Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോക്കോവിച്ചും ഭാര്യ ജെലനയും കോവിഡ് മുക്തരായി; ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

മറുനാടൻ ഡെസ്‌ക്‌

ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ ജെലനയും കോവിഡ് മുക്തരായി. ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ വക്താവ് അറിയിച്ചു.

സെർബിയയിലും ക്രൊയേഷ്യയിലുമായി ജോക്കോവിച്ച് തന്നെ സംഘടിപ്പിച്ച ചാരിറ്റി ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങിയ താരത്തെ പരിശോധനകൾക്ക് വിധേയനാക്കിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നത്.

പിന്നാലെ ഇരുവരും വീട്ടുനിരീക്ഷണത്തിൽ പോയിരുന്നു. അതേസമയം, ശാരീരിക അകലം പാലിക്കാതെയാണ് മത്സരങ്ങൾ നടത്തിയതെന്നും കാണികളെ പ്രവേശിപ്പിച്ചതെന്നുമുള്ള ആരോപണങ്ങളും ഉയർന്നുവന്നിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP