Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്താണ് പാപ്പായ്ക്ക് പറ്റിയത്? ഗോലി മാരി; ആരാണ് വെടിവച്ചത് ? പാപാ കോ ഗോലി മാരി പൊലീസ് വാലേ നേ': കശ്മീരിൽ സോപ്പോറിലെ ഭീകരാക്രമണത്തിൽ മൂന്നുവയസുകാരനെ സുരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ വിവാദവും; തന്റെ മുത്തച്ഛനെ വെടിവച്ചത് പൊലീസുകാരനെന്ന് കുട്ടി; ശരി വച്ച് ബഷീർ അഹമ്മദിന്റെ കുടുംബം; വീഡിയോ പുറത്തുവിട്ട 'ദി വയറി'നെതിരെ വിമർശനം

'എന്താണ് പാപ്പായ്ക്ക് പറ്റിയത്? ഗോലി മാരി; ആരാണ് വെടിവച്ചത് ? പാപാ കോ ഗോലി മാരി പൊലീസ് വാലേ നേ': കശ്മീരിൽ സോപ്പോറിലെ ഭീകരാക്രമണത്തിൽ മൂന്നുവയസുകാരനെ സുരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ വിവാദവും; തന്റെ മുത്തച്ഛനെ വെടിവച്ചത് പൊലീസുകാരനെന്ന് കുട്ടി; ശരി വച്ച് ബഷീർ അഹമ്മദിന്റെ കുടുംബം; വീഡിയോ പുറത്തുവിട്ട 'ദി വയറി'നെതിരെ വിമർശനം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നിന്ന് 3 വയസുകാരനെ സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയത് ഹൃദയസ്പർശിയായ സംഭമായിരുന്നു. മാധ്യമങ്ങളിൽ അത് വലിയ തലക്കെട്ടുമായി. എന്നാൽ, കുട്ടിയുടെ മുത്തച്ഛൻ വെടിയേറ്റുകൊല്ലപ്പെട്ട സംഭവം ഇപ്പോൾ വിവാദമായിരിക്കുകയാണ്. ആരാണ് കാർ യാത്രികനായ ബഷീർ അഹമ്മദ് ഖാനെ വെടിവച്ചത് എന്ന ചോദ്യമാണ് ദി വയർ വെബ്സൈറ്റ് ഉയർത്തിയത്. കുട്ടിയുമായുള്ള ചെറിയ അഭിമുഖം അടങ്ങുന്ന ലേഖനം ദി വയർ ബുധനാഴ്ച പ്രസിദ്ധീകരിച്ചു. തങ്ങളുടെ റിപ്പോർട്ടർ ബുധനാഴ്ച ബഷീർ അഹമ്മദ് ഖാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കം വീട്ടിൽ പോയി കുട്ടിയുമായി സംസാരിച്ചു. പാപാക്ക് (മുത്തച്ഛൻ) എന്താണ് പറ്റിയതെന്ന് റിപ്പോർട്ടർ ചോദിക്കുമ്പോൾ വെടിയേറ്റു എന്നാണ് കുട്ടി മറുപടി പറയുന്നത്. ആരാണ് വെടിവെച്ചതെന്ന് ചോദിക്കുമ്പോൾ പൊലീസ് എന്ന് കുട്ടി മറുപടി പറയുന്നു. ഇതിന്റെ വീഡിയോയും ദ വയർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുട്ടിയെ സുരക്ഷാ സേനാ ഉദ്യോഗസ്ഥൻ രക്ഷിച്ച് കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജമ്മു കശ്മീരിൽ തുടർച്ചയായ ദിവസങ്ങളിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ സോപാറിൽ നടന്ന ഭീകരാക്രമണത്തിൽ പട്രോളിങ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.

ഏറ്റുമുട്ടലിനിടെ ഒന്നുമറിയാതെ അവിടെ കാറോടിച്ചെത്തിയ മൂന്ന് വയസുകാരന്റെ മുത്തച്ഛന് വെടിയേറ്റു. കാറിൽ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. കശ്മീർ സ്വദേശിയായ ബഷീർ അഹമ്മദ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. അച്ഛന്റെ ദേഹത്ത് ഇരുന്ന് കുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട ഒരുസുരക്ഷാ സേന ഉദ്യോഗസ്ഥൻ കൈകാട്ടി വിളിക്കുകയും സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ദി വയറിന്റെ റിപ്പോർട്ട് വിവാദമായി

എന്നാൽ, ഈ റിപ്പോർട്ടുകളെ ഖണ്ഡിക്കുന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളും വന്നു. അതിലൊന്നാണ് 'ദി വയറിലെ' റിപ്പോർട്ട്. കൊല്ലപ്പെട്ട കാർ യാത്രികൻ ബഷീർ അഹമ്മദ് ഖാനെ സിആർപിഎഫ് സായുധ സേനാംഗങ്ങൾ കാറിൽ നിന്ന് വലിച്ചിറക്കി വെടിവെക്കുകയായിരുന്നുവെന്ന് കുടുംബം. കൊല്ലപ്പെടുമ്പോൾ ബഷീർ അഹമ്മദ് ഖാന്റെ കൂടെയുണ്ടായിരുന്ന മൂന്നുവയസ്സുകാരനായ ചെറുമകനെ മൃതദേഹത്തിനരികെ വെച്ച് ഫോട്ടോ എടുക്കുകയായിരുന്നെന്നും ദ വയർ റിപ്പോർട്ട് ചെയ്യുന്നു.

പാപാക്ക് (മുത്തച്ഛൻ) എന്താണ് പറ്റിയതെന്ന് റിപ്പോർട്ടർ ചോദിക്കുമ്പോൾ വെടിയേറ്റു എന്നാണ് കുട്ടി മറുപടി പറയുന്നത്. ആരാണ് വെടിവെച്ചതെന്ന് ചോദിക്കുമ്പോൾ പൊലീസ് എന്ന് കുട്ടി മറുപടി പറയുന്നു. ഇതിന്റെ വീഡിയോയും ദ വയർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെനികരാണ് ബഷീർ അഹമ്മദിനെ കൊന്നത് എന്നും അതിന് ശേഷം മകനെ പിതാവിന്റെ ശരീരത്തിൽ ഇരുത്തുകയുമാണ് അവർ ചെയ്തതെന്നും ബഷീറിന്റെ മകൾ പറയുന്നതായി കശ്മീർ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ഭീകരരുടെ വെടിയേറ്റല്ല പിതാവ് കൊല്ലപ്പെട്ടതെന്നും കാറിൽ നിന്നും വലിച്ചിറക്കി വെടിവയ്ക്കുകയായിരുന്നുവെന്നും ബഷീറിന്റെ മകനും പറയുന്നു. അതേസമയം സോപോർ എസ്.എസ്‌പി ജവൈദ് ഇഖ്ബാൽ കുടുംബത്തിന്റെ വാദം തള്ളി. ഭീകരരുടെ ഭീഷണിയെ ഭയന്നാണ് ഈ പ്രതികരണമെന്നാണ് പൊലീസ് പറയുന്നത്.

തങ്ങൾ കുട്ടിയെ കാണാൻ ചെല്ലുമ്പോൾ കുടുംബത്തിന് സംഭവിച്ച ദുരന്തം എന്തെന്ന് അറിയാതെ കുട്ടി ഒരു പ്ലാസ്റ്റിക്് ടബ്ബിൽ കളിക്കുകയും സ്‌നാക്‌സ് കഴിക്കുകയും ആയിരുന്നുവെന്ന് ദി വയറിന്റെ റിപ്പോർട്ടർ ജുനൈദ് കാത്ജു എഴുതുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു കുട്ടിയുടെ വീട്ടിൽ എത്തിയത്. പൊലീസുകാരാണ് മുത്തച്ഛനെ വെടിവെച്ചുകൊന്നതെന്ന് കുട്ടി പറഞ്ഞതായും അത് സത്യമാണെന്ന് വിശ്വസിക്കുന്നതായും കുടുംബം പറഞ്ഞു. അച്ഛന്റെയും മറ്റുകുടുംബാംഗങ്ങളുടെയും സഹായത്തോടെ കുട്ടിയുമായി സംസാരിച്ചു.

എന്താണ് പാപ്പായ്ക്ക് പറ്റിയത്? (കുട്ടി അങ്ങനെയാണ് മുത്തച്ഛനെ വിളിക്കുന്നത്)

ഗോലി മാരി..( വെടിവച്ചു)

ആരാണ് വെടിവച്ചത്

പൊലീസ് വാലേ നേ( പൊലീസുകാർ)

പാപാ കോ ഗോലി മാരി പൊലീസ് വാലേ നേ( ഒരു പൊലീസുകാരൻ മുത്തച്ഛനെ വെടിവച്ചു).പൊലീസ് വാലാ നേ ഗോലി മാരി

എനിക്ക് വണ്ടിയിലുള്ള യാത്ര നന്നായി ഇഷ്ടപ്പെട്ടു.( മുച്ഛേ ഗാഡി മായി മസാ ആയാ ദാ)...പാപാ മാരാഗയ

സിആർപിഎഫിന്റെ പ്രതികരണം

സിആർപിഎഫ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് വലിച്ചിഴച്ച് വെടിവച്ചുകൊന്നുവെന്ന റിപ്പോർട്ടുകൾ തീർത്തും തെറ്റാണെന്ന് എസ്.എസ്‌പി ജവൈദ് ഇഖ്ബാൽ പറഞ്ഞു. ബഷീറിന്റെ നെഞ്ചിലിരിക്കുന്ന ഹയാതിന്റെ ഫോട്ടോ എടുത്തതും പ്രചരിപ്പിച്ചതും ആരാണ് എന്ന് ഇനിയും വ്യക്തമല്ല. ചോക്ലേറ്റുകളും ബിസ്‌കറ്റും നൽകി സംഭവസ്ഥലത്തു നിന്നും ഹയാതിനെ മാറ്റുന്നതിന്റെ വീഡിയോയും ഇതോടൊപ്പം വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.

ദി വയറിനെതിരെ ഓപ്പൽ ഇന്ത്യ

അതേസമയം, എന്തുകൊണ്ടാണ് സിആർപിഎഫ/ പൊലീസ് കുട്ടിയുടെ മുചത്തച്ഛനെ വെടിവച്ച് വകവരുത്തിയത് എന്ന ചോദ്യത്തിന് ദി വയർ കാരണം പറയുന്നില്ല. പൊലീസുകാർ ആരാണ്, തീവ്രവാദികൾ ആരാണ് എന്ന് തിരിച്ചറിയാത്ത മൂന്നുവയസുകാരന്റെ മൊഴി മാത്രം എടുത്ത് സുരക്ഷാസൈനികരെ എങ്ങനെ കുറ്റക്കാരാക്കാൻ കഴിയുമെന്നാണ് വിമർശനം. ഭീകരവാദികളും പൊലീസിനെ പോലെ തോക്കുകൾ ഏന്തുന്നതുകൊണ്ടാണോ? ഓപ്പൽ ഇന്ത്യ വെബ്‌സൈറ്റ് ചോദിക്കുന്നു. ഒരുമൂന്നുവയസുകാരന് തോക്കേന്തിയ ആരും പൊലീസുകാരനായി തോന്നാം. അതല്ലെങ്കിൽ കുട്ടിയുടെ മുത്തച്ഛനെ കൊല്ലേണ്ട കാര്യം സുരക്ഷാ സൈനികർക്ക് എന്ത്? ദി വയർ പ്രത്യേകം അജണ്ട വച്ചുതീവ്രവാദികൾക്ക് അനുകൂലമായി വാദിക്കുകയാണെന്നും ഓപ്പൽ ഇന്ത്യ വിമർശിക്കുന്നു.

ദൃക്‌സാക്ഷികളുടെ വിവരണം

സംഭവത്തിന്റെ ദൃക്‌സാക്ഷിയായ സുരക്ഷാ സൈനികരുടെ വിശദീകരണങ്ങളും വന്നിട്ടുണ്ട്. അതൊന്നും കണക്കിലെടുക്കാതെ കുട്ടിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണ് ഇടത് പക്ഷ ചായ് വുള്ള ദി വയറിന്റെ റിപ്പോർട്ടെന്നും വിമർശനമുണ്ട്. രംഗത്തുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ വിശദീകരണം ഇങ്ങനെ: വെടിവെപ്പിനിടെ ഗുരുതരമായി പരിക്കേറ്റ് സിആർപിഎഫ് സൈനികനെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റ് കിടക്കുന്ന സാധാരണക്കാരനെയും കണ്ടത്. മൂന്നുവയസുകാരന് വെടിയേൽക്കാതെ നോക്കുക വലിയ വെല്ലുവിളിയായിരുന്നു. ഒരുകെട്ടിടത്തിൽ ഒളിച്ചിരുന്നാണ് ഭീകരർ വെടിവച്ചത്. പാഞ്ഞുവരുന്ന ബുള്ളറ്റുകളിൽ നിന്ന് കുട്ടിയെ രക്ഷിക്കാൻ സൈനികർ മുന്നിൽ കാറുകൾ നിരത്തിയിടുകയായിരുന്നു. കുട്ടിയെ അവിടെനിന്ന് ഒഴിപ്പിക്കുന്നതിനായിരുന്നു ഞങ്ങളുടെ മുൻഗണന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP