Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ്: രാജ്യത്ത് അഞ്ചുലക്ഷത്തിൽ നിന്ന് ആറ് ലക്ഷം കേസുകളിലേക്കുള്ള കുതിപ്പ് വെറും അഞ്ച് ദിവസത്തിനുള്ളിൽ; മഹരാഷ്ട്രയിൽ കോവിഡ് ബാധിതർ 1.8 ലക്ഷം കടന്നു; മുംബൈയിൽ രോഗികൾ എൺപതിനായിരം കവിഞ്ഞു; തമിഴ്‌നാട്ടിൽ ഒറ്റദിവസം രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന; 57 മരണം; റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്ന് അമിത് ഷാ

കോവിഡ്: രാജ്യത്ത് അഞ്ചുലക്ഷത്തിൽ നിന്ന് ആറ് ലക്ഷം കേസുകളിലേക്കുള്ള കുതിപ്പ് വെറും അഞ്ച് ദിവസത്തിനുള്ളിൽ; മഹരാഷ്ട്രയിൽ കോവിഡ് ബാധിതർ 1.8 ലക്ഷം കടന്നു; മുംബൈയിൽ  രോഗികൾ എൺപതിനായിരം കവിഞ്ഞു; തമിഴ്‌നാട്ടിൽ ഒറ്റദിവസം രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന; 57 മരണം; റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്ന് അമിത് ഷാ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്പ്രകാരം 6,04,641 കേസുകളുണ്ട്. സജീവ കേസുകൾ 2,26,947. ഒറേറദിവസത്തെ വർദ്ധന-19,148 കേസുകൾ. ആറ് ലക്ഷം കേസുകൾ കടന്നത് അഞ്ച് ലക്ഷം കടന്നതിന് ശേഷം വെറും അഞ്ച് ദിവസത്തിനുള്ളിലാണ്. മരണസംഖ്യ -17,834. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം, 6,26,538 കേസുകളുണ്ട്. മരണസംഖ്യ-18, 226

അതേസമയം, റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചു. രോഗികലെ നേരത്തെ ആശുപത്രികളിൽ എത്തിച്ച് മരണ നിരക്ക് കുറയ്ക്കുന്നതിൽ ആയിരിക്കണം ഊന്നലെന്നും അദ്ദേഹം ഉന്നതതലയോഗത്തിൽ പറഞ്ഞു.

മഹരാഷ്ട്രയിൽ കോവിഡ് ബാധിതർ 1.8 ലക്ഷം കടന്നു

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഏറ്റവും വലിയ വർധന. ഇന്ന് 6,330 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,86,626 ആയി.

ഇന്ന് 125 പേരാണ് മരിച്ചത്. ഇതോടെ മരണം 8178 ആയി. രോഗമുക്തരായി ആശുപത്രിവിട്ടത് 8018 പേരാണ്. ഇതോടെ 1,01,172 പേർ രോഗമുക്തരായി. മുംബൈയിൽ മാത്രം 1554 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 57 പേർ മരിച്ചു. ഇതോടെ മുംബൈയിൽ രോഗികളുടെ എൺപതിനായിരം കടന്നു. 5903 പേർ ഡിസ്ചാർജായി.

മുംബൈയിൽ 80,262 പോസിറ്റീവ് കേസുകളും 4,686 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയിൽ നാല് പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. താനെ, കല്യാൺ, മിറ ഭയൻദാർ മേഖലകളിൽ പത്തു ദിവസത്തേക്ക് പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ ഒഴികെ എല്ലാ വാഹനഗതാഗതവും നിരോധിച്ചു.

തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച 4343 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 57 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുന്നു.

ഇതുവരെ 1,321 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 98,932ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4,270 പേർ തമിഴ്‌നാട്ടിൽ തന്നെയുള്ളവരാണ്. ആറ് പേർ വിദേശത്ത് നിന്നെത്തിയവരും 67 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രോഗമുക്തിയ നേടി ആശുപത്രിവിട്ടവർ 56,021ആയി. ഇന്ന് 3,095 പേർ ആശുപത്രി വിട്ടു. ചെന്നൈയിൽ മാത്രം 2027 പേർക്ക് രോഗം സ്ഥിരീകരിച്ചു.രാജ്യത്ത് കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ നഗരമായി ചെന്നൈ മാറി. ഏപ്രിൽമെയ് മാസങ്ങളിൽ മുംബൈ ആയിരുന്നു ഒരുദിവസം രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ജൂൺ ആയതോടെ മുംബൈയെ മറികടന്ന് ഡൽഹി ഒന്നാമതെത്തി.

എന്നാൽ ജൂൺ 30 ലെ കണക്കുപ്രകാരം മുംബൈയെയും ഡൽഹിയെയും മറികടന്ന് രോഗവ്യാപനത്തിൽ ചെന്നൈ ഒന്നാമതെത്തുകയായിരുന്നു. ജൂൺ 30 ന് ചെന്നൈയിൽ സ്ഥിരീകരിച്ചത് 2400 പുതിയ കോവിഡ് കേസുകളാണ്. ഡൽഹിയിലാകട്ടെ സ്ഥിരീകരിച്ചത് 2200 കേസുകളും.ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നതിൽ ലോകത്തുതന്നെ രണ്ടാം സ്ഥാനത്തെത്തി ഇതോടെ ചെന്നൈ. അമേരിക്കയിലെ ലോസ് ആഞ്ചലസാണ് ചെന്നൈയ്ക്ക് മുമ്പിൽ ഒന്നാമതെത്തിയത്. 3000 ഓളം പേർക്കാണ് ജൂൺ 30 ന് ലോസ് ആഞ്ചലസിൽ കോവിഡ് സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP