Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം ചൈനയുടെ ആഗോള അധിനിവേശത്തിന്റെ ഭാഗം; കടന്നുകയറ്റം വെളിവാക്കുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ സ്വഭാവം; നിലവിലെ സംഘർഷാവസ്ഥയ്ക്ക് സമാധാനപരമായ പരിഹാരം കാണാൻ അമേരിക്കയുടെ പിന്തുണ': അതിർത്തി സംഘർഷത്തിൽ ഇതാദ്യമായി ചൈനയെ കടന്നാക്രമിച്ച് ഡൊണൾഡ് ട്രംപ്; ആഗോളതലത്തിൽ തങ്ങളുടെ സമയം എത്തി എന്നുള്ള ചൈനയുടെ വിശ്വാസമാണ് കടന്നുകയറ്റത്തിന് പിന്നിലെ യഥാർഥ കാരണമെന്നും വിലയിരുത്തി യുഎസ് ഭരണകൂടം

'ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം ചൈനയുടെ ആഗോള അധിനിവേശത്തിന്റെ ഭാഗം; കടന്നുകയറ്റം വെളിവാക്കുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ സ്വഭാവം; നിലവിലെ സംഘർഷാവസ്ഥയ്ക്ക് സമാധാനപരമായ പരിഹാരം കാണാൻ അമേരിക്കയുടെ പിന്തുണ': അതിർത്തി സംഘർഷത്തിൽ ഇതാദ്യമായി ചൈനയെ കടന്നാക്രമിച്ച് ഡൊണൾഡ് ട്രംപ്; ആഗോളതലത്തിൽ തങ്ങളുടെ സമയം എത്തി എന്നുള്ള ചൈനയുടെ വിശ്വാസമാണ് കടന്നുകയറ്റത്തിന് പിന്നിലെ യഥാർഥ കാരണമെന്നും വിലയിരുത്തി യുഎസ് ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇന്ത്യയുമായുള്ള ചൈനയുടെ അതിർത്തി സംഘർഷം അവരുടെ ആഗോള അധിനിവേശത്തിന്റെ ഭാഗമെന്ന് അമേരിക്കൻ പ്രിസിഡന്റ് ഡൊണൾഡ് ട്രംപ്. കൊറോണ വൈറസിന്റെ വ്യാപനത്തിനും ലോക സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലാക്കിയതിനും ചൈനയ്‌ക്കെതിരെ രോഷം പ്രകടിപ്പിച്ചതിന്റെ പിറ്റേന്നാണ് ട്രംപിന്റെ 'അതിർത്തി സംഘർഷ' പരാമർശം. യുഎസ് പ്രസിഡന്റിന്റെ വക്താവ് കെയ്‌ലി മാക്‌നാനിയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

'ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം ആ രാജ്യത്തിന്റെ ആഗോള അധിനിവേശ പദ്ധതിയുടെ ഭാഗമാണ്. ഇത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർഥ സ്വഭാവമാണ് തെളിയിക്കുന്നത്','ട്രംപിനെ ഉദ്ധരിച്ച് വക്താവ് പറഞ്ഞു. നിലവിലുള്ള സംഘർഷാവസ്ഥയ്ക്ക് സമാധാനപരമായ പരിഹാരത്തിന് യുഎസിന്റെ പിന്തുണയുണ്ടാകുമെന്നും കെയ്‌ലി മാക്‌നാനി അറിയിച്ചു. എവിടെ വച്ച് എപ്പോഴാണ് ട്രംപ് ഇത് പറഞ്ഞതെന്ന് വൈറ്റ്് ഹൗസ് വക്താവ് വ്യക്തമാക്കിയില്ല.

കൊറോണ വൈറസ് വ്യാപനം അമേരിക്കയെയും സമ്പദ് വ്യവസ്ഥയെയും തകർക്കാനുള്ള ചൈനയുടെ ശ്രമമായി ട്രംപ് പലപ്പോഴും വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ കുറിച്ച് ട്രംപ് തുറന്നു സംസാരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ ഒരുവട്ടം ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാമെന്ന ഒരുഒഴുക്കൻ വാഗ്ദാനം ട്രംപ് മുന്നോട്ട് വച്ചിരുന്നു. വലിയ പ്രശ്‌നമെന്നും കടുപ്പമേറിയ വിഷയമെന്നും ഒക്കെ അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ചൈനയെ കടന്നാക്രമിക്കുന്നത്.

ജപ്പാനും ഓസ്‌ട്രേലിയയുമായി ചേർന്ന് ചൈനാ വിരുദ്ധചേരിക്കുള്ള യുഎസ് സമ്മർദ്ദവും ട്രംപ് -മോദി കൂട്ടുകെട്ടുമാണ് അതിർത്തിയിലെ ചൈനയുടെ പ്രകോപനത്തിന് കാരണമെന്നാണ് ചില നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, ചൈനയുടെ ചുവട് വയ്പുകൾ അതിലും വലുതാണെന്ന ബോധ്യത്തിലാണ് യുഎസ് പ്രസിഡന്റ് ഇന്ന് സംസാരിച്ചത്. തങ്ങളുടെ സമയം എത്തിക്കഴിഞ്ഞുവെന്ന വിശ്വാസത്തിൽ പ്രാദേശികവും ആഗോളതതലത്തിലുമുള്ള ചൈനയുടെ അധിനിവേശ പരിശ്രമമായാണ് ട്രംപ് ഭരണകൂടം ഇതിനെ നിരീക്ഷിക്കുന്നത്. ചൈനയുടെ അതിർത്തി കയ്യേറ്റം അവരുടെ വിപുലീകരണനയത്തിന്റെ ഭാഗമാണെന്ന് അമേരിക്ക വിലയിരുത്തുന്നു.

ട്രംപിനെക്കാൾ കൂടുതലായി ചൈനയെ കടന്നാക്രമിച്ചിട്ടുള്ളത് വിദേശ കാര്യ സെക്രട്ടരി മൈക്ക് പോംപിയോ ആണ്. ചൈനയെ തെമ്മാടി രാഷ്ട്രം എന്നാണ് അദ്ദഹം വിശേഷിപ്പിച്ചത്. ചൈനയോട് നിലപാട് കടുപ്പിക്കുന്ന കാര്യത്തിലാണ് കഴിഞ്ഞ കുറേ നാളുകളായി റിപ്പബ്ലക്കൻ അംഗങ്ങളും ഡെമോക്രാറ്റുകളും യോജിക്കാറുള്ളത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർഥ സ്വാഭാവം എന്ന് ട്രംപ് പറഞ്ഞതും സൂക്ഷ്മമായാണ്. ചൈനീസ് ജനതയെയും സ്വേച്ഛാധിപത്യസ്വഭാവമുളേള കമ്യൂണിസ്റ്റ് പാർട്ടിയെയും വേറിട്ട് കാണുന്നുവെന്ന് ധ്വനിപ്പിക്കുകയാണ് യുഎസ് പ്രസിഡന്റ്. ഒരു കലാപം അവിടെ ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ എന്ന ഭാവത്തിൽ. സ്പീക്കർ നാൻസ് പെലോസിയെ പോലുള്ള ഡെമോക്രാറ്റുകൾ ചൈനയെ എല്ലാക്കാലത്തും സംശയത്തോടെ നിരീക്ഷിക്കുന്നവരാണ്. ടിബറ്റൻ സമൂഹവുമായി നാൻസി പെലോസിക്ക് അടുത്ത ബന്ധമുണ്ട് താനും.

ബിസിനസ് മനസുള്ള ട്രംപിന് ചൈനയുമായുള്ള വാണിജ്യകരാറുകളിൽ താൽപര്യമുണ്ടായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തോടെ സ്ഥിതിഗതികൾ മാറി. ഇപ്പോൾ ചൈനയിൽ നിന്ന് ട്രംപ് അകന്നിരിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ചും ശുഭവാർത്ത തന്നെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP