Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏപ്രിലിലും മെയിലും ജൂണിലും ജീവനക്കാർക്ക് നൽകിയത് വെറും 5,000 രൂപ; പെരുന്നാളിന് 10,000 രൂപ ചോദിച്ചിട്ടുപോലും കൊടുത്തില്ല; ശമ്പളം വെട്ടിക്കുറച്ചത് 50 ശതമാനംവരെ; കോവിഡ് കാലത്ത് 15 വർഷം ജോലിചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് 'മാധ്യമം' പത്രത്തിന്റെ ക്രൂരത; ഗേറ്റിൽ സത്യാഗ്രഹം ഇരുന്ന് ജീവനക്കാരനും കുടുംബവും; മനുഷ്യാവകാശം പ്രസംഗിക്കുന്ന ജമാഅത്ത് പത്രത്തിൽ സംഭവിക്കുന്നത് ഇങ്ങനെ

ഏപ്രിലിലും മെയിലും ജൂണിലും ജീവനക്കാർക്ക് നൽകിയത് വെറും 5,000 രൂപ; പെരുന്നാളിന് 10,000 രൂപ ചോദിച്ചിട്ടുപോലും കൊടുത്തില്ല; ശമ്പളം വെട്ടിക്കുറച്ചത് 50 ശതമാനംവരെ; കോവിഡ് കാലത്ത് 15 വർഷം ജോലിചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് 'മാധ്യമം' പത്രത്തിന്റെ ക്രൂരത; ഗേറ്റിൽ സത്യാഗ്രഹം ഇരുന്ന് ജീവനക്കാരനും കുടുംബവും; മനുഷ്യാവകാശം പ്രസംഗിക്കുന്ന ജമാഅത്ത് പത്രത്തിൽ സംഭവിക്കുന്നത് ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: ജീവനക്കാരുടെ ശമ്പളം 50 ശതമാനംവരെ വെട്ടിക്കുറച്ചതിനും, ട്രേഡ് യൂണിയൻ പ്രവർത്തനത്തിന് വിലങ്ങുതിടയിട്ടതിനും പിന്നാലെ, ഈ കോവിഡ് കാലത്ത് സർക്കാർ നിർശേശങ്ങൾ കാറ്റിൽ പറത്തി മാധ്യമം ദിനപ്പത്രത്തിൽ പിരിച്ചുവിടലും. 15 വർഷമായി ഡിടിപി ഓപ്പറേറ്റായി ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി എ റോഷിതിനെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. റോഷിതിന് കിട്ടിയിരുന്ന വരുമാനംകൊണ്ടാണ് അദ്ദേഹവും കാഴ്ചക്കുറവും കേൾവിക്കുറവുമുള്ള സഹോദരിയും ജീവിതം പുലർത്തിപ്പോന്നത്. പൊടുന്നനെ ഉണ്ടായ ഈ ക്രൂരതയിൽ എന്തു ചെയ്യാണമെന്ന് അറിയായെ പകച്ചു നിൽക്കയാണ് റോഷിത്. ഇന്നലെ മാധ്യമത്തിന്റെ ഗേറ്റിലെത്തി റോഷിതും സഹോദരിമാരും പ്രതിഷേധ ധർണ്ണയിരുന്നിരുന്നു. എന്നിട്ടും ഈ വിഷയത്തിൽ യാതൊരു തീർപ്പും ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തിൽ നിയമനടപടി അടക്കമുള്ളകാര്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും റോഷിത് മറുനാടൻ മലയാളിയോട് പറഞ്ഞു.

ജൂൺ 30നാണ് റോഷിതിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. തക്കതായ യാതൊരു കാരണവും നടപടിക്ക് പിന്നിൽ ഉണ്ടായിട്ടില്ല. എല്ലാ വിധ തൊഴിൽ നിയമങ്ങളുടെയും ലംഘനമാണ് റോഷിത്തിനുനേരെ ഉണ്ടായത്. സത്യവും ധർമ്മവം നീതിയും പ്രംസംഗിച്ച്, മനുഷ്യവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന ജമാത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പത്രത്തിലാണ് ഇതുപോലെ ഒരു നഗ്നമായ മനുഷ്യാവശകാശ ലംഘനം നടക്കുന്നത്.

14 വർഷം മുൻപ് ദിവസവേതനത്തിലാണ് റോഷിത് മാധ്യമത്തിൽ ജോലി ആരംഭിക്കുന്നത്. ആദ്യ ഒരു വർഷം മുഴുവൻ ദിവസവേതനത്തിലായിരുന്നു ജോലി. പിന്നീടുള്ള 9 വർഷം കോൺട്രാക്ട് അടിസ്ഥാനത്തിലും. അങ്ങിനെ പത്ത് വർഷം ജോലി ചെയ്തതിന് ശേഷമാണ് പ്രൊബേഷനിലാകുന്നത്. അതും രണ്ട് വർഷം നീണ്ടുനിന്നു. സാധാരണയായി ഒരു വർഷത്തെ പ്രൊബേഷന് ശേഷം ജോലി സ്ഥിരപ്പെടുത്തുന്നതാണ്. എന്നാൽ എന്റെ കാര്യത്തിൽ അത് രണ്ട് വർഷത്തോളം നീട്ടുകയും പിന്നീട് പ്രൊബേഷൻ നിർത്തലാക്കുകയുമായിരുന്നു.' റോഷിത് പറഞ്ഞു.

2019 ആഗസ്റ്റിലാണ് റോഷിത് പ്രൊബേഷൻ കാലാവധി നിർത്തലാക്കുന്നത്. അതിന് ശേഷം 5 മാസത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടുപിടിക്കണമെന്ന് മാധ്യമം മാനേജ്‌മെന്റ് ആവശ്യപ്പെട്ടെന്നും റോഷിത് പറയുന്നു.''2019 ഡിസംബറിൽ അഞ്ച് മാസത്തെ കാലാവധി തീരുകയായിരുന്നു. പിന്നീട് മാനേജ്‌മെന്റുമായി ചർച്ചകൾ നടത്തിയ ശേഷം ജൂൺ 30 വരെ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അനുവദിച്ചു.'' ഈ കോൺട്രാക്ട് അവസാനിച്ചതോടെ ജൂൺ 30ന് റോഷിതിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.

കൊവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിനുള്ള കാരണമായി മാധ്യമം മാനേജ്‌മെന്റ് ഔദ്യോഗികമായി ഉയർത്തിക്കാണിക്കുന്നതെങ്കിലും യാഥാർത്ഥ്യമതല്ലെന്നാണ് റോഷിതിന്റെ ആരോപണം.''കോവിഡ് പ്രതിസന്ധി തുടങ്ങിയിട്ട് രണ്ട് മാസമല്ലേ ആയിട്ടുള്ളു. ഞാൻ 2007 മുതൽ മാനേജ്‌മെന്റിൽ നിന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുകയാണ്. പല ജീവനക്കാരും മാനേജ്‌മെന്റിന്റെ ഈ നടപടികളുടെ പേരിൽ പിരിഞ്ഞുപോയിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം ഞാൻ ഈ ജോലിയിൽ തന്നെ എങ്ങിനെയെങ്കിലും കടിച്ചുതൂങ്ങി നിൽക്കുകയായിരുന്നു. ഇന്നു ശരിയാകും നാളെ ശരിയാകും എന്നെല്ലാം പ്രതീക്ഷിച്ച് ഈ ജോലിയിൽ തന്നെ തുടർന്നു.''ജീവനക്കാരോട് യാതൊരു പരിഗണനയും മാധ്യമം മാനേജ്‌മെന്റിനില്ലെന്നും റോഷിത് ആരോപിച്ചു. സാമ്പത്തികമായി യാതൊരു പ്രശ്‌നവുമില്ലാതിരുന്ന സമയത്തും മാനേജ്‌മെന്റ് പല കാരണങ്ങൾ പറഞ്ഞുകൊണ്ട് ജീവനക്കാരെ സ്ഥിരപ്പെടുത്താതിരിക്കാനുള്ള നടപടികൾ തന്നെയാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പിരിച്ചുവിടൽ കൂടാതെ ശമ്പളം വെട്ടിച്ചുരുക്കൽ നടപടികളും മാധ്യമം സ്വീകരിക്കുന്നുണ്ട്. സ്ഥിരം ജീവനക്കാരുടെ 40 ശതമാനം വരെ ശമ്പളം വെട്ടിച്ചുരുക്കിയിരിക്കയാണ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 5000 രൂപയോളം മാത്രമാണ് സ്ഥിരം ജീവനക്കാർക്ക് വരെ ശമ്പളം നൽകിയിരിക്കുന്നത്.പെരുന്നാളിന്റെ സമയത്ത് ശമ്പളത്തിലെ 10,000 രൂപയെങ്കിലും നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് തയ്യാറായില്ല. കഴിഞ്ഞ രണ്ടുവർഷമായി മാധ്യമത്തിൽ ശമ്പളം മുടങ്ങുകയാണ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 5000 രൂപയോളം മാത്രമാണ് സ്ഥിരം ജീവനക്കാർക്ക് വരെ ശമ്പളം നൽകിയിരിക്കുന്നത്. '

ഇതിനുപിന്നാലെയാണ് വീഡിയോ കോൺഫറൻസിങ്ങ് നടത്തി ഈ കോവിഡ് കാലത്തും 40 ശതമാനം ശമ്പളം വെട്ടിക്കുക്കുമെന്ന് മാധ്യമം ചെയർമാൻ അറിയിച്ചത്. ഇതോടെ ജീവനക്കാർ ഒന്നടങ്കം മാധ്യമം ട്രസ്റ്റ് ചെയർമാൻ, സിഇഒ, എഡിറ്റർ എന്നിവരെ തടഞ്ഞുവെച്ച് ഘെരാവോ ചെയ്തിരുന്നു. ഇതിൽ വിരണ്ടുപോയ മനോജമെന്റ് തൽക്കാലം ഇത്തരം കടുംവെട്ടില്ല എന്ന് പറഞ്ഞ് രക്ഷപ്പെടുകയും തൊട്ടടുത്ത ദിവസം തന്നെ ഓഫീസിൽ സംഘം ചേരൽ അടക്കം നിരോധിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ശ്രമിക്കയായിരുന്നു.

എന്നാൽ മാധ്യമം മാനജേ്മെന്റിലെ ഉന്നതരുടെ അഴിമതിയും ധൂർത്തുമാണ് സ്ഥാപനത്തെ ഈ രീതിയിലേക്ക് കടക്കണിയിലാക്കിയതെന്നും അതിന് അവർ ജീവനക്കാരെ ശിക്ഷിക്കുകയാണ് ചെയ്യുന്നതെന്നുമാണ് മാധ്യമത്തിലെ ജീവനക്കാർ പറയുന്നത്. മിഡിൽ മാനേജ്മെന്റിലെ ഉന്നതർ നടത്തിയ അഴിമതിയും പിടിപ്പുകേടും അക്കമിട്ട് നിരത്തിക്കൊണ്ട് ജമാഅത്ത് ശൂറയുടെ അന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ കമ്മറ്റിയുടെ ശിപാർശകൾ നടപ്പിലാക്കുന്നതിന് പകരം അത് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്ന് പറഞ്ഞ് അന്വേഷണ കമ്മറ്റി അംഗമായ ഖാലിദ് മൂസ നദ്വിയെ പുറത്താക്കുകയാണ് മാധ്യമം ചെയ്തത്.

സ്വന്തം ജീവനക്കാരെ ഈ രീതിയിൽ പീഡിപ്പിച്ചിട്ടും മാധ്യമം മനേജ്മെന്റും ജമാഅത്തെ ഇസ്ലാമിയും മാധ്യമത്തിന്റെ പണം എടുത്ത് സാമൂഹിക പ്രവർത്തനം നടത്തി ചുളുവിൽ ആളാവുകയാണെന്നാണ് ജീവനക്കാരുടെ പ്രതിനിധികൾ ആരോപിക്കുന്നത്. ക്രൂരമായ ഇത്തരം നടപടികളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകുക, പിപിഇ കിറ്റുകൾ വിതരണം ചെയ്യുക തുടങ്ങിയ സാമൂഹ്യസേവനങ്ങൾ മാധ്യമം നടത്തുന്നതെന്നും റോഷിത് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ മാധ്യമം മാനേജ്മെന്റ് തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP