Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൈവളിഗെ സ്വദേശിയായ ഗുണ്ടാസംഘത്തലവന് തസ്ലീം നൽകാനുണ്ടായിരുന്നത് ഒന്നരക്കോടിയോളം രൂപ; പണമിടപാട് സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട്; കൊല്ലാൻ മൗനാനുവാദം നൽകിയത് നാട്ടുകാരനായ കച്ചവട പങ്കാളി; കൊലനടത്തിയത് ബണ്ട്വാൾ കേന്ദ്രമായ ഗുണ്ടാസംഘം; കാസർകോടിനെ ഞെട്ടിച്ച ഡോൺ തസ്ലീം വധക്കേസിൽ കുറ്റപത്രമായി

പൈവളിഗെ സ്വദേശിയായ ഗുണ്ടാസംഘത്തലവന് തസ്ലീം നൽകാനുണ്ടായിരുന്നത് ഒന്നരക്കോടിയോളം രൂപ; പണമിടപാട്  സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട്; കൊല്ലാൻ മൗനാനുവാദം നൽകിയത് നാട്ടുകാരനായ കച്ചവട പങ്കാളി; കൊലനടത്തിയത് ബണ്ട്വാൾ കേന്ദ്രമായ ഗുണ്ടാസംഘം; കാസർകോടിനെ ഞെട്ടിച്ച ഡോൺ തസ്ലീം വധക്കേസിൽ കുറ്റപത്രമായി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ചെമ്പരിക്കയിലെ ഡോൺ തസ്ലിം എന്ന മുഹ്തസിമിനെ (മുഹമ്മദ് തസ്ലീം-39) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ർണാടക കൽബുർഗി ജില്ലയിലെ ജവാർഗി കോടതിയിലാണ് പൊലീസ് പ്രതിപ്പട്ടികയടക്കമുള്ള റിപ്പോർട് സമർപ്പിച്ചത്. കാസർകോട് ഉപ്പളയിൽ വേരുകളുള്ള കുപ്രസിദ്ധ ക്രിമിനൽ ഗുണ്ടാ സംഘമാണ് തസ്ലിമിന്റെ കൊല ആസൂത്രണം ചെയ്തത്. വരിൽ ഒരാൾ തസ്ലിമിന്റെ നാട്ടുകാരനും കളിക്കൂട്ടുകാരനുമാണ്.

2019 സെപ്റ്റംബറിൽ മംഗളൂരുവിൽ ജൂവലറി കൊള്ളയടിച്ച കേസിൽ ജയിലിൽ റിമാൻഡിൽ കഴിയവേ തസ്ലീമിനു നേർക്ക് ഭീഷണിയുണ്ടായിരുന്നു. തുടർന്നാണ് ഗുൽബർഗ ജയിലിലേക്കു മാറ്റിയത്. ഈ കേസിൽ ജനുവരി 31-ന് ജാമ്യത്തിലിറങ്ങി സഹോദരനും സുഹൃത്തിനുമൊപ്പം നാട്ടിലേക്കുവരുമ്പോളാണ് കൽബുറഗി നെഗോലിയിൽവെച്ച് കാറിലെത്തിയ സംഘം തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്. സഹോദരന്റെ പരാതിയിൽ പൊലീസ് ഞായറാഴ്ച ബണ്ട്വാളിലെ ഗുണ്ടാസംഘത്തിന്റെ ഒളിത്താവളം വളഞ്ഞതോടെ ക്വട്ടേഷൻസംഘം കാറിൽ തസ്ലീമുമായി രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നതോടെ മംഗളൂരു ബി.സി. റോഡിന് സമീപത്തുവെച്ച് കാറിൽ തസ്ലീമിനെ കൊലപ്പെടുത്തി സംഘം രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു. എന്നാൽ കേസിലെ പ്രതികളിൽ ചിലർ ഇപ്പോഴും വിദേശത്താണ്. ജൂലായ് 17 ണ് പ്രമാദമായ ഈ കേസ് കോടതിയുടെ പരിഗണക്കെടുക്കും. പതികളിൽ ചിലർ കർണാടകയിലെ വിവിധ ജയിലുകളിലാണുള്ളത്.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ 21 പേരാണ് നിലവിൽ പ്രതിപ്പട്ടികയിൽ ഉള്ളതെങ്കിലും കൊലക്ക് കരുക്കൾ നീക്കിയ നാലോളം പേരെ കൂടി പിടികൂടാനുള്ളതുകൊണ്ട് പ്രതിപ്പട്ടിക ഇനിയും ഉയരും. മുഹമ്മദ് റഫീക്ക് എന്ന നപ്പട്ട റഫീക്ക്,(32) ,അട്ടഗോളി ,കയ്യാർ , ഷാഫി ചാപ്പ (46 ),ചെമ്പിരിക്ക,ചന്ദ്രഗിരി,ജിയാ എന്ന യൂസുഫ് ശിഹാദ് 30 ,പൈവളിഗെ, അമ്മി ഡോൺ എന്ന ഹമീദ് 35 , അംബിക്കാന, പെവളിഗെ എന്നിവരെ ആദ്യ നാല് പ്രതികൾക്കിയാണ് ലിസ്റ്റ് സമർപ്പിച്ചത്. കർണാടക സ്വദേശികളായ സൊഹൈൽ, ഇർഫാൻ ചോട്ടാ, ബെല്ലാരി സലിം, വിനായക്, ഗുരു എന്ന ഗുരുരാജ്,സൂരജ്, ജമീർ, സിദ്ധലിംഗേഷ് , നാഗരാജ ഷെട്ടി, മഞ്ജുനാഥ് ഭണ്ടാരി എന്ന സയന്റിസ്റ് മാഞ്ചിയ , അൻസാർ, ഉമ്മർ ഷാഫി, പെവളിഗെ ഷാഫി, മുഹമ്മദ് ഇർഷാദ്, ചെമ്മു എന്ന സമദ്, അബ്ദുൽ സമദ്, അക്ഷയ് എന്നിവരാണ് 21 പേരുള്ള പട്ടികയിലെ മറ്റുള്ളവർ.ഇന്ത്യൻ ശിക്ഷ നിയമത്തിലെ 120 -ബി ,ഗൂഢാലോചന, പ്രരണാക്കുറ്റം,കവർച്ചപ,തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൽ, കൊലപാതകം,തെളിവ് നശിപ്പിക്കൽ, ജീവപര്യന്തം ശിക്ഷക്കിടയിൽ നടത്തുന്ന കൊലപാതകം,വ്യാജരേഖ ചാമക്കൽ, കോടതിയുടെ രേഖകൾ നശിപ്പിക്കാൻ ശ്രമിക്കൽ പതുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട പണമിടപാടാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. പൈവളിഗെ സ്വദേശിയായ ഗുണ്ടാസംഘത്തലവന് തസ്ലീം ഒന്നരക്കോടിയോളം രൂപ നൽകാനുണ്ടെന്നും ഇതു വാങ്ങിയെടുക്കാനായി ബണ്ട്വാൾ കേന്ദ്രമായ മറ്റൊരു ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയതായും പൊലീസ് പറയുന്നത്. തസ്ലീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൈവളിഗെ അട്ടഗോളി സ്വദേശിയുൾപ്പെടെ നാലുപേരെയാണ് ആദ്യം പിടികൂടിയത് . തസ്ലീമിന്റെ മൃതദേഹം ചെമ്പരിക്കയിലാണ് മറവ് ചെയ്തത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP