Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈക്കൂലി കേസിൽ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ച ബീനയെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു; നടപടി ജില്ലാ രജിസ്ട്രാർ ഓഫീസിലെ ചിട്ടി ഇൻസ്പക്ടറായി സേവനം തുടരുമ്പോൾ കൈക്കൂലി വാങ്ങി പിടിയിലായതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കൈക്കൂലി കേസിൽ കോഴിക്കോട് വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ച ജില്ലാ രജിസ്ട്രാർ ഓഫീസിലെ ചിട്ടി ഇൻസ്പക്ടർ പി കെ ബീനയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. മന്ത്രി ജി സുധാകരന്റെ നിർദ്ദേശത്തെ തുടർന്ന് രജിസ്‌ട്രേഷൻ ഐജിയാണ് സസ്‌പെന്റ് ചെയ്തത്. അതേസമയം ബീനയുടെ ജാമ്യാപേക്ഷയിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കും

2014 ൽ ചേവായൂർ ഓഫീസിൽ സബ് രജിസ്ട്രാർ ആയി ജോലി ചെയ്യവേ കെ എ ബീന ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ 5000 രൂപ മുൻകൂട്ടി നൽകണമെന്ന് പ്രതി പരാതിക്കാരനെ ഭീക്ഷണിപെടുത്തിയത് ഏറെ ഗൗരവമുള്ളതെന്നും കോടതി കണ്ടെത്തിയിരുന്നു. അഴിമതി നിരോധന നിയമം 111,155 പ്രകാരം 7 വർഷം തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപയുമായിരുന്നു ശിക്ഷ. വിധി പ്രസ്താവിച്ച ഉടൻതന്നെ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെങ്കിലും രജിട്രേഷൻ വകുപ്പ് ഇവർക്കെതിരെ നടപടിയെടുത്തിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP