Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന്റെ ഇടനെഞ്ചിലേറ്റ മുറിവായിരുന്നു അഭിമന്യുവിന്റെ കൊലപാതകം; കൊലയാളികൾ ഇസ്ലാമിക തീവ്രവാദികളാണെന്ന് വിളിച്ചു പറയാൻ എല്ലാവരും നാണിച്ചു ഇപ്പോഴും നാണിക്കുന്നു; മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആചാരവും കീഴ്‌വഴക്കവും ലംഘിച്ചിരിക്കുന്നു; അപൂർവമായ ആർജ്ജവം പ്രകടിപ്പിച്ച കടകംപള്ളി അഭിനന്ദനം അർഹിക്കുന്നവെന്ന് സോഷ്യൽ മീഡിയയിൽ ഒരു ഭാഗം; ഇസ്ലാമിക തീവ്രവാദം പറഞ്ഞത് വർഗീയത പരത്തുന്നുവെന്ന് മറ്റൊരു കൂട്ടർ; പറഞ്ഞതിൽ ഉറച്ച് കടകംപള്ളിയും  

കേരളത്തിന്റെ ഇടനെഞ്ചിലേറ്റ മുറിവായിരുന്നു അഭിമന്യുവിന്റെ കൊലപാതകം; കൊലയാളികൾ ഇസ്ലാമിക തീവ്രവാദികളാണെന്ന് വിളിച്ചു പറയാൻ എല്ലാവരും നാണിച്ചു ഇപ്പോഴും നാണിക്കുന്നു; മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആചാരവും കീഴ്‌വഴക്കവും ലംഘിച്ചിരിക്കുന്നു; അപൂർവമായ ആർജ്ജവം പ്രകടിപ്പിച്ച കടകംപള്ളി അഭിനന്ദനം അർഹിക്കുന്നവെന്ന് സോഷ്യൽ മീഡിയയിൽ ഒരു ഭാഗം; ഇസ്ലാമിക തീവ്രവാദം പറഞ്ഞത് വർഗീയത പരത്തുന്നുവെന്ന് മറ്റൊരു കൂട്ടർ; പറഞ്ഞതിൽ ഉറച്ച് കടകംപള്ളിയും   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭിമന്യുവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീവ്രവാദികളാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുമ്പോൾ വിവാദം പുതിയ തലത്തിലെത്തുന്നു. ഇന്ത്യയിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സൈബർ ആക്രമണം നടത്തുന്നവർക്ക് അതാവാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. താൻ പറഞ്ഞത് തെറ്റാണെന്ന് പറയാനുള്ള അവകാശം ആർക്കും ഉണ്ട്. അത് അവർ പറയട്ടെ. സൈബർ ആക്രമണം നടത്തുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ-ഇതാണ് കടകംപള്ളിയുടെ നിലപാട്.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായിരുന്നു

അഭിമന്യു ...
ഇസ്ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയതാണ്...
നന്മ നിറഞ്ഞ ഈ ചിരി
പക്ഷേ, ഒരിക്കലും മായില്ല...
അഭിമന്യു കോറിയിട്ട
മുദ്രാവാക്യവും...
' വർഗീയത തുലയട്ടെ '

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. ഇസ്ലാമിക തീവ്രവാദി എന്ന പ്രയോഗത്തിനെതിരെ യൂത്ത് ലീഗ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയെ പറയാതെ ഇസ്ലാമിക തീവ്രവാദം പറഞ്ഞത് വർഗീയത പരത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം വിമർശിച്ചിരുന്നു. ഇത് പുതിയ ചർച്ചകൾക്ക് ഇട നൽകി. ഇതിനിടെ കടകംപള്ളിയെ അനുകൂലിച്ചും ചർച്ച സജീവമാണ്.

നജീബിന്റെ കുറിപ്പ്

കടകംപള്ളി സുരേന്ദ്രന് അഭിമന്യുവിനെ കൊന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ മേൽവിലാസം എന്താണെന്നും കൃത്യമായി അറിയാം. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് ഉത്തരേന്ത്യൻ ട്വിറ്റർ ഹാൻഡിലുകളിൽ ഇസ്‌ലാമിക തീവ്രവാദികൾ ഹിന്ദുവിനെ കൊന്നു എന്നൊരു കാമ്പയിൻ നടന്നിരുന്നു. കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് SDPI യാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വർഗീയത കത്തിക്കാൻ വേണ്ടിയായിരുന്നു. രണ്ട് വർഷങ്ങൾക്കിപ്പുറം കടകംപള്ളി സുരേന്ദ്രൻ എന്ന മന്ത്രി പഴയ ട്വിറ്റര് പ്രചാരണത്തെ കൂട്ടുപിടിച്ചാണ് അഭിമന്യുവിനെ അനുസ്മരിക്കുന്നത്. രണ്ട് കൂട്ടരുടെയും ഉദ്ദേശം പറ്റാവുന്ന വിധം തെറ്റിദ്ധരിപ്പിച്ച് ആവുന്നത്ര വർഗീയത പരത്തുക എന്നത് തന്നെയാണ്. വർഗീയത 'പൂത്തുലയട്ടെ' എന്നാണ് കടകംപള്ളിയും ഉത്തരേന്ത്യൻ സംഘിയും ഒരുമിച്ചു പറയുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാവും.

2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളജ് ക്യാമ്പസിൽ വച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവർത്തകരും പുറത്ത് നിന്നെത്തിയ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലനം നേടിയ കൊലയാളികളുമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് നിഗമനം. സഹൽ ഹംസ, മുഹമ്മദ് ഷഹീം എന്നീ പ്രതികളെ രണ്ട് വർഷമായിട്ടും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 2020 ജൂൺ 18നാണ് സഹൽ ഹംസ കീഴടങ്ങിയത്. പ്രതി പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. കർണാടകയിൽ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് കേരളത്തിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സജീവ് ആല എഴുതിയ കുറിപ്പ്

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക തീവ്രവാദികളാണ്.
ഒരുകാരണവശാലും കേരളത്തിൽ ഇങ്ങനെ പറയാൻ പാടില്ല.
അഭിമന്യു അനുസ്മരണ പോസ്റ്റുകളിൽ പോസ്റ്ററുകളിൽ എല്ലാം വർഗീയത തുലയട്ടേ എന്ന് മാത്രമേ എഴുതാൻ പാടുള്ളൂ.
കൊലയാളികൾ ബിജെപി ആർഎസ്എസ് എബിവിപി ക്രിമിനലുകളാണെങ്കിൽ ഹിന്ദു വർഗീയത തുലയട്ടേ എന്ന് വെണ്ടയ്ക്കാ നിരത്താം.
ചേകന്നൂർ മൗലവി തിരോധാനം ജോസഫ് മാഷ് കൈവെട്ട് അഭിമന്യു കൊലപാതകം ഇതിന്റെയൊക്കെ ആസൂത്രകരെ ഇന്റർപോൾ തപ്പിയാൽ പോലും പിടികിട്ടില്ല.
അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയവൻ ഒളിവിലിരുന്ന് ബോറടിച്ച് അടുത്തിടെ സ്വമേധയാ വന്ന് കീഴടങ്ങുകയായിരുന്നു.
സിപിഎം-ആർഎസ്എസ് വെട്ടുകുത്തുകൊലപാതകങ്ങളിലെ പ്രതികളെ പൊലീസ് മനസ്സുവച്ചാൽ ഒരാഴ്ചയ്ക്കകം പിടികൂടാം.
കേരളത്തിന്റെ ഇടനെഞ്ചിലേറ്റ മുറിവായിരുന്നു അഭിമന്യുവിന്റെ കൊലപാതകം.
കൊലയാളികൾ ഇസ്ലാമിക തീവ്രവാദികളാണെന്ന് വിളിച്ചു പറയാൻ എല്ലാവരും നാണിച്ചു ഇപ്പോഴും നാണിക്കുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആചാരവും കീഴ്‌വഴക്കവും ലംഘിച്ചിരിക്കുന്നു.
അഭിമന്യുവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീവ്രവാദമാണെന്ന പ്രസ്താവന അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വോട്ട് കുറച്ചേക്കാം.
അപൂർവമായ ആർജ്ജവം പ്രകടിപ്പിച്ച കടകംപള്ളി അഭിനന്ദനം അർഹിക്കുന്നു.
നിങ്ങൾ ഒരു മലയാളി യുക്തിവാദിയോ മതേതര ചിന്താഗതിക്കാരണോ ആണെങ്കിൽ ഏതെങ്കിലും ഹിന്ദു തീവ്രവാദിയുടെ കൈ കൊണ്ട് മരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.
ഗംഭീരമായ ശവസംസ്‌കാരവും അനുസ്മരണാഘോഷങ്ങളും ഫാസിസ്റ്റ് വിരുദ്ധ പ്രഘോഷണങ്ങളും എല്ലാം ആസ്വദിച്ച് ഡിങ്കലോകത്തേക്ക് യാത്രയാകാം.
കേരളത്തിൽ ഒരു യുക്തിവാദിയെ ഒരു കമ്മ്യൂണിസ്റ്റിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയാൽ മരിച്ചവന്റെ കാര്യം പോക്കാണ്. വർഗീയത തുലയട്ടെ എന്ന ബാനറും പുതച്ച് മരിച്ചവൻ വിസ്മൃതിയിലേക്ക് അപ്രത്യക്ഷനാവും.
സംശയമുള്ളവർ കോയമ്പത്തൂരിൽ കഴുത്തറത്തുകൊല ചെയ്യപ്പെട്ട ഫാറൂഖിന്റെ കാര്യം ഒന്നന്വേഷിച്ചാൽ മതിയാകും.
അബൂബക്കർ ബാഗ്ദാദി കേരളത്തിൽ ജനിക്കാതെ പോയത് അയാൾക്ക്
കനത്ത നഷ്ടം തന്നെയാണ്.
തക്‌ബീർ മുഴക്കിയ മലയാളത്തിന്റെ സ്വന്തം ചെഗുവേര എന്ന കെ ഇ എൻ പൊൻതൂവലുമായി മരണാനന്തരം ഹൂറികളുമായി വിരാജിക്കേണ്ട ബാഗ്ദാദിക്ക് പട്ടി കടിയേറ്റ് മരിക്കാനായിരുന്നു യോഗം.
പത്തമ്പത് വർഷം കഴിഞ്ഞ് ബാഗ്ദാദൻ എന്ന സിനിമയിൽ നായകവേഷത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി അഭിനയിച്ച് കസറാനുള്ള അവസരമാണ് അബൂബക്കർ ബാഗ്ദാദിക്ക് നഷ്ടമായതെന്ന് ഓർക്കുമ്പോൾ അങ്ങേരോട് ശരിക്കും സഹതാപം തോന്നിപ്പോകുന്നു...!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP