Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലരാമപുരം സ്വദേശിക്ക് യാത്രാ പശ്ചാത്തലമില്ല; തുമ്പ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് ജൂൺ 29ന്; വഞ്ചിയൂർ സ്വദേശി ലോട്ടറി വിൽപ്പനക്കാരനും രോഗം പിടിപെട്ടത് എവിടെ നിന്നെന്ന് അറിയില്ല; പാളയത്തെ സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്ത അസം സ്വദേശിക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ; ജില്ലയിലെ സമ്പർക്ക കേസുകളിൽ ആശങ്ക; നഗരത്തിൽ കർശന നിയന്ത്രണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജില്ലയിൽ ഇന്ന്  സ്ഥിരീകരിച്ച ഒൻപത് പേരിൽ നാലുപേരുടെ ഉറവിടം കണ്ടെത്താതെ വലഞ്ഞ് ആരോഗ്യ വിഭാഗം. നാലു പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ മാത്രം രോഗം സ്ഥിരീകരിച്ചത്. ആലുവിള, ബാലരാമപുരം സ്വദേശി 47കാരൻ: യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

തുമ്പ സ്വദേശി 25 കാരൻ: യാത്രാപശ്ചാത്തലമില്ല. ജൂൺ 26ന് രോഗലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.അതിഥി തൊഴിലാളിയായ ആസാം സ്വദേശി 24 കാരൻ, പാളയം സാഫല്യം കോംപ്ലക്സിൽ ജോലിചെയ്തുവരുന്നു. യാത്രാപശ്ചാത്തലമില്ല.

രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.വഞ്ചിയൂർ, കുന്നുംപുറം സ്വദേശി ലോട്ടറി വിൽപ്പനക്കാരനായ 45 കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി 45 കാരി. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.ജൂൺ 23ന് പൂണെയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ കാട്ടാക്കട സ്വദേശി 20കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
ചാന്നാങ്കര, വെട്ടുതറ സ്വദേശിനി രണ്ടുവയസുകാരി. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തി. ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.ജൂലൈ ഒന്നിന് അബുദാബിയിൽ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂർ, കുന്നുകുഴി സ്വദേശി 47 കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂലൈ ഒന്നിന് കോവിഡ്് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശി 65 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് ജില്ലയിൽ പുതുതായി 758 പേർ രോഗനിരീക്ഷണത്തിലായത്.9,539 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

ജില്ലയിൽ 17,980 പേർ വീടുകളിലും 72 സ്ഥാപനങ്ങളിലായി 1,999 പേരും കരുതൽ നിരീക്ഷണത്തിൽ കഴിയുന്നു.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 45 പേരെ പ്രവേശിപ്പിച്ചു. 30 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ 236 പേർ നിരീക്ഷണത്തിലാണ്. 596 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 318 പരിശോധന ഫലങ്ങൾ ലഭിച്ചു.കളക്ടറേറ്റ് കൺട്രോൾ റൂമിൽ 252 കോളുകളാണ് ഇന്നെത്തിയത്. 1,577 പേരെ ഇന്ന് അങ്ങോട്ട് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തൻ പള്ളി, മാണിക്യ വിളാകം , ബീമാപള്ളി ഈസ്റ്റ് വാർഡുകൾ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചിട്ടുണ്ട്. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ പ്രദേശങ്ങളിൽ സർക്കാർ മുൻനിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണം. ആശുപത്രി ആവശ്യങ്ങൾക്കും മറ്റ് അവശ്യ സർവീകൾക്കുമല്ലാതെ ആരും കണ്ടെയിന്മെന്റ് സോണുകൾക്കു പുറത്തു പോകാൻ പാടില്ലെന്ന നിർദ്ദേശവും പുറപ്പെടിവിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP