Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിൽപത്രവുമായി ബന്ധപ്പെട്ടു കേസ് നൽകിയത് ഭർത്താവിന്റെ സഹോദരി; സിവിലായും ക്രിമിനലായുമുള്ള കേസുകളിൽ ഭർത്താവിനു പകരം പ്രതി ചേർത്തത് രാജി ചന്ദ്രനേയും; സിവിൽ കേസ് കോടതി തള്ളിയപ്പോൾ ക്രിമിനൽ കേസിന്റെ പേരിൽ പൊലീസ് തീർക്കുന്നത് വ്യക്തിവൈരാഗ്യം; ചോദ്യം ചെയ്യാൻ വീട്ടിൽക്കയറി വൃദ്ധമാതാവിന്റെയും മകളുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന് കൺസ്യൂമേഴ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി മറുനാടനോട്; രാജി ചന്ദ്രനെ കോട്ടയം പൊലീസ് വെട്ടയാടുന്നതായി ആരോപണം; മുഖ്യമന്ത്രിക്ക് പരാതി

വിൽപത്രവുമായി ബന്ധപ്പെട്ടു കേസ് നൽകിയത് ഭർത്താവിന്റെ സഹോദരി; സിവിലായും ക്രിമിനലായുമുള്ള കേസുകളിൽ ഭർത്താവിനു പകരം പ്രതി ചേർത്തത് രാജി ചന്ദ്രനേയും; സിവിൽ കേസ് കോടതി തള്ളിയപ്പോൾ ക്രിമിനൽ കേസിന്റെ പേരിൽ പൊലീസ് തീർക്കുന്നത് വ്യക്തിവൈരാഗ്യം; ചോദ്യം ചെയ്യാൻ വീട്ടിൽക്കയറി വൃദ്ധമാതാവിന്റെയും മകളുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന് കൺസ്യൂമേഴ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി മറുനാടനോട്; രാജി ചന്ദ്രനെ കോട്ടയം പൊലീസ് വെട്ടയാടുന്നതായി ആരോപണം; മുഖ്യമന്ത്രിക്ക് പരാതി

എം മനോജ് കുമാർ

കോട്ടയം: കൺസ്യൂമേഴ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി രാജി ചന്ദ്രനെ കോട്ടയം ഈസ്റ്റ് പൊലീസ് വെട്ടയാടുന്നതായി പരാതി. സാമൂഹിക പ്രവർത്തകയെന്ന നിലയിൽ രാജി ചന്ദ്രൻ ഇടപെടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു വന്ന ശത്രുതയും പൊലീസിന്റെ ഈ വേട്ടയാടലിന്റെ പിന്നിലുണ്ടെന്നാണ് രാജി ഉന്നയിക്കുന്ന പരാതി. ഭർത്താവിന്റെ സഹോദരി നൽകിയ വിൽപത്രവുമായി ബന്ധപ്പെട്ട ഒരു പരാതിയുടെ പുറത്ത് ഇപ്പോൾ പൊലീസ് വേട്ടയാടൽ ശക്തമാകുന്നതായാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതേ പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ കേസ് കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. സിവിലായി നൽകിയ പരാതി കോടതി തള്ളിക്കളഞ്ഞപ്പോൾ ഇതേ കേസിൽ ക്രിമിനലായി നൽകിയ പരാതിയാണ് പൊലീസ് ഉപയോഗിക്കുന്നതെന്നാണ് രാജിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ടു കോട്ടയം ഈസ്റ്റ് പൊലീസ് എസ്‌ഐ താൻ ഇല്ലാത്തപ്പോൾ വീട്ടിലെത്തുകയും പ്രായമായ മാതാവിന്റെയും മകളുടെയും മൊഴി വീഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡുമായി ബന്ധപ്പെട്ടു സർക്കാർ ഇറക്കിയ എപിഡമിക് ഡിസീസസ് ഓർഡിനൻസിന് നേർ വിപരീതമായ കാര്യമാണെന്നാണ് മുഖ്യമന്ത്രിക്കും കലക്ടർക്കും നൽകിയ പരാതിയിൽ രാജി ചൂണ്ടിക്കാട്ടുന്നത്. പൊലീസിനെതിരെ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

വിൽപത്രവുമായി ബന്ധപ്പെട്ട കേസ് മുൻസിഫ് കോടതി തള്ളിക്കളഞ്ഞതാണ്. ഭർതൃസഹോദരി പിന്നെ ക്രിമിനലായി പരാതി നൽകി. ഇതിന്റെ പേരിലുള്ള പൊലീസ് പീഡനമാണ് നടക്കുന്നതെന്നാണ് രാജി ചന്ദ്രൻ മറുനാടനോട് പറയുന്നു. പൊലീസ് വീട്ടിലെത്തി മൊഴി വീഡിയോയിലാണ് എടുത്തത്. ഞാൻ ഇല്ലാത്ത നേരത്ത് വന്നു മകളുടെയും വൃദ്ധമാതാവിന്റെയും മൊഴിയാണ് എടുത്തത്. അവർ ഈ കേസിൽ കക്ഷിയല്ല. പിന്നെ എന്തിനാണ് പൊലീസ് മൊഴി വീഡിയോയിൽ എടുക്കുന്നത്. 22 വർഷമായി എന്റെ കൈവശം ഇരിക്കുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ചാണ് ഭർതൃസഹോദരി എനിക്കെതിരെ കേസ് നൽകിയത്. ഭർത്താവിന്റെ അച്ഛൻ 27 വർഷം മുൻപ് എഴുതിയ വിൽപത്രം പ്രകാരമാണ് ഭൂമി എന്റെ ഭർത്താവിനു നൽകിയത്. ഈ വിൽപത്രം വ്യാജമാണ് എന്ന് പറഞ്ഞാണ് ഭർതൃസഹോദരി രംഗത്ത് വന്നത്. എന്റെ പേരിൽ കേസുകൾ വന്നുകൊണ്ടിരിക്കുകയാണ്. 57 പരാതികൾ പല രീതിയിൽ വന്നപ്പോൾ അതിൽ 56 പരാതിയും തള്ളിപ്പോയി.

ഈ കേസ് മാത്രമാണ് നിലനിൽക്കുന്നത്. അച്ഛൻ എഴുതിയ വിൽപത്രം പ്രകാരമാണ് എന്റെ ഭർത്താവിനു ഭൂമി ലഭിച്ചത്. രണ്ടു വർഷം മുൻപ് ഇവിടെ വീട് എടുക്കാൻ വേണ്ടി എന്റെ പേരിൽ ഭർത്താവ് സ്ഥലം എഴുതി തന്നു. വീട് നിർമ്മിക്കാൻ ലോൺ എടുക്കാൻ വേണ്ടിയാണ് ഈ രീതിയിൽ സ്ഥലം എഴുതി തന്നത്. എന്റെ പേരിൽ വസ്തു വന്നതോടെ ഭർതൃസഹോദരി രംഗത്ത് വരുകയായിരുന്നു. ഭർത്താവിന്റെ അച്ഛൻ എഴുതിയ വിൽപത്രം വ്യാജമാണെന്നാണ് സഹോദരിയുടെ ആക്ഷേപം. അച്ഛൻ വിൽപത്രം എഴുതിയിരുന്നില്ല എന്നാണ് സഹോദരി വാദിക്കുന്നത്. വിൽപത്രം രാജി ചന്ദ്രൻ സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞാണ് ഭർതൃസഹോദരി കേസ് നൽകിയത്. ഈ കേസ് ആദ്യം കോടതി തള്ളിക്കളഞ്ഞു. സിവിൽ ആയാണ് ആദ്യം പരാതി നൽകിയത്. പിന്നെ നൽകിയത് ക്രിമിനലായും. ഈ കേസിന്റെ പേരിലാണ് പൊലീസിന്റെ പീഡനം-രാജി ചന്ദ്രൻ പറയുന്നു. കളക്ടർ നൽകിയ പരാതിയിലും ഈ കാര്യങ്ങൾ തന്നെയാണ് രാജി പറയുന്നത്.

കളക്ടർക്ക് നൽകിയ പരാതി ഇങ്ങനെ:

എന്നെ പ്രതിയാക്കി കോട്ടയം മുൻസിഫ് കോടതിയിൽ വസ്തു തർക്ക കേസ് നടന്നുവരുന്നുണ്ട്. ഈ പരാതി പൊലീസും അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു ഡോക്യുമെന്റ് എസ്‌ഐ ആവശ്യപ്പെട്ടിരുന്നു. ആധാരങ്ങളും മറ്റും ആവശ്യപ്പെട്ടതോടെ ഞാൻ എസ്‌പിക്ക് പരാതി നൽകി. തുടർന്ന് വസ്തുകേസ് സിജെഎം കോടതിയിലും ഉണ്ടെന്നു മനസിലായി. സിവിൽ കേസിന്റെ കാര്യങ്ങൾ കാണിച്ച് ഞാൻ എസ്‌ഐയ്ക്ക് സ്റ്റേറ്റ്‌മെന്റ് നൽകി. ഇതിനെ തുടർന്ന് എസ്‌ഐയിൽ നിന്ന് ഭീഷണി വന്നപ്പോൾ ഞാൻ കോട്ടയം എസ്‌പിക്ക് നവംബറിൽ പരാതി നൽകി. കോട്ടയം മുൻസിഫ് കോടതിയിൽ എനിക്ക് എതിരെ നടന്നിരുന്ന ഈ വസ്തു കേസ് ഫെബ്രുവരി 28 നു കോടതി തള്ളി. വിധി പകർപ്പ് ഞാൻ എസ്‌ഐയ്ക്ക് നൽകി.

എന്നാൽ ഒരറിയിപ്പും നൽകാതെ എസ്‌ഐയും പൊലീസുകാരും വീട്ടിൽ അതിക്രമിച്ച് കയറി എന്റെ മകളിൽ നിന്നും വൃദ്ധമാതാവിൽ നിന്നും മൊഴിയെടുക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. പകർച്ചവ്യാധി നിരോധന നിയമത്തിന്റെ ലംഘനമാണ് വീട്ടിലെത്തി എസ്‌ഐ നടത്തിയത്. വീണ്ടും പൊലീസുകാർ വീട്ടിലെത്തി. എന്നാൽ മകൾ കതക് തുറന്നില്ല. അതിനാൽ അവർ മടങ്ങിപ്പോയി. ഇത് സംബന്ധിച്ച് ഞാൻ എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ എസ്‌ഐ എന്നോടു നേരിട്ട് സ്റ്റേഷനിൽ വരാൻ പറഞ്ഞു. കോവിഡ് കാരണം വരാൻ കഴിയില്ലെന്ന് ഞാൻ ഓഫീസ് സ്റ്റാഫ് വഴി അപേക്ഷ നൽകി. ഈ അപേക്ഷ എസ്‌ഐ സ്വീകരിച്ചില്ല. എന്നൊട്ടു നേരിട്ട് വരാൻ പറഞ്ഞു. ഞാൻ എസ്‌ഐയ്ക്ക് പരാതി നൽകിയപ്പോൾ രസീത് നൽകിയില്ല. നിർബന്ധിച്ചപ്പോൾ പരാതിയുടെ പകർപ്പിൽ ഒപ്പ് വയ്ക്കാതെ സീൽ അടിച്ചു നൽകി. തുടർന്ന് എസ്‌പിക്കും എസ്‌ഐയ്ക്കും അപേക്ഷയുടെ പകർപ്പ് രജിസ്‌ട്രേഡ് ആയി അയച്ചു.

സിവിൽ സ്വഭാവമുള്ള കേസിൽ ക്രിമിനലായി എഫ്‌ഐആർ ഇട്ട എസ്‌ഐ ഞാൻ നൽകിയ പൊതുപരാതിയിൽ എനിക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. എനിക്കെതിരെ പരാതി നൽകിയ സ്ത്രീയുടെ ബന്ധുവാണ് ഈ എസ്‌ഐ എന്ന് എന്റെ അന്വേഷണത്തിൽ അറിയാനിടയായി. എസ്‌ഐയും ഞാനും തമ്മിലുള്ള കേസ് കോടതിയിൽ നടക്കുന്നുണ്ട്. തികച്ചു വ്യക്തിവൈരാഗ്യത്തോടെയാണ് എസ്‌ഐ എന്റെ വീട്ടിൽ പ്രവേശിച്ചതും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മാതാവിനെയും മകളെയും വീട്ടിലെത്തി ചോദ്യം ചെയ്തത്. എസ്‌ഐയ്ക്ക് എതിരെ നടപടിയെടുക്കണം എന്ന് അപേക്ഷ.

രാജി ചന്ദ്രനെതിരെ പരാതിയുണ്ട്; വീട്ടിലെത്തിയത് സാക്ഷി മൊഴി രേഖപ്പെടുത്താൻ: എസ്‌ഐ

രാജി ചന്ദ്രനെതിരെ കേസുണ്ട്. ഭർതൃസഹോദരി നൽകിയ കേസിൽ അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ തന്നെ ഈ പരാതിയിൽ സിവിലും ക്രിമിനലുമായി കേസുണ്ട്. ആരോപണം വരാതിരിക്കാനാണ് മൊഴിയെടുക്കുമ്പോൾ വീഡിയോ എടുത്തത്‌കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്‌ഐ രഞ്ജിത് പറയുന്നു. സാമൂഹ്യ അകലം പാലിച്ചാണ് മൊഴി എടുത്തത്. ഇപ്പോൾ ദിവസങ്ങൾ തന്നെ കഴിഞ്ഞിട്ടുണ്ട്. അവർക്ക് അസുഖം ഒന്നും പിടിച്ചില്ലല്ലോ? സ്റ്റേഷനിൽ ഒട്ടുവളരെ പരാതികളുണ്ട്. അതിൽ ഒരു കേസ് മാത്രമാണ് ഇത്. അതിന്റെ ഭാഗമായാണ് അന്വേഷണം. രാജി ചന്ദ്രൻ എനിക്ക് പരാതി ഒന്നും തന്നിട്ടില്ല.-എസ്‌ഐ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP