Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പങ്കെടുക്കാൻ വരുന്നവർ മുൻകൂറായി രജിസ്റ്റർ ചെയ്യണമെന്നു പ്രചാരണസംഘം ആവശ്യപ്പെട്ടത് ആയുധമാക്കി; സന്ദേശം ഗ്രൂപ്പുകളിൽ പങ്കിട്ട ടിക്ടോക്, കെ-പോപ് താരങ്ങൾ എല്ലാവരോടും രജിസ്റ്റർ ചെയ്യണമെന്നും അങ്ങോട്ടേക്കു പോകരുതെന്നും ആവശ്യപ്പെട്ടു; ടിക്ടോക് ബോട്ടുകൾ സന്ദേശം ഹൈജാക്ക് ചെയ്തു തെറ്റിദ്ധരിപ്പിച്ചതും അട്ടിമറിയായി; ഒക്ലഹോമിലെ ട്രംപിന്റെ റാലി പൊളിച്ചത് ഡാറ്റാ ഖനനം; ചൈനീസ് അപ്പ് നിരോധനത്തിന് പിന്നിൽ അമേരിക്കൻ തിരിച്ചറിവ്; ഇനി സൈബറിടത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ

പങ്കെടുക്കാൻ വരുന്നവർ മുൻകൂറായി രജിസ്റ്റർ ചെയ്യണമെന്നു പ്രചാരണസംഘം ആവശ്യപ്പെട്ടത് ആയുധമാക്കി; സന്ദേശം ഗ്രൂപ്പുകളിൽ പങ്കിട്ട ടിക്ടോക്, കെ-പോപ് താരങ്ങൾ എല്ലാവരോടും രജിസ്റ്റർ ചെയ്യണമെന്നും അങ്ങോട്ടേക്കു പോകരുതെന്നും ആവശ്യപ്പെട്ടു; ടിക്ടോക് ബോട്ടുകൾ സന്ദേശം ഹൈജാക്ക് ചെയ്തു തെറ്റിദ്ധരിപ്പിച്ചതും അട്ടിമറിയായി; ഒക്ലഹോമിലെ ട്രംപിന്റെ റാലി പൊളിച്ചത് ഡാറ്റാ ഖനനം; ചൈനീസ് അപ്പ് നിരോധനത്തിന് പിന്നിൽ അമേരിക്കൻ തിരിച്ചറിവ്; ഇനി സൈബറിടത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രീയ, സൈനിക ആവശ്യങ്ങൾക്കായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) ഡേറ്റാ ഖനനം നടത്തുന്നതാണ് രീതി. ചൈനയുടെ ഏറ്റവും വലിയ ശത്രു അമേരിക്കയാണ്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്രം തളർന്നു. ഇതിന് ചൈന പ്രതികാരം തീർത്തത് ഡാറ്റാ ഖനനത്തിന്റെ സാധ്യത ഉപയോഗിച്ചായിരുന്നു. ഒക്ലഹോമിൽ ട്രംപിന്റെ റാലിയിൽ നടത്തിയ ചൈനീസ് ഇടപെടലുകൾ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായിരുന്നു. ഇതു കൊണ്ടാണ് 59 ആപ്പുകളെ നിരോധിക്കുന്നത്. ഇന്ത്യയിൽനിന്നു ഡേറ്റാ ഖനനംചെയ്യുന്നതു തടയുകയെന്ന വലിയ ഉദ്ദേശ്യവുമാണ് ഈ ഡിജിറ്റൽ സ്‌ട്രൈക്കിനുള്ള കാരണങ്ങളിൽ ഒന്ന്. ഗൽവാമയിലെ സൈനിക രക്തസാക്ഷിത്വത്തിനുള്ള പ്രതികാരം പല തരത്തിലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'മിലിറ്ററി സിവിലിയൻ ഫ്യൂഷൻ' എന്നറിയപ്പെടുന്ന ചൈനീസ് ചോർത്തൽ തന്ത്രത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യൻ പ്രതികരാം.വളരെപ്പെട്ടെന്നു ഹിറ്റായ ടിക്ടോക്കും യുസി ബ്രൗസറും ഉൾപ്പെടെയുള്ളവ ചാരപ്പണിക്കുള്ള ചൈനയുടെ ടൂളുകളാണെന്നു അമേരിക്കൻ ഇടപെടൽ തെളിയിച്ചിരുന്നു. ഈ ആപ്പുകളിൽ ഉപയോക്താക്കൾ അറിഞ്ഞുംഅറിയാതെയും നൽകുന്ന വിവരങ്ങൾ ചൈന അവരുടെ രാഷ്ട്രീയ, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ഇതിന് തെളിവായിരുന്നു അമേരിക്കയിലെ ഇടപെടൽ. ഇതു കാരണം ട്രംപിന് വലിയ ക്ഷീണമുണ്ടാവുകയും ചെയ്തു. ഇതെല്ലാം ഇന്ത്യയിലും നടത്തിയെടുക്കാനായിരുന്നു ചൈനീസ് പദ്ധതി. ഇതുകൊണ്ടാണ് അപ്പുകളെ അതിവേഗം നിരോധിക്കുന്നത്. അതിർത്തിയിലെ സംഘർഷം യുദ്ധമായി മാറി മാറിയാൽ സൈബർ രംഗത്തെ ചൈനീസ് ഒളിപ്പോര് സാധ്യത മുന്നിൽ കണ്ടുള്ള തീരുമാനം.

ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയിലെ ടിക്ടോക് ഇടപെടലും ഇന്ത്യ മുന്നറിയിപ്പായി കണ്ടു. ഒക്ലഹോമിൽ ട്രംപിന്റെ റാലിയിൽ പതിനായിരക്കണക്കിനു പേർ വരുമെന്നായിരുന്നു പ്രതീക്ഷ. റാലി തുടങ്ങുമ്പോൾ ഏതാനും ആയിരം പേർ മാത്രമാണെത്തിയത്. പരിപാടി പൊളിഞ്ഞു. ഇത് ട്രംപിന് നാണക്കേടായി. ട്രംപിന്റെ ജനപ്രീതിയിലെ വലിയ ഇടിവ് ചർച്ചയായി. എന്നാൽ ഇതിന് പിന്നിൽ യുഎസിലെ ടിക്ടോക്കേഴ്‌സും കെ-പോപ്പ് ഫാൻസുമാണു പിന്നിലെന്നു വെളിപ്പെടുത്തലുണ്ടായി. ട്രംപിനെ തളർത്താൻ ചൈന നടത്തിയ കരുതലോടെയുള്ള നീക്കം. സമാന നീക്കങ്ങൾക്ക് ഇന്ത്യയിലും സാധ്യതയുണ്ടെന്ന് കേന്ദ്രം തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ ഇടപെടൽ. അമേരിക്കയും ചൈനീസ് ആപ്പുകൾക്കെതിരെ നടപടി എടുക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ വരുന്നവർ മുൻകൂറായി രജിസ്റ്റർ ചെയ്യണമെന്നു ട്രംപിന്റെ പ്രചാരണസംഘം ആവശ്യപ്പെട്ടിരുന്നു. ഈ സന്ദേശം ഗ്രൂപ്പുകളിൽ പങ്കിട്ട ടിക്ടോക്, കെ-പോപ് താരങ്ങൾ എല്ലാവരോടും രജിസ്റ്റർ ചെയ്യണമെന്നും അങ്ങോട്ടേക്കു പോകരുതെന്നും ആവശ്യപ്പെടുകയായിരുന്നു. ടിക്ടോക് ബോട്ടുകൾ സന്ദേശം ഹൈജാക്ക് ചെയ്തു ക്യാംപെയ്ൻ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. ട്രംപിനെ തളർത്തുന്നതിന് വരെ എളുപ്പത്തിൽ ഇടപെടാൻ ചൈനയ്ക്കാവുമെന്നതിന്റെ തെളിവായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. അതിർത്തിയിലെ സംഘർഷം ദിനംപ്രതി കൂടുമ്പോൾ ഇന്ത്യയ്‌ക്കെതിരേയും ചൈന ഈ മാർഗ്ഗം ഉപയോഗിക്കുമെന്ന ആശങ്ക സജീവമായി. അതുകൊണ്ടാണ് അതിവേഗം 59 ആപ്പുകളെ നിരോധിച്ചത്.

മാവോയുടെ കാലം മുതലുള്ള 'സമഗ്ര പദ്ധതി'യാണ് മിലിറ്ററി സിവിലിയൻ ഫ്യൂഷൻ. പ്രസിഡന്റ് ഷി ചിൻപിങ് വിപുലപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിൽ സൈനികരും സിവിലിയൻസിനെപ്പോലെ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതു ചൈനയ്ക്കു കാര്യങ്ങൾ എളുപ്പമാക്കുമായിരുന്നു. ഇതറിഞ്ഞ ഇന്ത്യ കടുത്ത തീരുമാനമെടുക്കുകയായിരുന്നു. ചൈനീസ് ആപ്പുകൾക്കെതിരെയുള്ള ഏറ്റവും വലിയ ആരോപണം ഡേറ്റ മോഷണമാണ്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുകയും ഫോണിലെ മുഴുവൻ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്ന ചാര സോഫ്റ്റ്‌വെയറുകളാണ് മിക്കവയും. ഉള്ളടക്കത്തിനു പ്രാധാന്യമുള്ള ടിക്ടോക്, യുസി ബ്രൗസർ തുടങ്ങിയ ആപ്പുകളിൽ അപകടം വേറെയുമുണ്ട്.

ഉപയോക്താക്കൾ ഏതുതരം ഉള്ളടക്കമാണു കാണേണ്ടതെന്നു തീരുമാനിക്കുന്നത് ആപ്പിന്റെ അൽഗോരിതമാണ്. യുഎസി ന്യൂസ് ആപ്പിൽ ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ചൈനയെ ന്യായീകരിക്കുന്ന വാർത്തകൾക്കു പ്രാധാന്യം ലഭിക്കാം. ന്യൂഡൽഹി ആസ്ഥാനമായുള്ള വൊയേജർ ഇൻഫോസെക് എന്ന ഡിജിറ്റൽ ലാബിന്റെ കണ്ടെത്തൽ, ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള 30,000 ക്ലിപ്പുകൾ ടിക്ടോക്കിലുണ്ടെന്നാണ്. അന്തഃഛിദ്രത്തിനും കലാപത്തിനും വരെ വഴിവയ്ക്കാവുന്ന വീഡിയോകൾ. ഇതും ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. അതുകൊണ്ടാണ് നിരോധനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP