

സജീവ് ആല

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക തീവ്രവാദികളാണ്. ഒരുകാരണവശാലും കേരളത്തിൽ ഇങ്ങനെ പറയാൻ പാടില്ല. അഭിമന്യു അനുസ്മരണ പോസ്റ്റുകളിൽ പോസ്റ്ററുകളിൽ എല്ലാം വർഗീയത തുലയട്ടേ എന്ന് മാത്രമേ എഴുതാൻ പാടുള്ളൂ. കൊലയാളികൾ ബിജെപി ആർഎസ്എസ് എബിവിപി ക്രിമിനലുകളാണെങ്കിൽ ഹിന്ദു വർഗീയത തുലയട്ടേ എന്ന് വെണ്ടയ്ക്കാ നിരത്താം. ചേകന്നൂർ മൗലവി തിരോധാനം ജോസഫ് മാഷ് കൈവെട്ട് അഭിമന്യു കൊലപാതകം ഇതിന്റെയൊക്കെ ആസൂത്രകരെ ഇന്റർപോൾ തപ്പിയാൽ പോലും പിടികിട്ടില്ല.

അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയവൻ ഒളിവിലിരുന്ന് ബോറടിച്ച് അടുത്തിടെ സ്വമേധയാ വന്ന് കീഴടങ്ങുകയായിരുന്നു. സിപിഎം-ആർഎസ്എസ് വെട്ടുകുത്തുകൊലപാതകങ്ങളിലെ പ്രതികളെ പൊലീസ് മനസ്സുവച്ചാൽ ഒരാഴ്ചയ്ക്കകം പിടികൂടാം. കേരളത്തിന്റെ ഇടനെഞ്ചിലേറ്റ മുറിവായിരുന്നു അഭിമന്യുവിന്റെ കൊലപാതകം.

കൊലയാളികൾ ഇസ്ലാമിക തീവ്രവാദികളാണെന്ന് വിളിച്ചു പറയാൻ എല്ലാവരും നാണിച്ചു ഇപ്പോഴും നാണിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആചാരവും കീഴ്‌വഴക്കവും ലംഘിച്ചിരിക്കുന്നു. അഭിമന്യുവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീവ്രവാദമാണെന്ന പ്രസ്താവന അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വോട്ട് കുറച്ചേക്കാം. അപൂർവമായ ആർജ്ജവം പ്രകടിപ്പിച്ച കടകംപള്ളി അഭിനന്ദനം അർഹിക്കുന്നു. നിങ്ങൾ ഒരു മലയാളി യുക്തിവാദിയോ മതേതര ചിന്താഗതിക്കാരണോ ആണെങ്കിൽ ഏതെങ്കിലും ഹിന്ദു തീവ്രവാദിയുടെ കൈ കൊണ്ട് മരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.

ഗംഭീരമായ ശവസംസ്കാരവും അനുസ്മരണാഘോഷങ്ങളും ഫാസിസ്റ്റ് വിരുദ്ധ പ്രഘോഷണങ്ങളും എല്ലാം ആസ്വദിച്ച് ഡിങ്കലോകത്തേക്ക് യാത്രയാകാം. കേരളത്തിൽ ഒരു യുക്തിവാദിയെ ഒരു കമ്മ്യൂണിസ്റ്റിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയാൽ മരിച്ചവന്റെ കാര്യം പോക്കാണ്. വർഗീയത തുലയട്ടെ എന്ന ബാനറും പുതച്ച് മരിച്ചവൻ വിസ്മൃതിയിലേക്ക് അപ്രത്യക്ഷനാവും. സംശയമുള്ളവർ കോയമ്പത്തൂരിൽ കഴുത്തറത്തുകൊല ചെയ്യപ്പെട്ട ഫാറൂഖിന്റെ കാര്യം ഒന്നന്വേഷിച്ചാൽ മതിയാകും.

അബൂബക്കർ ബാഗ്ദാദി കേരളത്തിൽ ജനിക്കാതെ പോയത് അയാൾക്ക് കനത്ത നഷ്ടം തന്നെയാണ്. തക്‌ബീർ മുഴക്കിയ മലയാളത്തിന്റെ സ്വന്തം ചെഗുവേര എന്ന കെ ഇ എൻ പൊൻതൂവലുമായി മരണാനന്തരം ഹൂറികളുമായി വിരാജിക്കേണ്ട ബാഗ്ദാദിക്ക് പട്ടി കടിയേറ്റ് മരിക്കാനായിരുന്നു യോഗം. പത്തമ്പത് വർഷം കഴിഞ്ഞ് ബാഗ്ദാദൻ എന്ന സിനിമയിൽ നായകവേഷത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി അഭിനയിച്ച് കസറാനുള്ള അവസരമാണ് അബൂബക്കർ ബാഗ്ദാദിക്ക് നഷ്ടമായതെന്ന് ഓർക്കുമ്പോൾ അങ്ങേരോട് ശരിക്കും സഹതാപം തോന്നിപ്പോകുന്നു...!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP