Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ യൂനിസ് ഖാൻ കഴുത്തിൽ കത്തി വെച്ചു ഭീഷണിപ്പെടുത്തി; ടീമിന്റെ മുഖ്യ പരിശീലകൻ മിക്കി ആർതർ ഇടപെട്ടപ്പോഴാണ് യൂനിസ് കത്തി എടുത്ത് മാറ്റിയത്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം യൂനിസ് ഖാനെതിരെ വെളിപ്പെടുത്തലുമായി മുൻ കോച്ച് ഗ്രാന്റ് ഫ്‌ളവർ  

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ യൂനിസ് ഖാൻ കഴുത്തിൽ കത്തി വെച്ചു ഭീഷണിപ്പെടുത്തി; ടീമിന്റെ മുഖ്യ പരിശീലകൻ മിക്കി ആർതർ ഇടപെട്ടപ്പോഴാണ് യൂനിസ് കത്തി എടുത്ത് മാറ്റിയത്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം യൂനിസ് ഖാനെതിരെ വെളിപ്പെടുത്തലുമായി മുൻ കോച്ച് ഗ്രാന്റ് ഫ്‌ളവർ   

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ യൂനിസ് ഖാൻ കഴുത്തിൽ കത്തി വെച്ചു ഭീഷണിപ്പെടുത്തയെന്ന വെളിപ്പെടുത്തലുമായി മുൻ സിംബാബ്‌വെ താരം ഗ്രാന്റ് ഫ്‌ളവർ. താരം പാക്കിസ്ഥാൻ പരിശീലകനായിരിക്കെയാണ് യൂനിസ് ഖാൻ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. ബാറ്റിങുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ നൽകിയപ്പോൾ പ്രകോപിതനായ യൂനിസ് ഖാൻ തന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവിൽ ടീമിന്റെ അന്നത്തെ ുഖ്യ പരിശീലകൻ മിക്കി ആർതർ ഇടപെട്ടാണ് യൂനിസിനെ പിടിച്ചുമാറ്റിയതെന്നും ഗ്രാന്റ് ഫ്‌ളവർ വിശദീകരിച്ചു.

സിംബാബ്‌വെ ടീമിൽ സഹതാരം കൂടിയായിരുന്ന സഹോദരൻ ആൻഡി ഫ്‌ളവർ, അവതാരകൻ നീൽ മാൻതോർപ്പ് എന്നിവർക്കൊപ്പം നടത്തിയ 'ഫോളോവിങ് ഓൺ ക്രിക്കറ്റ് പോഡ്കാസ്റ്റ്' എന്ന ലൈവ് ചാറ്റിലാണ് ഗ്രാന്റ് ഫ്‌ളവർ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ലൈവ് ചാറ്റിനിടെ, പരിശീലക കാലയളവിൽ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ള വ്യത്യസ്ത സ്വഭാവക്കാരായ താരങ്ങളുമായുള്ള അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് യൂനിസ് ഖാനുമായി ബന്ധപ്പെട്ട അസാധാരണ സംഭവം ഗ്രാന്റ് ഫ്‌ളവർ ഓർത്തെടുത്തത്.

'ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ ഒരു ടെസ്റ്റ് മത്സരത്തിനിടെ നടന്ന സംഭവം ഓർക്കുന്നു. ടെസ്റ്റിന്റെ ഇടവേളയുടെ സമയത്ത് യൂനിസ് ഖാന് ബാറ്റിങ്ങിന്റെ കാര്യത്തിൽ ഞാൻ ചില നിർദ്ദേശങ്ങൾ നൽകി. പക്ഷേ, അതൊന്നും യൂനിസ് നല്ല രീതിയിലല്ല എടുത്തത്. അയാൾ ഒരു കത്തിയെടുത്ത് എന്റെ കഴുത്തിൽവച്ചു. മുഖ്യ പരിശീലകൻ മിക്കി ആർതർ അടുത്തിരിക്കുമ്പോഴാണ് സംഭവം. അന്ന് അദ്ദേഹം ഇടപെട്ടാണ് യൂനിസിനെ പിന്തിരിപ്പിച്ചത്' ഗ്രാന്റ് ഫ്‌ളവർ വിവരിച്ചു.

'വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. ഇതെല്ലാം പരിശീലക ജോലിയുടെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത്. ആ കാലയളവ് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും ആസ്വദിച്ചുതന്നെയാണ് ജോലി ചെയ്തത്. നോക്കൂ, ഇപ്പോഴും ഞാൻ ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. എന്നിട്ടും നല്ല നിലയിൽ എത്തിച്ചേരാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു' ഗ്രാന്റ് ഫ്‌ളവർ പറഞ്ഞു. 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലാണ് നാൽപ്പത്തൊൻപതുകാരനായ ഗ്രാന്റ് ഫ്‌ളവർ പാക്കിസ്ഥാൻ ടീമിന്റെ ബാറ്റിങ് പരിശീലകനായി ജോലി ചെയ്തത്. കഴിഞ്ഞ വർഷം പാക്കിസ്ഥാൻ ടീമുമായുള്ള കരാർ അവസാനിച്ചതോടെ ടീം വിട്ട ഫ്‌ളവർ, നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാണ്.

പാക്ക് ബാറ്റ്‌സ്മാൻ അഹമ്മദ് ഷെഹ്‌സാദും വ്യത്യസ്ത സ്വഭാവക്കാരനായിരുന്നുവെന്ന് ഫ്‌ളവർ അനുസ്മരിച്ചു. അദ്ദേഹം വളരെ ചൂടൻ സ്വഭാവമുള്ള ആളായിരുന്നു എന്നാണ് ഫ്‌ളവർ പറഞ്ഞത്. 'പ്രതിഭയുള്ള ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. പക്ഷേ, ചൂടൻ സ്വഭാവമായിരുന്നു. ഇത്തരമൊരു താരം എല്ലാ ടീമിലും കാണും. ചില സമയത്ത് ഈ സ്വഭാവം അവരെ കൂടുതൽ മികച്ച താരമാക്കി മാറ്റും. പക്ഷേ ഉറപ്പില്ല ഗ്രാന്റ് ഫ്‌ളവർ പറഞ്ഞു.

പാക്കിസ്ഥാൻ ടീമിന്റെ 2016ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് ഗ്രാന്റ് ഫ്‌ളവർ വെളിപ്പെടുത്തിയ സംഭവം നടന്നതെന്നാണ് സൂചന. സിംബാബ്വെയ്ക്കായി 67 ടെസ്റ്റിൽനിന്ന് 3457 റൺസും 221 ഏകദിനങ്ങളിൽനിന്ന് 6571 റൺസും നേടിയ താരമാണ് ഗ്രാന്റ് ഫ്‌ളവർ. . ഗ്രാന്റ് ഫ്‌ളവറിന്റെ വെളിപ്പെടുത്തലിനോട് യൂനിസ് ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP