Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനപാലകർ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ച കാട്ടുകൊമ്പൻ മടങ്ങും വഴി തകർത്തത് ആനപ്രേമിയായ യുവാവിന്റെ പുതുപുത്തൻ സ്‌കൂട്ടർ; പുയംകുട്ടിയിൽ കുളത്തിൽ വീണ കൊമ്പനെ കരകയറ്റിയതിന് പിന്നാലെ തകർത്തത് യൂട്യൂബറായ ജിതിൻ ജൂഡിന്റെ ബൈക്ക്; പ്ലാവിൽ നിന്ന് ചക്ക പറിക്കുന്ന കൊമ്പനെ സ്റ്റാറാക്കിയ യുവാവിനിട്ട് തന്നെ കാട്ട് കൊമ്പന്റെ വികൃതിയും; സ്‌കൂട്ടർ നന്നാക്കാൻ വനപാലകരെ സമീപിക്കാനൊരുങ്ങി യുവാവും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വനപാലകർ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയക്കാൻ ശ്രമിച്ച കാട്ട് കൊമ്പൻ രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ തകർത്തത് കട്ട ആനപ്രേമിയായ യുവാവിന്റെ പുതുപുത്തൻ സ്‌കൂട്ടർ. ആനയെ ഒരുപാട് ഇഷ്ടപ്പെടുന്ന യൂട്ഊബർക്ക് കാട്ടുകൊമ്പൻ എട്ടിന്റെ പണി നൽകിയത്. 

കാട്ടാന മുൻകാലുകൾ ഉയർത്തി പ്ലാവിൽ ചവിട്ടിനിന്ന് ചക്കപറിക്കുന്ന വീഡിയോ എടുത്ത് യൂട്യൂബിലൂടെ വൈറലാക്കിയ കോട്ടപ്പടി മുട്ടത്തുപാറ കളപ്പുരക്കൽ വീട്ടിൽ ജിതിൻ ജൂഡിക്കാണ് പൂയംകൂട്ടിയിൽ കിണറിൽ നിന്നും രക്ഷപെട്ടോടിയ കൊമ്പന്റെ ''ആക്രമണത്തിൽ ' കാര്യമായ സാമ്പത്തീക നഷ്ടവും മനോവേദനയുമുണ്ടായത്്.

ടെയിസ്റ്റ് ഹണ്ട് ട്രാവൽ എന്ന പേരിൽ സ്വന്തമായി യൂടൂബ് ചാനൽ നടത്തുന്ന ജിതിൻ ഇന്നലെ രാവിലെ പൂയംകൂട്ടിയിൽ ആന കിണറ്റിൽ വീണതിന്റെ വീഡിയോ ഷൂട്ടുചെയ്യുന്നതിനായിട്ടാണ് സന്തത സഹചാരിയായ ഹോണ്ട ഡിയോ സ്‌കൂട്ടറിൽ വീട്ടിൽ നിന്നറങ്ങിയത്.

പൂയംകൂട്ടിയിലെത്തി ആന കിണറിൽകിടക്കുന്ന ദൃശ്യം വിവരണമുൾപ്പെടെ പകർത്തി.പിന്നാലെ കിണറിന്റെ ഒരുവശം ജെ സി ബി ഉപയോഗിച്ച് ഇടിച്ച് ആനയെ കരയ്ക്കുകയറ്റുന്നതിനുള്ള ശ്രമങ്ങളും ചിത്രീകരിച്ചു.തുടർന്ന് ആന കരയ്ക്കെത്തുന്ന ദൃശ്യം ക്യമറയിലാക്കാനായി ജിതിന്റെ നീക്കം.

ആന കരയ്ക്കുകയുമെന്നായപ്പോൾ കാഴ്ചക്കാരായി ചുറ്റുമുണ്ടായിരുന്നവർ ആഹ്ളാദാരവങ്ങൾ മുഴക്കി.ഈ ശബ്ദകോലാഹസങ്ങൾക്കിടയ്ക്കാണ് കൊമ്പൻ കരകയറി എത്തുന്നത്.രക്ഷപെടുത്തുന്നതിന് നേതൃത്വം നൽകിയ ജെ സി ബിക്കുനേരെ അല്പനേരം നോക്കിയ ശേഷം കൊമ്പന്റെ യാത്ര നേരെ ടാർ റോഡിലൂടെയായി.ഇത്രയും വരെ കാര്യങ്ങൾ ഉഷാർ. കൊമ്പൻ മുന്നോട്ടുനീങ്ങിയപ്പോഴാണ് കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ച ആ അപ്രിതീക്ഷിത സംഭവമുണ്ടായത്.

സാവധാനം മുന്നോട്ടുനീങ്ങിയ കൊമ്പൻ പാതവക്കിൽ പാർക്കുചെയ്തിരുന്ന ജിതിന്റെ സൂകൂട്ടർ തട്ടിത്തെറിപ്പിക്കുകയും മുകളിൽക്കൂടി ചവിച്ചവിട്ടി കടന്നുപോകുകയുമായിരുന്നു. മറ്റ് വാഹനങ്ങൾക്കുനേരെ കൊമ്പൻ തിരിഞ്ഞുനോക്കിയില്ല എന്നത് സ്ഥലത്തുണ്ടായിരുന്ന ഉടമകൾക്ക് ആശ്വാസമായി.രക്ഷപെട്ടോടുന്ന വെപ്രാളത്തിലാണ് സ്‌കൂട്ടർ തകർത്തതെന്നൊക്കെ ആശ്വസിപ്പിച്ചും വിലയിരുത്തിയുമൊക്കെ കാഴ്ചക്കാർ സ്ഥലം കാലിയാക്കിയപ്പോൾ കൊമ്പൻ കരുത്തുകാണിച്ച സ്‌കൂട്ടറും നോക്കി നെടുവീർപ്പിട്ട് നിൽക്കുകയായിരുന്നു ജിതിൻ.

വൻതുക മുടക്കാതെ സ്‌കൂട്ടറിന്റെ കേടുപാടുകൾ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജിതിൻ പൂയംകൂട്ടിയിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങിയത്.2018 മോഡലായിരുന്നു സ്‌കൂട്ടർ.മെക്കാനിക്കിനെ കാണിച്ചപ്പോഴാണ് ചെയിസിന് വളവുണ്ടായിട്ടുണ്ടെന്ന് വ്യക്തമായത്.ഇതോടെ സ്‌കൂട്ടർ ശരിയാക്കിയെടുക്കാൻ 35000 -യിരമെങ്കിലും മുടക്കണമെന്നതായി അവസ്ഥ.ആനയെ വല്ലാണ്ട് സ്നേഹിക്കുന്ന തനിക്ക് ആന തന്നെ ഇത്തരത്തിലൊരു പണി തരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ലെന്നാണ് ഇതെക്കുറിച്ച് ജിതിൻ പറയുന്നത്.

ജിതിൻ താമസിക്കുന്നതിന് സമീപം വനപ്രദേശമുണ്ട്.ഈ വനമേഖലയിൽ നിന്നും കാട്ടാനകൾ ജനവാസമേഖലയിലെത്തുക പതിവാണ്.ഇത്തരത്തിൽ കാടിറങ്ങിയ ആനകളിലൊന്ന് മുൻകാലുകൾ ഉയർത്തി പ്ലാവിൽചവിട്ടി നിന്ന് തുമ്പികൈകൊണ്ട് ചക്കപറിക്കുന്ന ദൃശ്യം ജിതിൻ കാമറയിലാക്കിയിരുന്നു.ഈ വീഡിയോ യൂട്യൂബിൽ വൈറലാവുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP