Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തേസാബിലെ 'എക് ദോ തീൻ ചാർ പാഞ്ച്'...., മൊഹ്റയിലെ 'ചീസ് ബഡീ ഹേ മസ്ത് മസ്ത്'....,ദേവദാസിലെ 'ഡോലാരേ ഡോലാരേ'...; ശ്രീദേവിയും മാധുരി ദീക്ഷിതും ഐശ്വര്യ റായിയൊയുമൊക്കെ നൃത്തം പഠിപ്പിച്ച മാസ്റ്റർ; ഹിറ്റ് നൃത്തങ്ങൽലൂടെ ഇന്ത്യൻ യുവതയെ ഒന്നടങ്കം ആരാധകരാക്കിയ പ്രതിഭ; രണ്ടായിരത്തോളം ഗാനങ്ങൾക്കു വേണ്ടി നൃത്തസംവിധാനം നിർവഹിച്ച സരോജ് ഖാൻ വിടപറയുമ്പോൾ

തേസാബിലെ 'എക് ദോ തീൻ ചാർ പാഞ്ച്'...., മൊഹ്റയിലെ 'ചീസ് ബഡീ ഹേ മസ്ത് മസ്ത്'....,ദേവദാസിലെ 'ഡോലാരേ ഡോലാരേ'...; ശ്രീദേവിയും മാധുരി ദീക്ഷിതും ഐശ്വര്യ റായിയൊയുമൊക്കെ നൃത്തം പഠിപ്പിച്ച മാസ്റ്റർ; ഹിറ്റ് നൃത്തങ്ങൽലൂടെ ഇന്ത്യൻ യുവതയെ ഒന്നടങ്കം ആരാധകരാക്കിയ പ്രതിഭ; രണ്ടായിരത്തോളം ഗാനങ്ങൾക്കു വേണ്ടി നൃത്തസംവിധാനം നിർവഹിച്ച സരോജ് ഖാൻ വിടപറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യൻ യുവതയെ പിടിച്ചകുലുക്കിയ ജനപ്രിയ നൃത്ത-ഗാന രംഗങ്ങൾക്ക് കോറിയോഗ്രഫി ചെയ്ത പ്രശസ്ത ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാൻ(71) അന്തരിച്ചു. പുലർച്ചെ മുംബൈയിലെ ഗുരു നാനാക്ക് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ജൂൺ 20നാണ് സരോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സരോജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. പുലർച്ചെ 2.30ന് ഹൃദയാഘാതം മൂലമാണ് അന്ത്യം എന്ന് അനന്തരവൻ മനീഷ് ജഗ്വാനി മാധ്യമങ്ങളോട് പറഞ്ഞു.

മിസ്റ്റർ ഇന്ത്യയിൽ (1987) ശ്രീദേവിക്ക് വേണ്ടി ഒരുക്കിയ 'ഹവാ, ഹവായി', മാധുരി ദീക്ഷിത് അഭിനയിച്ച തേസാബ് (1988) എന്ന സിനിമയിലെ 'ഏക് ദോ തീൻ', ഐശ്വര്യ റായിയും മാധുരി ദീക്ഷിതും അഭിനയിച്ച, ദേവദാസിലെ (2002) 'ഡോലാരേ ഡോലാരേ', മൊഹ്റയിൽ അക്ഷയ് കുമാറും രവീണ ടാണ്ടനും അഭിനയിച്ച 'ചീസ് ബഡീ ഹേ മസ്ത്, മസ്ത്' തുടങ്ങി നിരവധി നൃത്ത-ഗാന രംഗങ്ങളിൽ കോറിയോഗ്രഫി ചെയ്തത് സരോജ് ഖാനാണ്. മൂന്ന് തവണ മികച്ച കോറിയഗ്രാഫർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച കൊറിയോഗ്രാഫർക്കുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട് സരോജ് ഖാൻ.

രണ്ടായിരത്തോളം ഗാനങ്ങൾക്കു വേണ്ടി നൃത്തസംവിധാനം നിർവഹിച്ചു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ദേവ്ദാസിലെ ഡോളാ രേയിലൂടെ 2002ൽ ആദ്യമായി മികച്ച നൃത്തസംവിധാനത്തിലുള്ള ദേശീയ പുരസ്‌കാരം നേടി. 2007ൽ പുറത്തിറങ്ങിയ ജബ് വി മെറ്റ്, തമിഴ് സിനിമയായ ശൃംഗാരം എന്നിവയിലൂടെയും മികച്ച കോറിയോഗ്രാഫർക്കുള്ള ദേശീയ പുരസ്‌കാരം നേടി. 2019ൽ പുറത്തിറങ്ങിയ കളങ്ക് എന്ന് സിനിമയിൽ മാധുരി ദീക്ഷിതിന് വേണ്ടിയാണ് അവസാനമായി കോറിയോഗ്രാഫി ചെയ്തത് - തബാ ഹോഗയേ എന്ന ഗാനത്തിൽ. സരോജ് ഖാന് ആദരാഞ്ജലികളുമായി ബോളിവുഡ് താരങ്ങൾ രംഗത്തെത്തത്തി.

ഭർത്താവ് സോഹൻലാൽ, മക്കളായ ഹമിദ് ഖാൻ, ഹിന ഖാൻ, സുഖിന ഖാൻ എന്നിവർക്കൊപ്പം മുംബൈയിലായിരുന്നു സരോജ് ഖാൻ താമസിച്ചിരുന്നത്. ജൂൺ 24നാണ് സരോജ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും സംവിധായകൻ അനുഭവ് സിൻഹ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP