Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ; ഗൾഫിൽ മൂന്ന് മലയാളികൾ മരണത്തിന് കീഴടങ്ങിയപ്പോൾ മൂന്ന് പേർ മരിച്ചത് ഡൽഹിയിലും മുംബൈയിലുമായി

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ; ഗൾഫിൽ മൂന്ന് മലയാളികൾ മരണത്തിന് കീഴടങ്ങിയപ്പോൾ മൂന്ന് പേർ മരിച്ചത് ഡൽഹിയിലും മുംബൈയിലുമായി

സ്വന്തം ലേഖകൻ

കോവിഡ് കാലത്ത് കേരളത്തിന് പുറത്ത് മലയാളികളുടെ ശനി ദശ തുടരുന്നു. ഇന്നലെ ആറ് മലയാളികളാണ് കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിലടക്കം മരിച്ചത്. മൂന്ന് മലയാളി ജീവനുകൾ ഗൾഫിൽ പൊലിഞ്ഞപ്പോൾ മൂന്ന് പേർ ഡൽഹിയിലും മുംബൈയിലുമായാണ് മരിച്ചത്. ഗൾഫിൽ 3 പേരും ഡൽഹിയിൽ കന്യാസ്ത്രീ അടക്കം 2 പേരും മുംബൈയിൽ ഒരാളുമാണ് ഇന്നലെ മരിച്ചത്.

ആലപ്പുഴ ഭരണിക്കാവ് ഇലിപ്പക്കുളം മാരൂർ തെക്കതിൽ അമീൻ മൻസിലിൽ നദീർ (51), കൊല്ലം ഓയൂർ കുടവട്ടൂർ മാരൂർ അമ്പാടിയിൽ വി.മധുസൂദനൻ (58), കൊല്ലം അഞ്ചൽ ഏരൂർ പത്തടി സ്വദേശി കൊടിവിള പുത്തൻവീട്ടിൽ ഷരീഫ് (52) എന്നിവർ സൗദിയിലാണു മരിച്ചത്.

കൊല്ലം കുമ്പളം സ്വദേശി സിസ്റ്റർ അജയ മേരി(68) , പന്തളം കുംഭകാട് തെക്കേതിൽ തങ്കച്ചൻ മത്തായി(65) എന്നിവരാണു ഡൽഹിയിൽ മരിച്ചത്. പാലക്കാട് വാടാനംകുറിശ്ശി ഇടയൂർപുത്തൻ കുടുംബാംഗമായ ഉണ്ണിക്കൃഷ്ണൻ ബി. മേനോൻ (51) മുംബൈയിൽ മരിച്ചു. നദീർ റിയാദിൽ പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ജുമൈലത്ത്. മക്കൾ: അമീൻ, അസീം.

സൗദിയിൽ വെൽഡറായ മധുസൂദനന്റെ ഭാര്യ പി.സുധർമ. മക്കൾ: ആതിര, അബി.

റിയാദിൽ അലക്കുകമ്പനി നടത്തുകയായിരുന്ന ഷരീഫിന്റെ ഭാര്യ: നജ്മുന്നിസ. എട്ട് മക്കളുണ്ട്.

കൊല്ലം വിമലഹൃദയ ഫ്രാൻസിസ്‌കൻ സഭയുടെ ഡൽഹി പ്രോവിൻസിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയിരുന്നു സിസ്റ്റർ അജയ മേരി. ഡൽഹി ഹസ്താലിൽ താമസിക്കുന്ന തങ്കച്ചൻ മത്തായിയുടെ ഭാര്യ: പൊന്നമ്മ മത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP