Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൃശൂരിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് അന്തിക്കാട് താന്യം സ്വദേശി ആദർശ്; വാഹനത്തിലെത്തിയ സംഘം വെട്ടിവീഴ്‌ത്തിയത് അമ്മയുടെ കൺമുന്നിൽ; ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരെന്ന് സിപിഎം; സ്ഥലത്ത് ഗുണ്ടാ സംഘവുമായി സംഘർഷം ഉണ്ടായിരുന്നതായി പൊലീസും

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: അന്തിക്കാട് താന്യത്ത് സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.മുൻ പഞ്ചായത്തംഗവും കുടുംബശ്രീ ചെയർപേഴ്‌സണുമായ മായ സുരേഷിന്റെ മകൻ ആദർശ് ആണ് മരിച്ചത്.രാവിലെ ഒമ്പതരയോടെ വീടിനു സമീപത്തു വച്ചായിരുന്നു ആദർശിന് നേരെ ആക്രമണം നടന്നത്. വാഹനത്തിലെത്തിയ സംഘം ആദർശിനെ വെട്ടി വീഴ്‌ത്തുകയായിരുന്നു.

സംഭവം കണ്ട അമ്മ മായ സുരേഷ് ഓടിയെത്തിയെങ്കിലും ആദർശ് കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ച ആദർശ് ഉച്ചയോടെ മരിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു. അതേസമയം, ഗുണ്ടാ നേതാവ് കായ്ക്കുരു രാജേഷിന്റെ സംഘവുമായും ഇവിടെ സംഘർഷമുണ്ടായിരുന്നു. ഇവരാണ് സംഭവത്തിന് പിന്നിലെന്നും പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP